ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ഒക്ടോ 30

ഒരു കഥക്ക് വേണ്ടി


ഒരു കഥക്ക് വേണ്ടി
.....................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം. 
...........


ഒരു കഥയെന്നിൽ തീ നാമ്പായ് 
കത്തി ജ്വലീച്ചെങ്കിൽ 
ഒരു കവിതക്കെൻ പൂങ്കുഴലിൽ 
നാദമുതിർന്നെങ്കിൽ 
ഒരു ചിത്രത്തിൻ കര വിരുതിൽ 
വിരലുകൾ മേഞ്ഞെങ്കിൽ 
തൊട്ടത് മുഴുവൻ പൊന്മലരായ് 
ഭൂമി നിറഞ്ഞെങ്കിൽ 
അകലുമി രാവിൻ ഹൃത്തട ദുഃഖം 
പകലിതറിഞ്ഞെങ്കിൽ 
ഇനിയുമീ ആഴക്കടലിൻ ആഴം 
കരയുമറിഞ്ഞെങ്കിൽ 
ഒരുനാൾ ഞാനും നീയുമി മണ്ണിൽ 
ഒത്തൊരുമിച്ചെങ്കിൽ 
വെറുതെ നിനച്ചത് ഒന്നിച്ചൊരു നാൾ 
സത്യമറിഞ്ഞെങ്കിൽ 
ഉള്ളിലെ നൊമ്പര മലരുകളെല്ലാം 
വാടി മറഞ്ഞെങ്കിൽ 
മനസ് പണിഞ്ഞൊരു മതിലുകൾ
നീക്കാൻ കഴിയുകയാണെങ്കിൽ 
ഒത്തിരി ചോദ്യം ഉത്തരമായെൻ 
ഉള്ളു നിറഞ്ഞെങ്കിൽ..
സങ്കടമെല്ലാം ദൂരെ യകറ്റും 
സന്ധ്യ അണഞ്ഞെങ്കിൽ  



....🌹....🌹.....🌹.....

കാത്തിരിപ്പ്



കാത്തിരിപ്പ്
......................
 രചന:സുജ ശശികുമാർ
......................

നീ വരും വഴിവക്കിൽ നിന്നെയും നോക്കി ഞാനിരുന്നൂ... 
സഖീ.. നിൻ വിളിയൊന്നു കേൾക്കാൻ കൊതിച്ചിരുന്നു. 
വന്നതില്ലൊരുനാളും, വിളിച്ചതുമില്ല നീ 
എങ്ങുപോയെൻ സഖീ 
കണ്ടില്ല ഞാൻ നിന്നെ എങ്ങുമിന്നേവരെ കണ്ടില്ല ഞാൻ... പുസ്തക കെട്ടുമായ് ഓടിവന്നെത്തുന്നനിൻ മുഖമോർത്തു ഞാൻ നിന്നിടുമ്പോൾ... കുഞ്ഞിളം തെന്നലായ് വന്നു നീ എൻ ചാരെ കോരിത്തരിച്ചു ഞാൻ നിന്നിടുന്നു... നിന്റെ സ്പർശനമേൽക്കാൻ കൊതിച്ചു നിന്നു... 
നിൻ വിളിയൊന്നു കേൾക്കാൻ കൊതിച്ചു നിന്നു... 
ചുരുൾമുടിക്കെട്ടിലെ പൂവൊന്നെടുത്തു ഞാൻ 
നിൻ മഷിത്തണ്ടും കാത്തുവച്ചു. നിന്നോർമ്മയിൽ ഞാനെത്തും ചേർത്തുവച്ചു സഖീ... ചേർത്തുവച്ചു.... 
             (നീ വരും
       വഴിവക്കിൽ )

🖋🖋🖋🖋🖋🖋

2018, ഒക്ടോ 27

അമ്മ

*അമ്മ*
...................
രചന: കെൽ‌വിൻ
.......................

എൻ ജന്മദിനം നൽകി  
നറു പുഞ്ചിരികൾ 
സ്നേഹം ആയി ഒരു 
താരാട്ടു പാട്ടായി 
എൻ കൂടെ അമ്മ 

വിശപ്പ്‌ അറിഞ്ഞ നാൾ 
നീട്ടി അന്നം നൽകി 
 ഒരു സ്നേഹ ചുംബനം. 
അലിഞ്ഞു ഞാൻ
നിദ്രയിലായി 



കരൾ നൊന്തു പെറ്റമ്മയെ 
മറക്കില്ല ഞാൻ 
അമ്മ താൻ മധു എന്നിൽ 
ജീവന്റെ തുടിപ്പും 
സ്നേഹത്തിൻ ഉറവയും 

അരുത് ദ്രോഹം തയോട് 
മനം സുഖദുഃഖസമ്മിശ്രം. 

ഒരു മറുവാക്ക് അരുത്  
ഒരു തുള്ളി നീര് 
ഉരുകിടും നാം 

എപ്പോഴും എൻ മനതാരിൽ 
മായാതെ എന്നും 
എൻ ഹൃത്തിൽ  
ആ പുഞ്ചിരി
ആ താരാട്ടുപാട്ടു 
ആ  കണ്ണുകൾ 
തഴുകും തെന്നൽ പോൽ  
പെയ്യും മാരി പോൽ 
ഒഴുകും അരുവി പോൽ
വിടരും പുഷ്പം പോൽ 

ഒരു വാക്കിൽ ഒതുക്കിടാം 
നീറും  വേദനയോടെ 
മാപ്പ് മാപ്പ് മാപ്പ് !
    *Kelvin*

തുലാമഴയെ സ്നേഹിച്ചവൾ


"തുലാമഴയെ സ്നേഹിച്ചവൾ....."
..............................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം.
............................

മൂടുപടം മെല്ലെ ഞാൻ മാറ്റിയപ്പോൾ,
എൻ കണ്ണുകൾക്കെന്തോ പറയുവാനുണ്ട്.....
ചൊല്ലുവാനായ് വ്യഗ്രത പൂണ്ടൊരാ-
ക്ഷികൾ പൊഴിച്ചു മിഴിനീർപ്രവാഹം.

വിതുമ്പുന്ന ഹൃദയവും, വിറയാർന്ന കൈകളും
ആലിംഗനം ചെയ്തൊരീ പുണ്യരാവിൽ
തുളുമ്പുന്ന കണ്ണുനീർത്തുള്ളികൾ ചാലിച്ച
ജീവിതയാത്രയിൽ ഞാനേകയായി.

തുലാക്കൂരിരുൾ തിമിർക്കും മഴയിലാരുമറിഞ്ഞില്ല-
യെൻ കണ്ണുകൾ തോരാതെ പെയ്തുവെന്നും
മഴപെയ്ത് തീർന്നൊരാ മാനം വെളുത്തപ്പോൾ,
എൻ കണ്ണീർജാലകം വറ്റിവരണ്ടു.

കരിമഷി പടർന്നൊരാ കടമിഴിക്കോണുകളിൽ,
കണ്ടില്ലൊരിക്കലും പുത്തൻപ്രതീക്ഷകൾ
അഞ്ജനമെഴുതാൻ വീണ്ടും വിരൽത്തുമ്പിൽ
കുളിരുള്ള സ്പർശമായി തുലാമഴയെത്തി.

പൊഴിയുന്നോരോ മോഹങ്ങൾ കൊഴിയു-
മിലകൾപ്പോലെ വീഴുന്നൊരീ രാവിൽ,
ഏതോ ജാലകവാതിലിലൂടെയരിച്ചിറങ്ങുമാ കിരണങ്ങളാൽ
ചിറകുവിടർത്തുമെൻ നറുസ്വപ്നങ്ങൾ വീണ്ടും....

ജോസഫ് ജെന്നിംഗ്സ് എം.എം.

2018, ഒക്ടോ 21

അയ്യപ്പൻ ഓർമ്മയായിട്ടു 8 വർഷങ്ങൾ


8 വർഷങ്ങൾ



"ഒരേ മണ്ണുകൊണ്ട് 
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു 
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍ 
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ 
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു  ഒരിന്ദ്രജാലവുമില്ല 
ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്
ബോധിതണുപ്പില്‍,നീലവെളിച്ചം തളര്‍ന്നുറങ്ങുന്ന 
രാവുകളില്‍,ഒരിക്കലും നടന്നുതീര്‍ന്നിട്ടില്ലാത്ത 
നാട്ടിടവഴികളില്‍ എല്ലായിടത്തും ഞാന്‍ 
പ്രണയമനുഭവിച്ചിട്ടുണ്ട്.പ്രണയം നിലനിര്‍ത്താന്‍ 
ഒട്ടവഴിയെയുള്ളൂ പ്രണയിക്കുക.
"പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത 
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"
,,,,,,,,,,,,,,,,,എ അയ്യപ്പന്‍

2018, ഒക്ടോ 20

ഏകാന്തത



ഏകാന്തത
.........................
രചന:സുജ ശശികുമാർ 
.................

ഏകയായ്  ഞാനിന്നൊറ്റയ്ക്കിരിക്കുമ്പോഴൊന്നു ഞാനറിയുന്നു ഏകാന്തതയ്ക്ക് എത്ര മുഖങ്ങളെന്ന്. എത്ര ഭാവങ്ങളുണ്ടതിനെങ്കിലും ശാന്തമാവുന്നു പലപ്പോഴുമെന്നതിൽ ദുഖിച്ചു നിന്നു ഞാനുമൊപ്പം. ഇന്നു ഞാനറിയുന്നു ഏകാന്തതയെന്റെ നിശബ്ദമാമൊരു കൂട്ടുകാരി. എന്നെ ഞാൻ ആക്കുവാനിന്നും കൂടെ നടക്കുന്ന കൂട്ടുകാരി. വ്യർത്ഥമായ് തീർന്നൊരീ ജീവിതത്തിനെ അർത്ഥവത്താക്കിയെൻ കൂട്ടുകാരി. എന്നെന്നും കൂട്ടായി ഒപ്പമിന്നെ ത്തുന്നു മനസൊന്നു ചാഞ്ചാടുന്ന നേരത്ത് നോവിന്റെ ഭീകരരൂപിയായ്  എത്തിടുന്നു. ആത്മീയഭാവത്തിനുത്തമ മാതൃക ഏകാന്തതയെന്നു ചൊന്നനേരം 
 വിഷാദത്തിന്റെ നേർത്ത കരങ്ങളാൽ പുണരുന്നു എന്നുമെൻ കൂട്ടുകാരി. 
          (ഏകയായ് )

മയിൽ‌പീലി



മയിൽ‌പീലി
..........................
രചന:സുജശശികുമാർ 
...............................

സ്നേഹത്തിൻ പ്രതീകമായെൻ മയിൽ‌പീലിയെ ഞാൻ
ആരോരുമറിയാതെ പുസ്തകത്താളിൽവച്ചു. കണ്ണന്റെ നെറുകയിൽ ചൂടുമെൻ മയിൽ‌പീലിയെ കാണാൻ എന്തൊരു ഭംഗിയാണെന്നെപ്പോഴുമോർത്തുപോയ്  ഞാൻ.
 ഒട്ടു ദിനം കഴിഞ്ഞൊന്നു ഞാൻ നോക്കവെ
പെറ്റു പെരുകിയെൻ മയിൽ‌പീലിയെ കണ്ടു ഞാൻ. 
ഒരു ചെറു പുഞ്ചിരി തൂകി ഞാൻ നിൽക്കവെ
ഒരു തെന്നലായിത്തഴുകിയെൻ പീലികൾ. 
ഒരു മയിൽ‌പീലിയായ് ഞാൻ ജനിച്ചെങ്കിലൊരുമാത്ര ആശിച്ചു നിന്നുപോയി. നിത്യവും കണ്ണന്റെ നെറുകയിൽ ചൂടുമാ മയിൽ‌പീലിതൻ ജന്മമെത്ര പുണ്യം. 
മർത്ത്യജന്മത്തേക്കാളും ഭാഗ്യമുള്ളോരു ജന്മം കണ്ണനെ  പുൽകുവാൻ ഭാഗ്യമില്ലാത്തൊരീ ജന്മമായ് തീർന്നില്ലേ എന്റെ ജന്മം 
   (സ്നേഹത്തിൻ)

ഇഷ്ടകാമുകി


ഇഷ്ടകാമുകി
............................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം 
............................


ഉറ്റ തോഴിയാണവൾ
സ്നേഹത്തളിരാണവൾ  
എന്റെ സഹനങ്ങളിൽ 
നിറയും  സാന്ത്വനവും.. 
കൈ വിട്ടു പോകുമെൻ 
മോഹ ഭംഗങ്ങൾക്കു 
ഈണം പകർന്നൊരു 
സഖിയാണവൾ 
ബന്ധങ്ങൾ എല്ലാം 
ചോർന്നു പോകുമ്പോൾ 
കനിവായി മാറുന്ന 
കനവാണവൾ 
നഷ്ട ബോധത്താൽ 
ഉള്ളം പിടയുമ്പോൾ 
എല്ലാം മറക്കാൻ 
പഠിപ്പിച്ചവൾ 
പരിഭവമേറെ പറഞ്ഞു 
കരയുമ്പോൾ 
ആശ്വാസ നിശ്വാസം 
നല്കുന്നവൾ 
എന്നുമെൻ സ്നേഹ 
ത്തുടിപ്പാണവൾ.... 

....

അകവൂർ ചാത്തൻ



അകവൂർ ചാത്തൻ
.....................................
രചന:ഡോ.പി.വി.പ്രഭാകരൻ
.....................................
(പറയി പെറ്റ പന്തീരു കുലത്തിലെ" അകവൂർ ചാത്തനെ" പറ്റി കവി ഭാഷയിലൊരു കൃതി.)

വൃത്തം: മണികാഞ്ചി
പറയിയവളുമീ പന്തീരു മക്കളേയും.
അറിയുമവരെത്ര പേരുണ്ടീയുലകത്തിൽ!
വരരുചിയുടെ ബീജത്തിലുണ്ടായോരവർ.
പരജനശതകോടിക്കോ പരാശക്തിയേ !
കഥനമതു ചൊല്ലുവേനകവൂർ ചാത്തൻെറ.
അതിനിടെ പിഴയായൊന്നുമേ ഭവിക്കല്ലേ !
അകതളിരതിബുദ്ധിമാനോരു ഭട്ടേരി.
അഖിലജഗദ, ജ്ഞാനി ചാത്തനോ ഭൃതൃനും,.
വിധുമുഖിയിലാഗ്രഹം പൂണ്ടങ്ങു നമ്പൂരി.
വിധുരനവനാതൃന്ത ലാസൃനായിരുന്നാൻ.
കഠിനതയതു തീർക്കാൻ ഗംഗാനദി തന്നിൽ.
അടിമുടിയഖിലം സ്നാനം ചെയ്തു ഭട്ടേരി.
നിജമനസി നിരൂപിച്ചു പാപം തീർന്നെന്നു,
നിജസചിവനാ ചാത്തനൊ ഗംഗാ ജലത്തിൽ.
കരതലമിരിയ്ക്കുമാ ചുരയ്ക്കായൊരെണ്ണം. 
മരതകമണിരത്നം കണക്കേ, ഫലത്തേ,
എവിടെവിടെ ഭട്ടേരി പൂജകൾ ചെയ്തുവോ,
അവിടവിടെയൊക്കെവേ മുക്കീയെടുത്തവൻ.,
തവഗൃഹമതിൽ തിരിച്ചെത്തിയാ നമ്പൂരി.
അവരിരുവരും സ്നാനപൂജാദി പൂർവ്വകം,
ഭവനമതിലഷ്ടിക്കിരുന്നോരു നേരത്തു,
തവഭഗിനിയാളൂട്ടിയ കൂട്ടാനോ കയ്പു.
അഹമഹമിതെന്തു കഷ്ടം ചുരയ്ക്കാക്കറി,
ഇഹവിധമതുകയ്പ്പാനെന്തിത്ര കാരൃമേ?
മറുപടിയവളോ, ആർദ്രമായോതിയിത്ഥം.
"കറിയതിനു വേണ്ടും ചുരയ്ക്കായരിഞ്ഞതീ,
അറിവധികമുള്ളോരകവൂർ ചാത്തനല്ലോ"
കറിയതിതുപോൽ കയ്പതിൻ മൂലഹേതുവേ-
തറിയുവതിനു നമ്പൂരി ചോദിച്ചാൻ :"ചാത്ത-
നവനറിയുമെങ്കിലോതു കയ്പിൻ കാരണം?"
*അടിയനതു മുക്കിനേൻ ഗംഗാ ജലത്തിലേ,
കഠിനരസമങ്ങു പോകാതിരുന്നാൽ, ദോഷ-
മതുമനസിലിരിക്കും മോക്ഷം ലഭിയാതേ".
മനസിലൊരു സന്ദേഹമങ്ങതോതി ചാത്തൻ.
"തിരുമനസിഹ ഗംഗാ സ്നാനം കഴിക്കിലും
ഒരണുവതുപോലും ലഭിച്ചില്ല മോക്ഷവും.
ഹിമശിഖരപുത്രിയിൽ നിമജ്ജിച്ചീടിലും.
തൃഭുവനപതി സംപ്രീതനായില്ലയോർക്കൂ."
മനമലമതങ്ങു നീക്കുവാനെന്തുപായം?.
കിളിമൊഴിയവൾ തൻ പ്രതിമാ തീയിൽ ചുട്ടു
ജനഹിതമതുപോൽ പാപമോക്ഷത്തിന്നായി,
ഗളതലമതിലാലിംഗനം ചെയ്യ വേണം.
ഇതികരണമെങ്കിലേ മോക്ഷത്തെ പ്രാപിയ്ക്കു.
തരുണിമണിയവൾ ബിംബം പഴുപ്പിച്ചതാ.
മുകരുമതുനേരം വിലക്കിയാപ്പറയൻ,
മതിയതുമതി ഭവാൻ, മനസ്താപത്തിലീ
തൃഭുവനപതി സംപ്രീതനീ തമ്പ്രാനിലേ,
മരുവുമനമേതിൽ വിശുദ്ധിയും സ്താപവും
അരുമയവനിലീശൻ പ്രീതനായീടുമേ..
പ്രതിദിനമനമ്പൂരി വെളുപ്പാൻ കാലത്തു
വടിവോടതി സേവ ചെയ്യും പരബ്രഹ്മത്തെ,
ഒരുദിനമത ചാത്തൻ മേവിനാൻ: "പരബ്ര-
ഹ്മമടിയനതെന്തെന്നരുളീടേണം ഭവാൻ."
കഥനമിതുകേട്ടു ഭട്ടേരി ചൊല്ലീടിനാൻ,
പരമണുവിലും അന്തരാമീ, പരബ്രഹ്മ-
മരുവുമതിരുണ്ടിട്ടൊരു മാടൻപോത്തു പോൽ!
അഖിലജഗദീശൻ പരമ്പുണൃപ്പുമാനാം,
മഹിഷമതിനെ തുഷ്ടൃാ ഭക്തൃായപറയൻ, 
അനവരതമങ്ങു പൂജ ചെയ്തീടുമെന്നും..
ഒടുവിലൊരുവേളയാ പരാബ്രഹ്മമങ്ങാ,
മഹിഷമതു രൂപേണ പ്രതൃക്ഷനായ്ഭുവിൽ.
പറയനതി ഭക്തൃാ മഹിഷത്തേ സേവിച്ചു.
ഉപവസനമതാ ചെയ്തുവന്നേനെന്നുമേ.
മഹിഷമതു ചാത്തനിൽ സംപ്രീതനായിതേ..
ഒരുദിനമചാത്തനും, സ്വാമിയും ദക്ഷിണേ-
ദിശ മരുവിയീശ്വരീ നാമം ഉരൂവിട്ടു,
കൃപയോടൊരു ഭാണ്ഡമാ പോത്തിൻ പുറത്തേറ്റി,
അവരിരുവരുമാപോത്തും ഓച്ചിറപ്പട-.
നിലമതിലതാ പുക്കിതാമോദമോടങ്ങ്'
മഹിഷമതുതൻ കൊമ്പതു വാതുക്കൽ തട്ടി.
ചലനമതു വയ്യാതവൻ നിലച്ചു പോയീ.
അചലനമതു നീക്കാൻ "ചരിച്ചൂ കടത്തൂ"
അതികരുണയോടോതിയീകവൂരെ ചാത്തൻ.
ഉരുവിടതു നീയിതാരോടെന്നു പട്ടേരി.
ജഗധിപതിനാഥനേ പോത്തതിൻ രൂപേണ,
പറയനതി ഭക്തേൃന കാട്ടിക്കൊടുത്തിതേ.
പരമസനതൻ പോത്തതാ പോയി മറഞ്ഞൂ.
പരഗതിയതു പ്രാപിക്കുവാനെന്തു മാർഗം?.
പറയനതിനുത്തരം നല്കെന്നു ഭട്ടേരി.
തവമനസി വേദങ്ങളുരച്ചുരച്ചങ്ങു
ഒടുവിലൊരു നാൾ നേടു മോക്ഷമെന്നു ചാത്തൻ..
പലദിനമതി ഭക്തൃാൽ പാരബ്രഹ്മത്തിനേ.
പലകുറിയചാത്തനോ വന്ദിച്ചു വന്ദിച്ചു 
നിരുപമനവൻ നിർമല ക്ഷേത്രമൊടുക്കം
ഇതി മഹിയതിൽ നിന്നു പരാഭൂവതിങ്കൽ,
സഫലമതയാരോഹണം ചെയ്തതു മോക്ഷാൽ.
ഡോ.പി.വി.പ്രഭാകരൻ. വൃത്തം : മണികാഞ്ചി.

ഉണർത്തുപാട്ട്


ഉണർത്തുപാട്ട്
...................................
രചന:ഡോ.പി.വി.പ്രഭാകരൻ.  
വൃത്തം: ദ്രുതകാകളി
.................

വെള്ളിത്തലമുടിക്കുള്ളിലൊക്കെയും,
വെള്ളിടിപോലുള്ള പാഴ്തത്വങ്ങളും.
വെള്ളിരോമത്തിന്നിടയിൽ മുഴുക്കേ
കള്ളപ്രമാണവും മിത്ഥൃബോധവും.
തുള്ളിയതിന്നോ വിലയില്ലാത്തിടം
കള്ളപ്പരിഷകൾ വാഴുന്ന ലോകം !
ഉള്ളാലറിഞ്ഞു ചിരിക്കാനിവിടം
എള്ളോളമില്ലപോൽ ക്ഷമയാർക്കുമേ.
വെള്ളത്തിലൊഴുകും വെള്ളിയോടത്തിൽ
തുള്ളിയിളകും  പൊയ്ക്കൊടിക്കൂറകൾ.
നഷ്ടപ്പെടുവാനെന്തു യുവാക്കളേ
കഷ്ടപ്പെടലിൻ ശിഷ്ടങ്ങളല്ലാതെ
ഇഷ്ടപ്പെടു നിങ്ങൾ ഭൂവാസികളേ
തുഷ്ടി വരട്ടേ തവ സോദരുള്ളിൽ
വർഷമങ്ങു  തീമഴ പൊഴിച്ചാലും
ഹർഷചിത്തരാവണം നിങ്ങളെന്നും
വൃക്ഷലതകൾ പൂത്തുലഞ്ഞു നീളേ
ഇക്ഷിതി പൂങ്കാവനവുമാവട്ടേ.
വീണ മീട്ടുവിൻ നിങ്ങൾ നീളെനീളെ
ഈണേന പാട്ടുകൾ പാടിടൂ വേഗാൽ
ഏണാക്ഷികൾ കാമിനിമാരെല്ലാമേ
കണ്ണീരുതിർക്കരുതൊരു തുള്ളി പോൽ.
കൈക്കുമ്പിളുകളിൽ ആർദ്രതാ ദീപം
തൈക്കുളിർത്തെന്നലായൊഴുകീടട്ടേ
കർമ്മധീരരേ നിങ്ങൾ തൻ വിശ്വാസ-
മർമ്മരങ്ങൾ മുഴങ്ങട്ടേ പാരിതിൽ.
ഞാണൊലിയായുരട്ടേ യൌവ്വനോർജ്ജം
ക്ഷോണീതലത്തിലങ്ങുമിങ്ങുമെന്നും
ആർത്തട്ടഹാസമുതിർത്തെതിർക്കട്ടേ
മത്തുപിടിച്ച വിത്തപ്രാമാണികർ
കത്തിച്ചുകളയൂ ഓലപ്രമാണം
കത്തിയാളും യൌവ്വനത്തീക്കനലാൽ.   

ഡോ.പി.വി.പ്രഭാകരൻ.  വൃത്തം: ദ്രുതകാകളി

2018, ഒക്ടോ 19

അർദ്ധനാരീശ്വരൻ


അർദ്ധനാരീശ്വരൻ
.......................
രചന:സിമി N മീരാൻ ,കോതമംഗലം
............................

പറയുവാൻ ഏറെയുണ്ടെങ്കിലും ഇപ്പൊഴും പരിചിതരല്ല നാം   ഹൃദയം പിളർത്തിയ. മുറിവുകൾ
മുറിവുകൾ നീറുന്ന നെഞ്ചുമായ്
ഇതു വഴി മെല്ലെ അകലുകയാണു ഞാൻ 
      പകലുകൾ പാതിയിരുട്ടിൽ പടർത്തിയ
പടുമുളയല്ല  പതിരല്ല പാഴ് മരുഭൂവല്ല പാതി പെണ്ണാണു ഞാൻ 
മറുപാതി പൂരുഷൻ അർദ്ധ നാരീശ്വരൻ
    കരുണയോടൊരു കുളിർ സ്പർശനം മുറിവേറ്റ 
കരളിനായ് ഒരു കുഞ്ഞു സാന്ത്വനം, നിനവിന്റെ
വറുതിയ്കുമേലേ പതിക്കുവാൻ നനവാർന്ന
വിളവുകൾ ചാലിച്ച ചന്ദനം. 
             പിറവി  തൻ ഉഗ്രമാം ശാപങ്ങൾ ഉന്മത്തരായ് നൃത്തമാടുന്ന വേദി എൻ
ജന്മം പൊടുന്നനെ
നെറുകയിൽ വൈരം വിതറുവതാരെന്റെ സൂര്യനോ
അമ്പേറ്റു വീഴുകയാണു ഞാൻ 
        അന്നു നീയേല്പ്പിച്ച കൂരമ്പു കൊണ്ടു ഞാൻ 
ഇന്നും പിടയുകയാണു പ്രണയമേ
അമ്പേറ്റു വീഴുകയാണു ഞാൻ എന്നുള്ളു പൊള്ളുന്നതിപ്പൊഴും
നിന്നെ ഓർത്താണെടോ

സിമി N മീരാൻ 
കോതമംഗലം

നിഴലിനോട്



നിഴലിനോട്
.......................
രചന:ആഷിഖ് കരിയന്നൂർ
.......
പിൻവിളിക്കരുത് 
പിൻവിളികളിൽ 
പരാജയപെട്ടതാണെന്റെ ഭൂതം 
ഭാവിയിലേക്കുള്ള പ്രയാണത്തിൽ 
പിൻവിളികളെ വെല്ലു വിളിക്കുന്നു ഞാൻ... 
കയ്യെത്തും ദൂരെ ഉണ്ടെങ്കിലും 
പിടി തരില്ല ഞാൻ....

ആഷിഖ് കരിയന്നൂർ

അച്ഛൻ



അച്ഛൻ 
.......................
രചന:സിമി N മീരാൻ
......................

പടിവാതിലാരോ തുറക്കവേ നിശ്ശബ്ദ
മൊരുമാത്റ  കാതോർത്തു നിൽക്കുന്നു പിന്നെയും 
വിളയാട്ടമാടിത്തിമിർക്കുന്നു പൂവുകൾ
പൂവുപോൽ പാറുന്ന തുമ്പികൾ
ശലഭക്കുരുന്നുകൾ പൈതങ്ങൾ
പുലർവെട്ടമെത്തിയീ കുഞ്ഞുകൂടാരമി
ന്നുണരുന്നതിൻ മുന്പ് പോയതാണച്ഛൻ
വരികയാണ് വരവിന്നു കേളി കൊണ്ടാണ് പുറവാതിലീൽ
പതിയോരു നിസ്വനം ഇളവെയിൽ
ചിരിയായി കതിരായി
വരികയാണച്ഛൻ
നിറനിലാവുണ്ടു മയങ്ങിയുണരുന്ന
തളിരുകൾ പൊട്ടിച്ചിരിക്കുന്ന
കൂട്ടിലേക്കണയുന്നുവച്ഛൻ 
നിറമുള്ള കടലാസു
പൊതികളിൽ മധുരങ്ങൾ
മധുവൂറുമോർമ്മകൾ
ഇനി എൻ കുരുന്നുകൾക്കുത്സവം മഴയത്തു
നനയുന്ന പൂവിന്റെ ശൈശവം
വിടരുന്ന
മിഴികളിലാനന്ദ കൗതുകം
വരികയാണച്ഛൻ
വരികയാണച്ഛൻ

സിമി N മീരാൻ

2018, ഒക്ടോ 14

സൗഹൃദം



*സൗഹൃദം*
....................
രചന:Kelvin
.......................

എന്നും എൻ   നിഴലായ് 
എൻ ജീവനായി 
എൻ ഉള്ളിൽ  പിരിയാത്ത
ഓർമ്മതൻ ചെപ്പ് 
അനുഗ്രഹം  ഈ സൗഹൃദം 

എന്തിനും ഏതിനും എൻ 
കൂടെ നിൽപവർ 
എൻ ദുഃഖത്തിൽ  എരിയും 
വേദന താൻ നിമിഷം 
ആശ്വാസം ആ വാക്കുകൾ 
കാറ്റായി തഴുകി എൻ 
മനം ശാന്തം  
സൗഹൃദം സൗഹൃദം!

ഹൃദയം താൻ കോണിൽ 
മായാത്ത മുദ്ര  ആയി 
സൗഹൃദം  ഉണ്ടാകും 
വേദന താൻ നിമിഷം 
തന്നാലും 

സൗഹൃദം തൻ  വാനം 
സ്നേഹം തൻ  വില്ല്  
കൂട്ട് ആണ് എന്നും 

വിടരും ഇനിയും ഈ 
സൗഹൃദങ്ങൾ 
ശലഭം ആയി ഉയരും 
തോരാതെ പെയ്യും 
ഒന്നായി ചേരും 
സൗഹൃദം എത്ര മനോഹരം 
എത്ര ശക്തം 
പിരിയില്ല ഒരിക്കലും 
എന്നെ വിട്ട് പോവില്ല 
ഒരിക്കലും നന്മ താൻ 
സൗഹൃദങ്ങൾ 

സൗഹൃദം  ആനന്ദം 
സൗഹൃദം  നന്മ 
സൗഹൃദം  ആണ് എല്ലാം 

സൗഹൃദം അത്ഭുതം 
ആ വീഥികളിൽ
പകരും മൂല്യങ്ങൾ 
വിടരും എപ്പോഴും 
തളിർക്കും  
സൗഹൃദങ്ങൾ 

ചങ്കിൻ ചോരയാൽ 
ത്യാഗം ചെയ്ത് 
സ്നേഹം എന്തെന്ന് 
കാട്ടി മണ്മറഞ്ഞു ഈ ഭൂവിൽ മക്കൾ 

സൗഹൃദം, സൗഹൃദം 
സൗഹൃദം, 

*Kelvin*

സിറിയ


സിറിയ
................
രചന:സിമി  N  മീരാൻ
..............................
എങ്ങും നിലവിളി
നോവിന്റെയാഴങ്ങ
ളേറെ ചകിതയായ്
നിൽക്കുകയാണു ഞാൻ 
ആരുവന്നെത്തും
പൊടുന്നനെ എൻനെഞ്ചി
ലാളുമീയഗ്നിയെ 
ശാന്തമാക്കാൻ
വീണ്ടും നിലവിളി
ആർദമാമേതോ
വിതുമ്പലിന്നീണമായ്
പെയ്യുന്നു നെഞ്ചകം
എന്റെ നാടെന്റെ മണ്ണീ
മണ്ണിലെന്നേ
കിളിർത്ത നക്ഷത്രമായ്
വാണതാണെൻ ജനം
ഇന്നു കഠിനമാ
മേതു ശാപത്തിനാൽ
നൊന്തു പിടയുന്നു
കുഞ്ഞു മനസ്സുകൾ
ഇത്തിരി വെട്ടം 
ഒരിറ്റു ദയയെന്റെ
മക്കൾക്കു നൽകുവാൻ 
എന്തു ഞാൻ ചെയ്യണം 
എന്റെയുണ്ണിപ്പൂവു
വാടുന്നതിൻ മുന്പേ 
പായുകയാണു ഞാൻ 
ഈ വഴിയാകവേ

സിമി  N  മീരാൻ 
കോതമംഗലം

ഒറ്റപ്പെട്ട വാർദ്ധക്യം .


ഒറ്റപ്പെട്ട വാർദ്ധക്യം
................................
രചന: സുജ ശശികുമാർ
.................... 

പകൽ അന്തി യോളം വേനൽ ചൂടിൽ പണിത വർ.ഞങ്ങൾ അന്തി വൈകിയോരു വേളയിൽ മനസ്സിനെ കുളിർപ്പിക്കും മധുരസം ഒന്നു നാവിൽ വെച്ച നേരം. കണ്ടുഞാൻ ഒറ്റ ക്കു പീടിക തിണ്ണയിൽ ജടാ നരബാധിച്ച ഒരു അവശനെ കണ്ടു ഞാൻ അയാളുടെ കണ്ണുകളിൽ പട്ടിണി തൻ തീഷ്ണ ഭാവങ്ങളും. രക്തം വറ്റിയ മേനികളും കുർത്ത നഖങ്ങളും. നേർത്തഒരു പുഞ്ചിരി തൂകുമാവദനത്തി ൽ. ചെന്നു ഞാൻ അരികത്തു ചേർന്ന് ഇരിക്കെ ഉന്മാദമെങ്കിലും സ്നേഹം വറ്റാത്ത ഒരു മനസ്സിന്റെ ഒരു കോണിൽ നിന്നും പുറത്തേക്ക് ഒഴുകി വന്നൊരാ പിതാവിന്റെ സ്നേഹം. എന്മകൻ എന്ന് ഉരുവിട്ട് ബലിഷ്ടമാം കരങ്ങളാൽ ചേർത്തു പിടിച്ചെന്നെ ആലിംഗനം ചെയ്തു നെടുവീർപ്പിട്ടു. ഒരു നിമിഷമെൻ കണ്ണു നിറഞ്ഞുപോയ് തെല്ലെങ്കിലും - അച്ഛനെന്നേ നഷ്ടമായ എനിക്ക് ഒരു അനുഭൂതിയായ് സ്നേഹം എന്തേ അച്ഛ നീവിധം തെരുവിലലയുന്നു. മക്കളുണ്ടായിട്ടുമില്ലാത്തപോലെയീ ജീവിതം കാനനവാസം കണക്കെയല്ലെ. സ്നേഹിക്കുവാനുള്ള മനസ്സുണ്ടായിട്ടും ആളുണ്ടായിട്ടുമീവിധമല്ലേ ജീവിതം കഴിച്ചുകൂടുന്നീവിധമോരോമർത്ത്യരും. 

           രചന:സുജ ശശികുമാർ

2018, ഒക്ടോ 11

എന്തു പറ്റീ കവിതേ


എന്തു പറ്റീ കവിതേ
.................................
രചന:ഡോ.പി.വി. പ്രഭാകരൻ: വൃത്തം:തരംഗിണി
.......................
എന്തെൻ കവിതേ കരയരുതേ നീ.
എന്തേയിതുപോൽ ക്ലേശിതയാവൂ?
ചിന്തിതയാകാൻ കാരണമെന്തേ?
ചന്തമതങ്ങു ഇല്ലെന്നാലോ.
കുന്ദളരാഗം നീയാണിന്നു.
മന്ദാകിനിപോൽ കുളിരേകുന്നോൾ.
ഛന്ദസ്സതിലിൽ നടനമതാട്വോൾ.
ചെന്താമര നീ, എന്നകതളിരിൽ



ഡോ.പി.വി. പ്രഭാകരൻ: വൃത്തം: തരംഗിണി

പൂവും പൊയ്കയും



പൂവും പൊയ്കയും
....................................
രചന: സിമി N മീരാൻ
.................................

ചേലെഴും ചെന്താമരപ്പൂവേ നിന്നെപ്പെറ്റ
പൊയ്ക എത്റയോ ധന്യ ഭവ്യം നിൻ മദാലസ
യൗവ്വനപ്പൊരുൾചിപ്പി തിരയും കാറ്റിൻ കര
മല്ലയോ ഭദ്രേ സൗമ്യ ശാന്തമായ് തഴുകുന്നു
നീരെഴും പൊയ്ക തന്നി
ലുറങ്ങിയുണരവേ
പേലവമൊരു സ്മിതമുമ്മവച്ചുവോ നീല
വണ്ടുകളിന്ദ്രനീല ഹാരമോ
മരതകശോഭയോ പകലോന്റെ ഉഗ്രമാം പ്രണയമോ
ചന്തമേറിടും പൂവായ്
ഇന്ന് നീ വിളങ്ങിടു
മെങ്കിലും സഖീ മമ
നെഞ്ചിലെ നോവു നിന്നെ 
ഓർത്തു കേഴുന്നു നാളെ
ഈ മലർപൊയ്ക നിന്നെ
മറന്നു പോവുകില്ലേ
മരണം നമുക്കെല്ലാമുള്ളതെങ്കിലും പ്രിയേ
മനസാ ദുഖിക്കുകയാണു ഞാൻ 
നിനക്കായീ

എന്താണ് സ്നേഹം



എന്താണ് സ്നേഹം
..................................
രചന:സുജ ശശികുമാർ
..................................

ഉള്ളിൽ നിന്നൊഴുകുന്നൊരുറവയാണി സ്നേഹം 
പറയാതെ അറിയേണ്ട സ്പർശനമാണ് സ്നേഹം. 
അറിയാതെ ഉണരുന്ന വികാരമാണി സ്നേഹം 
ജീവനുള്ളാത്മാവിൽ സ്പന്ദനമാണ് സ്നേഹം. 
ഓരോ വാക്കിലും നോക്കിലുമുണ്ടി സ്നേഹം 
പലപല ഭാവത്തിൽ വിടരുന്നു സ്നേഹം. അശ്രുവായിന്നു പൊഴിയുന്നു സ്നേഹം 
ഒരു നറുപുഞ്ചിരി വിടർത്തുന്നു സ്നേഹം. മൗനമായൊഴുകുന്ന പുഴയാണി സ്നേഹം 
വാക്കുകളിൽ ഒതുങ്ങാത്തൊരന്ത:സത്തയാണി സ്നേഹം. 
പരസ്പര ബന്ധത്തിൻ കണ്ണിയാണ് സ്നേഹം 
ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നൊരു ബന്ധനമാണി സ്നേഹം. അമ്മിഞ്ഞപ്പാലിൽ ഒഴുകുന്നൊരീ സ്നേഹം അമ്മതൻ ഹൃദയത്തിന്നുറവിടമാണി സ്നേഹം. ചിപ്പിയിലൊളിപ്പിച്ച മുത്താണി സ്നേഹം വർണ്ണിക്കാൻ കഴിയാത്തോരനുഭൂതിയാണ് സ്നേഹം 
ഹൃദയത്തിൻ ഭാഷയാണി സ്നേഹം... ❤

             രചന:സുജ ശശികുമാർ

മോചനം


മോചനം
.............................
രചന:സതീഷ്‌ ഇടപ്പോണ്‍
...........................

“എനിക്കച്ഛനുമമ്മയും വേണം”
ഇടനെഞ്ചുപൊട്ടിപ്പിടയുന്നു പിഞ്ചുഹൃദയം

കോടതിവരാന്തയില്‍
കുടിലതന്ത്രം മെനയുന്നു
വെറുപ്പിന്‍റെ വിഷവീര്യം-
കുടിച്ചുന്മത്തരാം നിന്നച്ഛനുമമ്മയും.

വെറുമൊരു വാക്കിന്‍റെ-
നോക്കിന്‍റെ നോവിനാല്‍
കരള്‍മുറുക്കി കച്ചകെട്ടി നില്‍പ്പവര്‍

വിഫലബീജാങ്കുരംപോല്‍ നീ
വിഹായസ്സിലൊറ്റയ്ക്കുപാറുന്ന പക്ഷിപോല്‍ നീ.

അരുതാത്തതൊന്നുമേ പറയാതെ-
യരികിലിരിക്കേണ്ടോര്‍ 
പകയുടെ വിഴുപ്പുകള്‍
പരസ്പരം പകുത്തിറങ്ങുന്നു
പുതിയ പരിണയകഥ മെനയുന്നു.
പിരിയുന്നു നിന്നച്ഛനുമമ്മയും.

അനാഥമീ ജന്മശിഷ്ടവഴികള്‍
അന്യനായത് അച്ഛനോ, അമ്മയോ?
അഹംബോധത്തിന്‍റെ സുര്യരേതസ്സോ?

അരുമയായ് പുലരേണ്ട യുവസ്വപ്ന-
ങ്ങളെറിഞ്ഞുടച്ചു നീ പോരിക 
അന്ധവെറിവൈകൃതങ്ങള്‍ വാതുവെച്ചാടുന്ന
സന്ധ്യകള്‍ പുലരികള്‍ നീ കാക്കുക.

പിരിയുന്നു നിന്നച്ഛനുമ്മയും
എരിയാതെരിയുന്ന തിരിയായി നീയും.

കലാലയം



കലാലയം
.................................
രചന:സിമി N മീരാൻ
...............................
എത്തി ഈ കലാലയ മുറ്റത്തുനിൽക്കെ കേട്ടൂ
ഒത്തിരി ആഹ്ളാദങ്ങൾ ഇത്തിരി പിണക്കങ്ങൾ
വരുന്നൂ ഞാനും വീണ്ടും ഉല്ലസിച്ചോടിപ്പാടി
ചിരിച്ചു തിമിർത്തോരെൻ ശൈശവം തിരയാനായ്
എത്രയോ വസന്തങ്ങൾ ഏതേതു കാലൊച്ചകൾ അക്ഷര വിളക്കുകൾ ഓർമ്മകൾ ഓണപ്പൂക്കൾ
മഴകൾ മയിൽപ്പീലിത്തുണ്ടുകൾ 
മാനം കാണാ
മൗനമായ് ഹൃദയങ്ങൾ മഞ്ചാടിച്ചുവപ്പുകൾ
ഉയിരിന്നുള്ളിൽ കൂടു കൂട്ടിയ നിമിഷങ്ങൾ
ഉള്ളു നൊന്തിട്ടുമെന്നെ കൈവിടാ ചങ്ങാത്തങ്ങൾ
പീലി നീർത്തുന്നൂ മയിൽ മനസ്സിൽ മാമ്പൂമൊട്ടു പകരും സുഗന്ധിയാം ഓർമ്മ പെയ്യുന്നൂ നെഞ്ചിൽ
പവിഴം പൊഴിയുമീ പകലിൻ തുടുപ്പുകൾ
പുഴകൾ പൂമ്പാറ്റകൾ പുസ്തക വെളിച്ചങ്ങൾ
ഒക്കെയും ഞാനാവുന്നൂ ഈ കൊച്ചു കലാലയ 
മുറ്റമെൻ വീടാവുന്നൂ
ഞാൻ ഒരു കുഞ്ഞാവുന്നൂ


സിമി N മീരാൻ
ഇടയപ്പറമ്പിൽ
കോതമംഗലം

വേർപാട്


വേർപാട് 
..............................

കടലോളം സ്നേഹം ഉള്ളിൽ ഒതുക്കി  നീ എന്തിനാ.. കനലായിട്ട് എരിയുന്നീ തൊരു ദിനം. ഇന്നലെ യോളം നീ ജീവിതകാഴ്ചകൾ കണ്ടൊരു വേളയിൽ  കൂട്ടാ യി ഒപ്പമിന്നെ ന്തി നും ഏതിനു. ഒന്നും അറിഞ്ഞില്ല അന്ന് ഞാൻ നിന്നു ള്ളി ലെ രി യു ന്നൊരാ ദിയെ. ഇത്ര വേഗത്തിലെ ന്നെ  വിട്ടു പിരിയും എന്ന് ഓർത്തതില്ല അന്നു ഞാൻ. വെള്ള പുതച്ചു വെള്ളരി പ്രാവാ യി പറന്നു പോയി എങ്കിലും നീ എന്നു ള്ള ത്തി ൽ എന്നും തിരമാല പോലെ തുടിച്ചു തുള്ളു ന്നീ വിധം. 
കടലോളം സ്നേഹം ഉള്ളിൽ ഒതുക്കി നീ എന്തിനാ കനലാ യി ട്ട് എരിയുന്നി തൊരു ദിനം. നിലാവ് ഉള്ള രാത്രിയിൽ ഞാൻ ഒന്നു ഉറങ്ങവേ എന്അടുത്ത് എത്തി നീ ഒരു നിശഗന്ധി യായ. എൻ മേനിതഴുകി തലോടി നിൽക്കേകണ്ണു നിറഞ്ഞു പോയി ഒരു നോക്കു കാണുവാൻ നിന്നെ. നീ എന്നെ തനിച്ചാക്കി പോയതല്ലേ. എങ്കിലും എൻ സോദരാ വന്നീ ടണം എന്നരികി ലെ ന്നും നീ രാത്രി നിലാവിന്റെ മഴ ചാറ്റലാ യെങ്കിലും 

രചന  സുജ ശശി കുമാർ

2018, ഒക്ടോ 9

മഴ യാത്രകൾ


മഴ യാത്രകൾ 
..............................
രചന:രാഹുൽ കക്കാട്ട്
.................


ഈർപ്പത്തിന്റെ 
വിത്തുകൾ , 
മീശരോമ കൂപങ്ങളെ 
പൊതിയുന്ന 
മഴ യാത്രകൾ 
നിന്റെ 
രാത്രികളിലേക്ക്
തന്നെയാണ്
ചേക്കേറുന്നത്...



രാഹുൽ കക്കാട്ട്

നീയും ഞാനും



നീയും ഞാനും
............................
രചന:സിമി N മീരാൻ
..............................

എത്ര നാളായി തമ്മിൽ കണ്ടിട്ടു ദേവാ
നമ്മൾ എത്ര മോഹിതർ തമ്മിൽ അത്ര മേൽ അടുത്തവർ
എത്രയോ ദൂരം കടന്നൊരുമിച്ചവർ നമ്മൾ 
അത്ര മേൽ സ്നേഹിച്ചവർ
ആത്മാവു പകുത്തവർ
എത്ര ദുഃഖങ്ങൾ കയ്പുനീരുകൾ കുടിച്ചു നാം 
എത്ര മോഹങ്ങൾ തീർക്കും
അഗ്നിയിൽ ദഹിച്ചു  നാം 
എത്രയോ സഹനങ്ങൾ ഏകാന്ത നിമിഷങ്ങൾ
എത്രയോ നൈരാശ്യങ്ങൾ എരിയും കനലുകൾ
എന്റെ ഉൾമുറിവുകൾ ഉണങ്ങീലിന്നോളവും
എന്നെ നീ അറിഞ്ഞ പോൽ
അറിഞ്ഞീലൊരുവരും
വെണ്ണപോലെ  ഉരുകുകയാണെന്റെ നെഞ്ചകം പ്രിയനിന്നും വരില്ലയോ

Written by Simi Meeran

2018, ഒക്ടോ 8

പ്രണയാനന്തരം


പ്രണയാനന്തരം
...............................
രചന:സിമി എൻ മീരാൻ
...............

അത്ര മേൽ സ്നേഹിച്ചവരെങ്കിലുമൊരു വാക്കിൻ
ഒച്ചയിൽ ചിറകടിച്ചകലുന്നുവോ മോഹം
ഓർമകൾ ഉന്മാദമായ് തീർന്നുവോ പ്രണയാഗ്നി
കെട്ടടങ്ങിയോ മോഹമൊക്കെയുമൊടുങ്ങിയോ
അരികെ  നിൽക്കുമ്പോഴും
അകലെയാവുന്നു നാം
അറിയാവുന്നു നാം
അന്യരായ് തീരുന്നു നാം
എത്രയോ ദൂരം തമ്മിൽ
ഒന്നിച്ചു തുഴഞ്ഞവരെങ്കിലും
തമ്മിൽ തമ്മിൽ അറിയാത്തവർ നമ്മൾ
ചേരാത്ത ചമയങ്ങളണിയുന്നവർ
ചേർന്നു നിൽക്കുവാൻ മടിച്ചവർ
ചിറകു തകർന്നവർ
ഇത്റമേൽ അകലുവതെങ്ങനെ
തമ്മിൽ തമ്മിൽ ഉമ്മ വച്ചൊന്നായ് ചേർന്ന നിശകൾ
മിഴി ചേർന്ന ചിരികൾ
കുളിർ ചേർന്ന മൊഴികൾ
എൻ ഉള്ളുനീ കണ്ടതില്ലയോ
കാത്തു നിൽക്കുകയല്ലോ സഖേ


കനപ്പ്


കനപ്പ്
..........................
രചന:രാഹുൽ കക്കാട്ട്
...........................

ഉച്ചവെയിൽ 
ചൂടിൽ
നിറം കനപ്പിച്ചൊരു
നിഴൽ വരക്കുന്നു.
നിഴൽ കനപ്പിന്
പച്ചയിൽ ഒരു മരം 
മേൽക്കൂരയാവുന്നു.
മരത്തിന് 
നിലയിൽ
ഒരാകാശവും 
വരച്ചെഴുത്തുന്നു.
എങ്കിലുമതിലെ
അക്ഷര പിശകുകളെന്റെ
വിരൽ തുമ്പ് 
നീറ്റുന്നു..



രാഹുൽ കക്കാട്ട്

2018, ഒക്ടോ 7

അവൾക്കായി എഴുതിയ കവിത



അവൾക്കായി എഴുതിയ കവിത 
........................................
രചന: അനന്തു മുരളി
....................................

അസ്തമിക്കുന്നു:
പ്രതീക്ഷയുടെ നീണ്ട ഞരക്കങ്ങളില്ലാതെ
ഒരു ദിനം
കൂടിയിവിടെ.

ഇനിയുമെന്തോർക്കണം
ഞാൻ സഖീ,
ഓർമ്മിക്കുവാനെന്തുണ്ട്
നീ തന്ന നാളുകളല്ലാതെ

എന്തിനോ നമ്മൾ
ഇരുളുമാ സീമയിൽ
നോക്കി നിൽക്കേ
നീ എയ്യ്ത സ്നേഹബാണങ്ങളേറ്റെന്റെ
ഹൃദയം നുറുങ്ങി

തീയാളുന്ന സൗഹൃദം
ശരമഴയായി പെയ്യുമ്പോൾ
ഞാനന്നു നിൻ
കൈകളിൽ തന്ന
കൈനീട്ടമോർമ്മയില്ലേ ?

ഒരോ വർഷപാതങ്ങളിലും
ഒഴുക്കിൽ നിന്നും
നിലവിച്ചോഴുകി പായുന്നു
അന്നു നീ കീറിയെറിഞ്ഞെ- 
ന്റെ കത്തുകൾ.

ആശിക്കുന്നില്ല പ്രണയത്തിൻ
മധുരം ഞാനും,
തന്നില്ല ആശിച്ച
ജീവിതം നീയും.

ആശയമുന്നേറ്റം കൊടുംപിരികൊണ്ടു
നമ്മുടെ ഉള്ളിൽ,
വിപ്ലവം കനൽ കോരിയിട്ട
ദിനങ്ങളിൽ,
മനം നിറയെ മുള്ളു കോറുന്ന വേദനയുമാകി
ഞാനിവിടെ തനിയെ.

പകലെല്ലാം ഒളിച്ചിരിക്കുന്ന
തുലാമഴ പോലെ നീയെന്റെ
പാതിരാപഥങ്ങളിലെപ്പോഴും
നിരന്തരമൊരു തീരാദുഃഖമാകുന്നു.

നിൻ പുഞ്ചിരിയെവിടെ പ്രിയേ;
പകയുടെ തുടിതുള്ളലിൽ
നിന്റെ ചാട്ടുളിനോട്ടമെന്നെ
ദഹിപ്പിക്കുന്നു.

ആർത്തിരമ്പുന്നു കടൽ:
കാറ്റു കൊള്ളാൻ നാം നടന്ന
തീരങ്ങളിൽ
കാരമുള്ളിന്റെ മൂർച്ഛയോടെ
മരണം കാത്തിരിക്കുന്നു.

അന്ധകാരത്തിൽ പരസ്പരം
കൊല്ലുന്ന രാഷ്ട്രീയം
അതുതന്നെ നമ്മളെ
തമ്മിൽ അകറ്റുന്നതും.

കാര്യമിതു നിസ്സാരമെങ്കിലും
നിനക്കിതു മഹാകാര്യമെന്നു
ഞാനുര ചെയ്യ്തു -
കൊള്ളം

ഇല്ല പൊട്ടിച്ചിരി: ഞാൻ
പണ്ടെ വെറുക്കപ്പെട്ടവൻ
തകരക്കുടിലിൽ തുള്ളിപ്പനിച്ചു
കിടക്കുന്നു ഞാൻ.

നമ്മുടെ ഒടുക്കത്തെ
പ്രതീക്ഷയും പിടിവിട്ട്
തെറിയ്ക്കുകിൽ,
നീയെന്ത് സഹിച്ചു ?

ഞാനൊരു മർത്ത്യജന്മം
ഇനിവരുന്നില്ല ഞാൻ
അതിന്റെ പാപഭാരം
പങ്കിടാൻ.

എന്തോ കളിയായി
തർക്കിച്ചു പിരിഞ്ഞു നാം
കണ്ടിട്ടും കാണാതെ പോലെ
നമ്മളിന്നുമാ മുറിയിൽ
അവളുടെ ഹൃദയം
നിറയെ പരിഭവം.

കരകവിഞ്ഞ് ഒഴുകുന്നു നദി: കണ്ണീരിന്റെ രാഷ്ട്രീയം
ഇവിടെ കാത്തിരിക്കുന്നു കടൽ
ഉപ്പു കത്തുന്ന വികാരങ്ങളെ
അടിച്ചമർത്തിക്കഴിഞ്ഞു.

നാൽപ്പത് വാട്ടിന്റെ പനിവെളിച്ചത്തിൽ
കാണാം നിന്റെ വികൃതരൂപം
നിർത്താതെ ഞാൻ കല്ലെറിഞ്ഞ
ആ രൂപംതന്നെയാണെന്റെ 
മയക്കം കളഞ്ഞ അപഥസഞ്ചാരി.

ഈ നീലരാത്രിയിലും
അവളുടെ ഓർമ്മയിൽ
ഞാൻ
നിത്യവും അലയുകയാണ്.

വേദനയുടെ മറ്റൊരുമുഖം
നീട്ടി രാത്രി
നിർത്താതെ ചിലയ്ക്കുന്നു.

ഇന്നിവിടെയീ മഹാഭ്രാന്താലയത്തിന്റെ
നിത്യസന്ദർശകൻ ഞാനും
എങ്കിലും നീയെന്നെ കാണുന്നില്ല,
ചുറ്റുമൊരായിരം സൗഹൃദം:
ഇവരെന്നെ കാണുന്നില്ല ദൈവമേ...
ഇവരെന്നെ അറിയുന്നില്ല ദൈവമേ...
കാരണം എന്നോ
ഞാൻ മരിച്ചവനാണല്ലോ..

ഭ്രൂണബലിയുടെ ഈ സമയം
ചിലപ്പോൾ എന്റേതാകും.

മൂന്നു പൂക്കൾ



മൂന്നു പൂക്കൾ
..............................
രചന:ഡോ.പി.വി.പ്രഭാകരൻ. വൃത്തം: കാകളി
......................................
(പ്രതീകാത്മകമായ ഈ കവിതയിൽ പിച്ചകപ്പൂവിൻെറ നശ്വരാവസ്ഥയും അരളിപ്പൂവിൻെറ ആരാലും ശ്രദ്ധിക്കപ്പെടാത്തത ചപലാവസ്ഥയെപറ്റിയും ചെമ്പരത്തിപ്പൂവിൻെറ സ്ഥായീഭാവത്തേ കുറിച്ചും ഭാവനയിൽ കാണുന്നു.)

മന്ദിരാരാമത്തിലിത്രയും നാളു ഞാൻ,
സ്വന്തമായാ തരുലതയോരോന്നുമേ,
സന്തതമാമോദമോടുമ്മ വെച്ചൂട്ടി,
മന്ദമന്ദമവ പൂത്തുലഞ്ഞു നില്പൂ.
ഉച്ചമായുള്ളോരു പിച്ചകപ്പൂവ്വതു,
ഏച്ചു വലിച്ചു പറിച്ചൊരു ദിനം ഞാൻ
ഉച്ചിയിലണിയാതെയാപ്പൂവെടുത്തു
വച്ചീടിനേൻ അന്തിവിളക്കിന്നരികേ.
സ്വച്ഛമാ പൂവിരുന്നവിടെ പലനാൾ,
പുച്ഛമോടെ ദൂരേയെറിഞ്ഞേനൊരു ദിനം,
തുച്ഛമീ ജീവിതമെന്നോതിയാപ്പൂവു്,
നിശ്ചയമെങ്ങോ പോയ് മറഞ്ഞു ദൂരേ.
ആലോലമായങ്ങൊരു കോണിൽ ലലാമ-
മായതാ പൂത്തുലഞ്ഞരളിയിരിപ്പൂ.
ആലസൃമില്ലാതെയാപ്പൂവവിടങ്ങ്
ലാലസിപ്പു ആരാമ മൂലയിലിന്നും.
ഉച്ചവെയിലിലും വാടിത്തളരാതെ.
മെച്ചമേറുമൊരു ചെമ്പരത്തിയതാ
പച്ചപ്പരപ്പിലേകമൂകമായങ്ങു
ഒച്ച വെച്ചീടാതുയർന്നു നില്പൂവങ്ങ്.

ഡോ.പി.വി.പ്രഭാകരൻ. വൃത്തം: കാകളി.

പ്രതീക്ഷ


പ്രതീക്ഷ
..................
രചന:CM Muhad ,KunnathuPalam , Calicut
.......................

ഇരുള്‍ വീണ വഴികളിലെ പൊടി വെട്ടം പോലും പ്രതീക്ഷയാണ് , 
അസ്തമിക്കുന്ന സൂര്യനെ നോക്കി യാത്രയാക്കുന്നതും ഇനി വരുമെന്ന പ്രതീക്ഷയാണ് ,
ഇന്നില്ലാത്ത സൗഭാഗ്യങ്ങള്‍ക്കായ് 
ഒരായുസ്സ് മുഴുക്കെയും കാത്തിരിക്കുന്നതും 
ഒരു നാള്‍ നീ കനിയുമെന്ന പ്രതീക്ഷയാണ് 
ഇന്നലെകളെ സ്മരിച്ച് ഇന്ന് വിയര്‍പ്പൊഴുക്കുന്നതും 
നാളെയില്‍ നീ പ്രകാശം ചൊരിയുമെന്ന പ്രതീക്ഷയിലാണ് .
           

2018, ഒക്ടോ 6

പിഴച്ചവൾ


പിഴച്ചവൾ
..............................
രചന:സുജ ശശികുമാർ
..................................

സന്ധ്യ മയങ്ങുന്ന നേരത്തൊരു ദിനം 
മുത്തശ്ശി നാമം ജപിച്ചിരിക്കെ. ഓടിവന്നുണ്ണി മുത്തശ്ശിതൻ മടിയിൽ 
തലചായ്ച്ചു കിടക്കവെ. ചുവന്നു കലങ്ങിയോരാ മിഴികൾ 
കണ്ടോരു മുത്തശ്ശി ഉണ്ണിയോടാരാഞ്ഞു. 
എന്തേ... എന്നുണ്ണിതൻ കണ്ണുകൾ നനഞ്ഞുപോയ്‌ 
മുഖമൊന്നു വാടി, മുത്തശ്ശിയെ നോക്കി 
ഉണ്ണിചോദിക്കുന്നു. 
എന്തേ... മുത്തശ്ശി പിഴച്ചവളെന്നാൽ. എന്നമ്മ പിഴച്ചവളാണത്രേ ഞാൻ പിഴച്ചു പെറ്റോരു സന്താനവും. ഉണ്ണിതൻ ചോദ്യം കേട്ടു മുത്തശ്ശി പകച്ചുപോയ്‌. ഒരു നാളും കേൾക്കാൻ കൊതിച്ചതല്ലി വാക്കുകൾ. ഉണ്ണിതൻ കണ്ണുനീർ തുടച്ചോണ്ടു മുത്തശ്ശി ചൊല്ലിയീവിധമോരോ കഥകളും. 
എൻ മകൾ പിഴച്ചവളല്ലായെന്നും ചെറുപ്രായത്തിൽ പറ്റിയോരു തെറ്റിന്റെ ശിക്ഷയാണിതെന്നും. 
ജീവിതം ഹോമിച്ചിട്ടും, ആത്മാവു വെടിഞ്ഞിടുമീ മണ്ണിൽ ഇന്നും മുഴങ്ങുന്നുവോയീ ക്രൂരവാക്കുകൾ. ഉണ്ണിതന്നുള്ളം പിടഞ്ഞുതുള്ളി ഒളിയമ്പുപോലെ നുഴഞ്ഞുകേറീ. എന്തിനെന്നമ്മേ പെറ്റിട്ടതീ മണ്ണിലെന്നെ തനിച്ചാക്കി പോയതെന്തേ? ഇത്തരം പരിഹാസം കേട്ടു മടുത്തമ്മേ 
ഞാനുമടുത്തേക്കു വരികയാണെന്നമ്മതൻ അരികിലേക്കെത്തിടും ഞാൻ. 

        രചന:സുജ ശശികുമാർ

2018, ഒക്ടോ 5

വൃാകുല മാനസം


വൃാകുല മാനസം
.....................................
രചന:ഡോ. പി.വി.പ്രഭാകരൻ .
വൃത്തം : ദ്രുതകാകളി.
...................................

(മോഹിച്ചതു ലഭിക്കാത്തതിലുള്ള മനസ്സിെൻറ  വൃാകുലാവസ്ഥയെപ്പറ്റി ഇവിടെ ചിത്രീകരിക്കുന്നു.)

പാഴുറ്റൊരഴലിന്നലയാഴി തൻ,
ആഴക്കയത്തിൽ മുങ്ങിത്താണു പോയി,
ആഴിയതിൽ നീന്തി നീന്തിയങ്ങിതാ,
പാഴായിതെൻ കൈകാലുകൾ രണ്ടുമേ..
കൂരിരുൾ മൂടിയെൻ ലോല ഹൃദന്തം,
പാരാതെ കൂരിരുൾ മൂടിക്കിടപ്പൂ.
മാരി പെയ്തൊഴിയും നഭസ്സു പോലേ,
വാരൊളിയിൽ തെളിയില്ലേയതിനി?

എന്തു പറ്റിയീ മനതാരിനയ്യോ,
എന്തിനു കേഴുന്നതിങ്ങിനേ, വൃഥാ,
ചിന്തിച്ചു നോക്കുകിലാദൃാന്ത ഹേതു,
എന്തെന്നു മേതെന്നുമറിയുന്നില്ല.

പട്ടു മെത്തയിലേറിക്കിടന്നിട്ടും
ഒട്ടുനിദ്ര വരാത്തൊരെൻ മനമേ?
കൂട്ടിലകപ്പെട്ട പൈങ്കിളി, നീയീ,
കാട്ടിലേക്കെന്തേ പറക്കാനൊരുങ്ങൂ?

ഒറ്റക്കിരുന്നു കരയും മനസ്സേ,
ഉറ്റവരാരും തിരിഞ്ഞു നോക്കീടാ.
ആറ്റു നോറ്റു നീ സൂക്ഷിച്ചയാർദ്രത,
ആറ്റിലൊഴുക്കിക്കളയരുതേവം.

ക്ഷേത്രമതിന്നകത്താശ വന്നെന്നാൽ,
ആർത്ത നാദാൽ കരയരുതീ വിധം.
ആർദ്ര ചിത്തേന മരുവൂ മനമേ,
തീർത്തുമചഞ്ചലമാകരുതേതും.

ഇമ്മഹിയിൽ  വയ്യ വാസമെന്നോതി,
വെണ്മലർ കരിഞ്ഞൂ മറയും പോലേ,
മാമക മനതാരിനെ വിട്ടെങ്ങും,
നിർമലേയകന്നു പോയിടൊല്ലേ നീ.

മോഹത്തിമിരാന്ധത മൂലമോ നീ,
കാഹളമോതി വിട്ടു പോവതെന്നേ.
ആഹാ വരും നല്ലൊരു നാൾ വീണ്ടുമേ,
നീഹാരമായന്നു  കുളിരേകും നീ.

മന്നിലെൻ ജീവനുള്ള നാളെത്രയും
പൊൻനിലാവായെന്നുള്ളിലിരിപ്പൂ നീ,
മുന്നമേയെന്നാശാപതിരുകളേ,
ഒന്നൊഴിയാതെ ഞാൻ വലിച്ചെറിയാം.

ഡോ. പി.വി.പ്രഭാകരൻ . വൃത്തം : ദ്രുതകാകളി.

ബാലഭാസ്കരൻ


ബാലഭാസ്കരൻ
...............................
രചന: സിമി N മീരാൻ
................................

നിലച്ചു നാദം ,ഇനി 
ഇല്ല നിൻ മൃദു സ്മിതം
ഓർമ്മയാവുന്നു രാഗ
ഭരിതം ഗാനോത്സവം
    ഓർക്കുവാൻ വയ്യ 
എനിക്കോർക്കുവാൻ വയ്യ 
പ്രിയ ഗായകാ  നീയാം സുധ
അസ്തമിച്ചുവോ? വിണ്ണിൻ
ഓമനയായ് നീ സഖേ
മറയുന്നുവോ. ബാല
ഭാസ്കരാ ഭാവഗീത 
ഗായകാ,ശ്രുതി സുഖ
മായിരുന്നല്ലോ നീയാം
വയലിൻ വസന്തങ്ങൾ
        ഇനിയാ വയലിനിൽ 
മൗനവും നോവും,നേർത്ത 
തന്തിതൻ ഹൃദയാർദ്ര
സ്വനവും നിന്നെയോർക്കെ
എന്തിന് മറഞ്ഞു നീ ,പാടുവാൻ
പാട്ടോർക്കുവാൻ
ഇല്ല നീ എന്നെൻ നെഞ്ചു
നീറുകയല്ലോ സഖേ

കാലത്തിന്റെ കൈകൾ



കാലത്തിന്റെ കൈകൾ
.....................................
രചന:സ്മിത സ്റ്റാൻലി,എരമം, മുപ്പത്തടം
....................................

ഇത് ഒരു നിർണായക വഴിത്തിരിവ്
തിരിച്ചറിവിന്റെ  ശേഷപത്രം !!
ഇനിയെങ്കിലും  അറിയുക സഖേ..
കാലം ഒരു മാറ്റം ആണ്,
അതിനു വേർതിരിവുകൾ ഇല്ല
പ്രകൃതി  സ്വയം പുണർന്നു വഴി മാറുമ്പോൾ
ജീവിതം എന്ന സത്യം സ്തംഭിക്കുന്നു..
ഒരു വിളിപ്പാടകലെയായ് ചില തേങ്ങലുകൾ ഇടക്ക് നാം കേൾക്കുന്നില്ലേ, കാതോർക്കുക
മനസിന്റെ താളം തെറ്റലുകൾ പോലെ !!
നഷ്ടപെട്ട മോഹങ്ങൾ പെറുക്കിക്കൂട്ടി
അടച്ചു വച്ചൊരു ചെപ്പ് ഇന്നും ഈ പ്രകൃതി
മണ്ണിൽ  എവിടെയോ ഒളിച്ചു വച്ചിട്ടുണ്ട്
അത് കണ്ടെത്താൻ ഇടക്ക് ഒരു തെരച്ചിൽ !
അപ്രതീക്ഷിതമായൊരു ഉൾപ്പിടച്ചിൽ പോലെ
നാം ആ പിടച്ചിലിൽ പെട്ടുഴലുന്നു
മറവി ആയി തുടങ്ങുന്നു ഈ ജീവിതം
ഇനിയുള്ള കാലങ്ങൾ കാത്തിരിക്കാനോ, ചേർത്തു നിർത്താനോ കഴിഞ്ഞെന്നു വരില്ല  ജീവിച്ചു കൊതി തീരും മുൻപേ ചിലപ്പോൾ
നീയും ഞാനുമിവിടെ  മറഞ്ഞു പോയേക്കാം
പലരും ഈ മണ്ണിൽ  മരിച്ചു വീണേക്കാം
പ്രളയമായ്, അഗ്നിയായ് ഈ  പ്രകൃതി- പുണരുമ്പോൾ നാമിവിടെ അലിഞ്ഞു ചേരും
എങ്കിലും നമുക്ക് എല്ലാം മറക്കാൻ ഈ കാലത്തെ തന്നെ  കൂട്ട് പിടിക്കാം...

സ്മിത സ്റ്റാൻലി
എരമം, മുപ്പത്തടം.

2018, ഒക്ടോ 4

പെൺകുഞ്ഞ്


പെൺകുഞ്ഞ്
...................................
രചന:സ്മിത സ്റ്റാൻലി 
......................................

അമ്മേ, നിൻ കുഞ്ഞിതാ ചിരിക്കുന്നു 
മോണ കാട്ടി മെഴുമെഴാന്നിങ്ങനെ.. 
അമ്മ തൻ കണ്ണിലെ വാത്സല്യരശ്മിയിൽ.. 
പിഞ്ചു കുഞ്ഞിൻ മുഖം പൂ പോൽ വിരിയുന്നു.. 
താതന്റെ  വദനമോ   ശോകം നിറയുന്നു  
പത്തു മാസം ചുമന്നമ്മ പെറ്റൊരു 
കുഞ്ഞിനെ കണ്ടിട്ടും  ദുഃഖം പരക്കുന്നു !!
പെണ്ണ് ജനിച്ചതിൻ ശോകം നിറയുന്നു 
പെണ്ണിന് പോലും പെണ്ണിനെ വേണ്ടത്രേ !
എന്തിനീ മണ്ണിൽ നീ വന്നു ജനിച്ചു 
പെണ്ണിനെ പെറ്റൊരു കുറ്റത്താൽ അമ്മയും  
തേങ്ങി കരയുന്നു കാലമേ കാൺക നീ 
ആണൊരുത്തൻ ജനിച്ചെന്ന് വന്നാൽ 
എല്ലാം നമുക്കിഷ്ടപൂരിതമാകുമോ, 
ആണിനും പെണ്ണിനും എന്താണ്  വ്യത്യാസം, 
ആറടി മണ്ണിനുടമയാണെല്ലാരും 
നല്ല മനസ്സിന്നുടമയായ് ജീവിച്ചാൽ 
ആണിനും പെണ്ണിനും സ്വർഗം ഈ ജീവിതം.
ഭാര്യയാകാൻ പെണ്ണ്, അമ്മയാകാൻ പെണ്ണ് 
മകളുടെ വേഷവും ഭംഗിയായ് ചെയ്തിടും  . 
ഓർക്കുക ദൈവം തരുന്നൊരു കുഞ്ഞിനെ 
തള്ളിക്കളയല്ലേ, ചേർത്തു പിടിക്ക നീ..
ഓമനപൈതലായ് കൂടെ നടത്തു നീ. 
സ്നേഹിച്ചു ലാളിച്ചു ഓമനിക്കിന്നു നീ... 
ജീവിതം പുഷ്പിച്ചു നിന്നിൽ തളിർക്കട്ടെ.. 
സൃഷ്ടികൾ എല്ലാം മനോജ്ഞമീ മണ്ണിൽ... 





സ്മിത സ്റ്റാൻലി 
എരമം, മുപ്പത്തടം. 

ഒരു തുലാമഴ


ഒരു തുലാമഴ
_______________
രചന:വിനു ഗിരീഷ്
..............................

കാർകൂന്തൽ ചീകിയൊരെക്ഷിയെ പോലെ- 
യാടി തിമർക്കുന്നു അവളിന്നിവിടെ, അട്ടഹാസങ്ങളും നൃത്തചുവടുകളുമീ-
 വിശ്വം പ്രകമ്പനം കൊള്ളിക്കുമാടി തിമർക്കുന്നു 

 നൃത്ത ചുവടിൻ പരമോന്നതഭാവത്തിൽ തട്ടികളഞ്ഞൊരാവളെൻ പുഷ്പവാടിയെ, പ്രണയാർദ്രമായിയവളെ നോക്കുന്ന നേരം, ‎

മുത്തശ്ശിയകത്ത് നിന്നു ശകാരിച്ചൊരാ ‎ അർജ്ജുന മന്ത്രം ചൊല്ല്കയിപ്പോൾ, ‎ ശകാരവാക്കിൻ ഈർഷയോടെ കൈകുപ്പി, ‎അർജ്ജുനൻ പാർത്ഥൻ വിജയനെന്ന് ചൊന്നാൻ,
 ‎ 
 നൃത്തത്തിൽ ആലസ്യം വന്ന് ചേർന്നോ?, നൃത്തത്തിൻ പ്രകമ്പനം കുറഞ്ഞു വന്നു, ‎ ആലസ്യത്തിൻ കപടമുഖം ധരിച്ച്, ‎ 
 പതിയെ പതിയെ അവൾ നടന്നകന്നു. 

വിനു ഗിരീഷ്
 ചെങ്ങഴശ്ശേരി ഇല്ലം
കോഴഞ്ചേരി പി.ഒ.
പത്തനംതിട്ട

മഴത്തുള്ളി വിരൾ നീട്ടി


മഴത്തുള്ളി വിരൾ നീട്ടി...
---------------------------------
രചന:അഡ്വ. സീമാ പ്രമോദ് ,ബാംഗ്ലൂർ
------------------------------

മഴത്തുള്ളി വിരൾ നീട്ടി എഴുതട്ടെയിനിയും  
മഹാകാവ്യമൊന്നീ മൃദു മേനിയിൽ - സഖീ 
മകരത്തിൻ കുളിരണിഞ്ഞടിമുടി തളിർത്തോരു 
മകരന്ദമായ് നീ പുണരുമ്പോൾ ഞാൻ  - വീണ്ടും (മഴത്തുള്ളി )

മൗനത്തിൻ വിലങ്ങിട്ടു നീ തളച്ചിട്ടൊരീ 
മോഹങ്ങൾ പൂക്കാൻ ചില്ലതേടവേ - സഖീ 
മോഹനമനുരാഗ പൂന്തേൻ നുകരുവാൻ 
 മറ്റൊരു ശലഭമായ് മനം പറന്നു - വീണ്ടും (മഴത്തുള്ളി )

മഞ്ഞിൻ പുതപ്പായ്നീ പൊതിയുമ്പോൾ  
മഞ്ഞണി പുലരിയോ പൂമഴയായി - സഖീ 
മഞ്ജിമ നീ കളശിഞ്ജിതമോടെന്നിൽ 
മഞ്ജുഹാസമായ് നിറയുമ്പോൾ - വീണ്ടും (മഴത്തുള്ളി )   

അഡ്വ. സീമാ പ്രമോദ് 
ബാംഗ്ലൂർ

2018, ഒക്ടോ 3

പാതിരാവിൽ


പാതിരാവിൽ 
----------------------
രചന:ഡോ. പി.വി.പ്രഭാകരൻ.
...............................
പാതിരാവിലിരുട്ടിൽ തളർന്നുറങ്ങാൻ
വാതായനങ്ങൾ തുറന്നിട്ടതു നേരം
നിദ്ര തൻ ദേവി രഞ്ജിതയെന്തിതെന്നോട്
മാത്രികാ പോലും കനിഞ്ഞതില്ലേതുമേ.?.
കൂരിരുട്ടിൻ കരിങ്കമ്പളത്തിനുള്ളിൽ
പാരിടമാകെ മൂടിപ്പുതച്ചുറങ്ങൂ
ഓരിയിട്ടങ്ങുമിങ്ങും കുറുനരികൾ
പാരാതെ പേടിപ്പെടുത്തുമേവരേയും.
ദൂരവേ കാണ്മതില്ലെങ്കിലും, മൂങ്ങകൾ
ഓരമെങ്ങോ ചേർന്നൊരു കോണിലൂഴിയിൽ
ആരവത്തോടെ മൂളുന്നു നീളെ നീളേ
ആ, രവം കേൾപ്പവരതി ഉൾഭീതിതർ.
കാണാവതല്ല തൂവെള്ള മുല്ലപൂവിൻ
പൂണാർന്ന മഞ്ജുള മഞ്ജിമയിരുട്ടിൽ
ഘ്രാണ പ്രഹർഷണമാമതിൻ തൂമണം
ആണമൃത പീയൂഷമെൻ നാസികയ്കേ.
കർണ്ണ കഠോരമാവിധം ചീവീടുകൾ
മണ്ണിലവിടേയിവിടേയങ്ങു ചീറൂ
കർണ്ണങ്ങളിരു കരതലാൽ മൂടി ഞാൻ
കണ്ണുമടച്ചുറങ്ങാൻ കിണഞ്ഞൂ വൃഥാ.
ചോലയിലെ പാലപ്പൂ മണമതേറ്റൂ
പാല മരച്ചോട്ടിലെ യക്ഷകിന്നരർ
ആലസൃമായി രമിപ്പാമവിടേയെ-
ന്നാലോലമെൻ ചിന്തകളോടി ദൂരവേ..
പാത വക്കിലൊരു ശ്വാനനെവിടെയോ
പാതിരാവിലിരുന്നു നീട്ടിപ്പാടുമീ-
യേതു രാഗമെന്നറിയാതെ ഭീതിയാൽ
പാതിയടഞ്ഞു പോയെന്നക്ഷി യുഗളം.
കാളിമയാർന്ന  മേഘത്തിൽ പുതഞ്ഞിതാ
ആളേണ്ട മുഗ്ദേന്ദു കറുത്തങ്ങിരിപ്പൂ
ആളിമാരാം താരകങ്ങളുമായതാ
കാള രാവിലിരുട്ടിൽ കേളിയാടിടൂ.
പത്രങ്ങളടിച്ചു കറുത്തോരു വാവൽ
ആതുംഗ വാനമതിൽ പറന്നുയരൂ
ഹേതുവേതാരവത്തിനെന്നറിയാതെൻ
ചേതനയെവിടേക്കോ, അകന്നു പോകൂ.
മുറ്റത്തു മൂലയിൽ മിന്നാമിനുങ്ങുകൾ
തേറ്റമങ്ങുമിങ്ങുമൂയലാടിയാടീ
ഇറ്റുവെട്ടമേകിയവ കൂരിരുട്ടിൽ
ഏറ്റമൂറ്റം കൊള്ളുമങ്ങു തന്നൊളിയിൽ.
ക്ഷോണിയിൽ തമസ്സാദേവിയെന്തിങ്ങിനേ
ഊർണ്ണ വസ്ത്രമണിഞ്ഞിരിപ്പൂവിതേപോൽ?.
കാണുമോ തൂവെള്ള പൂഞ്ചേല ധരിച്ചൂ
ചേണാർന്ന പൂമ്പുലരിയിങ്ങൂ ഝടിതീ ?.
രണ്ടു മൂന്നു മണിക്കൂറിനുള്ളിലേവം
വീണ്ടും വിരിയുമേ ചെമ്പക മുകുളം
തണ്ടലർ പൂത്തുലഞ്ഞു വരും ജഗത്തിൽ
കൊണ്ടാടുമീ തുമ്പപ്പൂമ്പുലരിയായീ.

ഡോ. പി.വി.പ്രഭാകരൻ. (വൃത്തം : കാകളി)

2018, ഒക്ടോ 1

താരാട്ടുപാട്ട്



താരാട്ടുപാട്ട്
----------------------
രചന:ഡോ.പി.വി.പ്രഭാകരൻ
--------------------------
ആലോലമാടുണ്ണി ആലോലം നീ.
താലോലമാടുണ്ണി താലോലം നീ.
ആടാടു വേഗമിന്നാടാടുണ്ണീ.
ചാടാടു മോദേന  ചാടാടുണ്ണീ.
(രാരിരാ രോരാരി രാരിരാ രോ)
അമ്മയ്ക്കുമച്ഛനും കുഞ്ഞു മണി
അമ്മൂമ്മയ്ക്കെന്നുമേ  കണ്ണിലുണ്ണി.
വീട്ടാർക്കെല്ലാം നീ കുറുമ്പിക്കുട്ടി.
നാട്ടാർക്കെന്നുമീ കുണുങ്ങിക്കുട്ടീ.
(രാരിരാ രോരാരി രാരിരാ രോ)
ഇങ്കു തരാമിന്നു നീയുറങ്ങൂ.
തങ്കക്കുടമേ ഉറങ്ങുറങ്ങൂ.
കാച്ചിയ പാലിലോ തേനൊഴിക്കാം.
കൊച്ചിളം വായിലങ്ങിറ്റു തരാം.
(രാരിരാ രോരാരി രാരിരാ രോ)
അമ്മിഞ്ഞപ്പാലു  കുടിച്ചില്ലെ നീ.
ഇമ്മിണിക്കരളേ നീയുറങ്ങൂ.
അമ്മ വന്നുമ്മ തരാം നിനയ്ക്കു.
കൺമണിക്കുഞ്ഞേ ഉറങ്ങുറങ്ങൂ.
(രാരിരാ രോരാരി രാരിരാ രോ)
മിന്നാമിന്നിനെ പിടിച്ചു തരാം
മിന്നും പൊന്നുടുപ്പിട്ടു തരാമേ.
മാനത്തെക്കൊമ്പനെ കാട്ടിത്തരാം.
പാനയങ്ങിന്നു പാടിത്തരാം  ഞാൻ.
(രാരിരാ രോരാരി രാരിരാ രോ)
ഡോ.പി.വി.പ്രഭാകരൻ  വൃത്തം: ഉപമഞ്ജരി.
Gibin Mathew Chemmannar | Create Your Badge