ജീവിതവഴി
......................
ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ വക്കീൽ ഗുമസ്തനായി ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം ' ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നു.[1] കാവിലെപ്പാട്ട് എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് ദിവംഗതനായി.
കടപ്പാട്: വിക്കിപീഡിയ
കവിതകൾ
==============
...............
രാവിലെക്കറന്നെടു-
ത്തെങ്ങളെ വിടുന്നൂ നീ;
കാവിലോ പറമ്പിലോ
മേഞ്ഞുനില്‍ക്കുന്നൂ ഞങ്ങള്‍.
അന്തിയില്‍ ശ്രാന്തങ്ങളാ-
യാല പൂകുന്നൂ വീണ്ടും,
മോന്തുന്നൂ നിന്‍ ദാക്ഷിണ്യ
പൂരമാം കുളിര്‍നീരം.
മംഗളക്കുരുന്നുകള്‍
വര്‍ദ്ധിക്കും വത്സങ്ങളില്‍
ഞങ്ങളെക്കാളും ദൃഡ-
വത്സലം നിന്നുള്‍ത്തലം.
അറിവൂ,നിന്നെപ്പേടി-
ച്ചെങ്ങളെത്തീണ്ടുന്നീലാ
ദുരമൂത്തവയായ
ഹിംസ്രങ്ങള്‍,സാഹസ്രങ്ങള്‍...
അല്ലലി,ലുണ്ടായാലും
ക്ഷണഭംഗുര,മേവം
അല്ലിലും പകലിലും
ഞങ്ങള്‍ക്കിങ്ങലംഭാവം.
ഭദ്രമാമിപ്പറ്റത്തിന്‍
ബോധത്തില്‍ പക്ഷേ,ദൃഡ-
മുദ്രിതമൊരു കൂര്‍മു-
ള്ളിന്‍റെ കുത്സിതദുഃഖം:
ഞങ്ങളെപ്പോറ്റുന്നു നീ
പാലിനും രോമത്തിനും
തന്നെയ,ല്ലതോ പിന്നെ
ത്തോലിനും മാംസത്തിനും!
It is were helpful
മറുപടിഇല്ലാതാക്കൂഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിത ചേര്ക്കാമോ.........
മറുപടിഇല്ലാതാക്കൂഇടശ്ശേരിയുടെ കുടിയിറക്കം കവിത ചേർക്കാമോ
മറുപടിഇല്ലാതാക്കൂബിംബിസാരന്റെ ഇടയൻ കവിത ചേർക്കമോ
മറുപടിഇല്ലാതാക്കൂകുടിയിറക്കം എന്ന കവിത കൂടി ചേർക്കാമോ?
മറുപടിഇല്ലാതാക്കൂVery helpfull
മറുപടിഇല്ലാതാക്കൂകുടിയിറക്കം??
മറുപടിഇല്ലാതാക്കൂPALLIKOODATHILEKK VEENDUM
മറുപടിഇല്ലാതാക്കൂIt's a nice poem....
മറുപടിഇല്ലാതാക്കൂകുടിയിറക്കം എന്ന കവിത ചേർക്കാമോ
മറുപടിഇല്ലാതാക്കൂ