ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

പവിത്രന്‍ തീക്കുനിയുടെ കവിതകൾ


                                                                             

                                                                   ജീവിത വഴി
                                                          ...........................................

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ആയഞ്ചേരിയിൽ ജനിച്ചു. തീക്കുനി എന്നത് സ്ഥലപ്പേരാണ്. മയ്യഴി, മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജിൽ ബി.എ. മലയാളത്തിനു ചേർന്നെങ്കിലും ആദ്യവർഷം തന്നെ പഠനം ഉപേക്ഷിച്ചു. ദരിദ്രവും ദുഃഖഭരിതവുമായ കൌമാരയൌവ്വനാനുഭവങ്ങൾ തുറന്നു പറയുകയും ഉപജീവനത്തിനായി മത്സ്യവില്പന നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. വർത്തമാനകാലത്തിന്റെ നിഷ്ഠുരനീതിയുടെ രക്തസാക്ഷിയായി ഈ കവി സ്വന്തം ചിത്രം വരഞ്ഞുവെക്കുന്നു. കവിതകൾ പലതും ഈ തിക്താനുഭവങ്ങളുടെ അടയാളങ്ങൾ പ്രകടമാക്കുന്നുണ്ടെങ്കിലും ആധുനികതയുടെ അരാജകത്വത്തോടുള്ള ആഭിമുഖ്യവും തെളിഞ്ഞുകാണാം..

കടപ്പാട്:http://ml.wikipedia.org/wiki/പവിത്രൻ_തീക്കുനി


  കവിതകൾ
============

പ്രണയത്തോട്
...................................
എത്ര നോവിച്ചാലു

തള്ളുവാന്‍ വയ്യാത്ത -

യത്രയും തമ്മിലടുത്തുപോയെങ്കിലും

നമ്മള്‍ക്കിടയിലെ

നാമങ്ങളല്ലാതെ

നമ്മളിന്നെവരെ മാറിയില്ലെങ്കിലും

സ്വപ്നങ്ങളില്‍

ചോര കുടിക്കാന്‍ നിത്യവും

മുള്ളിലൂടെന്നെ നടത്തും

പ്രണയമേ ....,

ഇലകളില്‍ കത്തുന്ന വിരലുകള്‍ കൊണ്ടെന്‍റെ

ഇടനെച്ചില്‍ നിന്നെ പകര്‍ത്തുകയാണ് ഞാന്‍

അല്ലെങ്കിലെന്തിനു,

നിത്യ ദുരന്തമേ

നമ്മെ ബന്ധിപ്പൊരു കല്പാന്ത ധ്വംസനം ..?
========================================

മയിലമ്മക്ക്...!
...............................
കത്തിത്തുടങ്ങിയ
പീലികള്‍ നിവര്‍ത്തിപിടിച്ചാടിയ
ഒരു കനവുകൂടി യാത്രയായി

ഒരിക്കലും
ഉറങ്ങാത്ത
ഒരു പോരാട്ടം നമ്മളെയേല്‍പ്പിച്ച്

ഒരിക്കലും അസ്തമിക്കാത്ത
ഒരു പീലിത്തുണ്ട്

നമ്മളില്‍ പൊഴിച്ചിട്ട്
ഒരിക്കലും
താഴാത്ത
ഒരു മുഷ്ടി നമ്മളെ കാണിച്ച്‌
=======================================

നോവ്‌ 
.....................
ഭൂമിയെ
നോവിച്ചു  ഞാന്‍  കല്ലുവെട്ടുകാരനായി.
ഇരയെ
നോവിച്ചു   ഞാന്‍ മീന്പിടുതക്കാരനുമായി .
പിന്നെ
നിന്നെ നോവിച്ചു ഞാന്‍
കാമുകനായി .
ഇന്ന്
എന്നെത്തന്നെ
നോവിച്ചു നോവിച്ചു
ഞാന്‍ കവിയുമായി
=======================================

കുട
....................................
വെയിലില്ലായിരുന്നു
മഴയും.
എന്നിട്ടും നീയെന്നെ ചൂടി നടന്നു.
ഇടയ്ക്ക് ചരിച്ചുപിടിച്ചു.
ഇടയ്ക്ക് മറച്ചും.
ഇല്ലാത്ത കുന്നിന്റെ നെറുകയിലെ
വീടെത്തിയപ്പോള്‍,
ഒടിച്ചുമടക്കി, പുറത്തുവെച്ചു
നീയകത്തേക്ക്  പോയി
വയ്കാതെ വാതിലടച്ചു.
“ഒരു നോട്ടം കൊണ്ട്
എന്‍റെ സുര്യനെ നീ കീഴടക്കി…
ഒരു മന്ദ സ്മിതം കൊണ്ട്
എന്‍റെ റോസ്സാപ്പുവ്
നീ അടര്‍ത്തിയെടുത്തു‌….
ഒരു ചുംബനം കൊണ്ട്
എന്‍റെ നക്ഷത്രത്തെ
നീ ശ്വാസം മുട്ടിച്ചുകൊന്നു…
പ്രണയപര്‍വം
ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയതിലെന്നെ
കുറിച്ചിരുന്നെങ്കില്‍
ഒരു ശ്യാമവര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍,
ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മ്രിതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍,
ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍,
അതുമതി  തോഴി,
കഠിനവ്യഥകള്‍
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം

==================================

നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു
.........................................................
അജ്ഞാതമായ
ഒരു ലെവല്‍ ക്രോസില്‍വച്ചു
ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോഴേക്കും
ഏതു സ്റ്റെഷനിലാണ് നീ
ഇറങ്ങി മറഞ്ഞത്‌…?
ഏതു ജന്മത്തിലാണ് വീണ്ടും
നാമിനി കണ്ടുമുട്ടുന്നത്….?”

================================

എന്നിട്ടും
.....................................
അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..
അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.
ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും
==============================

കാവല്‍
..............................................

തന്റെ കാശ്  തീരുവോളം
തന്നോടൊപ്പം കള്ളുകുടിച്ച
കൂട്ടുകാരിലൊരാളെയും
നേരം വെളുത്തപ്പോള്‍
അയാള്‍ കണ്ടില്ല.
എങ്കിലും
സങ്കടം തോന്നിയില്ല.
താന്‍ എല്ലും മുള്ളും എറിഞ്ഞുകൊടുത്ത
പട്ടി, കാവല്‍പോലെ
കള്ളുഷാപ്പിന്റെ
തിണ്ണയില്‍ അയാള്ക്ക-
രികില്തന്നെയുണ്ടായിരുന്നു .
===========================


അപേക്ഷ

..............................................

വാക്കുകള്‍കൊണ്ടു ഞാന്‍
തീര്‍ക്കുന്ന വീടിന്റെ
താക്കോല്‍ നിനക്കേകി
ഞാന്‍ മറയും
ഞാനതിന്‍ മുറ്റത്ത്‌
നട്ടിട്ടുപോകുന്ന ഭ്രാന്തിനെ
പൂവരുവോളം നീ
കാത്തിടേണം
ഒരു വളവില്‍ വെച്ച്

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ
ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും
തെറ്റിപ്പോകും
നിന്‍റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്‍റെ അരകല്ലുപോലെ
ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും
മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന്നെ
നിന്‍റെ ഹൃദയത്തിന്‍റെ .
==================================

ഉത്തരാധുനികം
...............................................................

പറ്റിയ സ്പോണ്‍സറെ കിട്ടാഞ്ഞിട്ടും
ചാനലുകാരന്റെ സമയത്തെ പരിഗണിച്ചും
അയാള്‍ ആത്മഹത്യ
മറ്റൊരു ദിവസത്തേയ്ക്ക്‌ മാറ്റിവെച്ചു.

==================================

നാവ്
--------
നാവേ,
നാവേ,
നിനക്കെന്തുപറ്റി
ഏത് ഗുഹയില്‍ നീ
ചെന്നുപറ്റി.
ഘോര,ഘോര-
മലറിയ നാവേ,
മുഴക്കിയ നാവേ,
ചോദ്യം ചോദിച്ചു മുട്ടിച്ച നാവേ,
നേരിന്‍ ചരിതം മൊഴിഞ്ഞ നാവേ,
നാവേ, നാവേ
നിനക്കെന്തുപറ്റി
വായക്കുള്ളില്‍
നീ തൂങ്ങിമരിച്ചോ.....?
=========================


വികസനം 

---------------
വീടുയരും
മുമ്പേ,
മതിലുയരുന്നു .
വീട്ടുകാരനെ,
കാണും മുമ്പേ,
കാവല്‍ പട്ടി,
കുരച്ചു ചാടുന്നു .
പെണ്ണു ചോദിക്കും,
മുമ്പേ,
ഭൂമിയുടെ വിസ്തീര്‍ണം തിരക്കുന്നു.
മാസ ശമ്പളത്തില്‍ 
അക്കങ്ങളെത്രയെന്നു തിരക്കുന്നു .
നാമിങ്ങനെ വികസിച്ചാല്‍ 
നാളെ നാടെന്താവും...?


====================



ലോകത്തോടൊരു ചോദ്യം 

--------------------------------------
പച്ചപ്പാവാടയില്‍
മഞ്ഞ ജാക്കറ്റില്‍ 
ഇടവഴിയിലൂടെ 
ഒരു പെണ്‍കുട്ടി നടന്നുപോകുന്നു 
ഇളം വെയിലുപോലെ ഒരു ചിരി
അവളുടെ അധരത്തില്‍ ഒരുങ്ങി നില്‍ക്കുന്നു
മരിച്ച മരത്തിന്‍റെ മരിക്കാത്ത വേരുകള്‍,
മുള്‍പടര്‍പ്പുകള്‍,
വീണ ചെമ്പകപ്പൂവുകള്‍,
കൂര്‍ത്ത ചക്കരക്കല്ലുകള്‍ 
എല്ലാം കടന്നവള്‍ പോകുന്നു.
ഇത്തിരി കഴിഞ്ഞ്,
ഒറ്റ കിലോ അരിയും
അമ്മയ്ക്കുള്ള മരുന്നുമായ്
തിരിച്ചു വരുമോ?
അതേ നിറത്തില്‍
അതേ ചിരിയാല്‍ 

ഇതേ വഴിയിലൂടെ അവള്‍?


======================



പറച്ചില്‍

--------------
മഴ പറഞ്ഞു 
മരിച്ചുപോയെന്ന്.
വെയില്‍ പറഞ്ഞു
ജനിച്ചിട്ടേയില്ലെന്ന്.
ഇടയില്‍
കയറി
മഞ്ഞു പറഞ്ഞു
ഇപ്പോഴുമുണ്ട്

ഉരുകി, ഉരുകിയിങ്ങനെ


=======================



ചെമ്പരത്തി

----------------
വെളിച്ചേമ്പും 
വാഴക്കണ്ടയും 
വിശപ്പിന്‍റെ നിശബ്ദമായ ,
അലര്‍ച്ചകള്‍ക്ക്,
വഴങ്ങിയ കാലം,
കവണയില്‍ ഉന്നം നിറച്ച് 
നെല്‍പ്പാടത്തിന്,
കാവലിരുന്ന, ചെക്കനറിഞ്ഞിരുന്നില്ല.
കൊയ്ത്തരിവാളിന്‍റെ തുമ്പത്ത്,
ചുവപ്പ് സംഗീതമായാത്,
ചെറ്റപ്പുരയുടെ മഞ്ഞക്കീറുകളില്‍,
പറ്റിച്ചേര്‍ന്ന, കണ്ണീരില്‍,
ചുവപ്പിന്‍റെ അടരുകളുണ്ടായിരുന്നത്,
പിരിയോല പോലെ,
ചുളിഞ്ഞ, അമ്മയുടെ,
ഗദ്ഗദങ്ങള്‍ക്കു മീതെ, ചുവപ്പ് മുളപൊട്ടിയത്‌,
ഇന്നറിയാം,
ഉടഞ്ഞവയുടെ ഉണര്‍ച്ചകളാണ്,
മുറ്റത്തെ ചെമ്പരത്തികളെന്ന്‍,
അനേകം മുറിവുകളില്‍നിന്ന്,
പുറപ്പെട്ട, കരുത്താണ്

അവയെ, യിത്രയും ചുവപ്പിച്ചതെന്ന്.......
===========================


കരുതൽ

................


മനസെല്ലാവർക്കുമെറിഞ്ഞുടയ്ക്കാവുന്ന-

സ്ഫടിക സാനിധ്യം
ചിലനേരങ്ങളിലതിന്റെ
ചില്ലുകൽക്കുമീതെ നൃത്തമാടും
വിരഹിയായ ജീവരക്തം
അതിനാൽ ശത്രുവിനേക്കാൽ
കരുതിയേയ്ക്കണം
പിണങ്ങിപ്പോയ സുഹൃത്തിനെ.
====================================

എലി പറയുന്നത്
---------------------------
കെണി തന്നെ ,
യെന്നറിയാം
പണി നിന്റെ -
തെന്നറിയാം
പക്ഷേ,വിശപ്പിനെക്കാളും
വലുതല്ലല്ലോ മരണം !

പുലി പറയുന്നത്
--------------------------
വരും വരുമെന്ന് ,
പറഞ്ഞു നീ ,
ഒരുപാടായി ഭയപ്പെടുന്നു .
വരാതിനി വഴിയില്ല ,
നിന്റെ
കുലം മുടിചൊടുക്കിടാതെയും!
=====================================
പരസ്യം 
----------------------
ഒരു വര്‍ഷത്തേക്ക്
ഒരു പ്രണയം ആവശ്യമുണ്ട്
മുന്‍പരിചയമുള്ളവര്‍ക്ക്
മുന്‍ഗണന
ആവുന്ന പണവും
അളക്കാനാവാത്ത സ്നേഹവും
നല്‍കുന്നതായിരിക്കും.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍
യാതൊരു കേടുപാടുമില്ലാതെ
പിരിയാം
ഒരു വര്‍ഷത്തിനുള്ളില്‍
ഈ ഹൃദയത്തില്‍
വലിയൊരു മുറിവിട്ടേച്ചു
പോകണം
മുപ്പതുവയസ്സ് കഴിഞ്ഞവര്‍
അപേക്ഷിച്ചാല്‍ മതി
അപേക്ഷിക്കേണ്ട വിലാസം
പവിത്രന്‍ തീക്കുനി
മഴ
കാറ്റ്,പി .ഒ
വെയില്‍ വഴി
മിന്നല്‍പുരം
ഇടിപുറം (ജില്ല)
===============================

മതില്‍
.......................
നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?
========================

ആശംസ
---------------
ചെമ്മണ്‍പാത അവസാനിക്കുന്നിടം,
ഉണര്‍ന്നുകിടക്കും,
ഒരിടവഴി.
നിങ്ങള്‍,
ആ ഉണര്‍ച്ചയിലൂടെ നടക്കണം.
കമ്മ്യൂണിസ്റ്റ്‌ പച്ച, മുള്‍പ്പടര്‍പ്പ്‌, ഇലഞ്ഞി,
പുല്ലാഞ്ഞി, ഇലപ്പടര്‍പ്പ്‌....
അവയെല്ലാം,
ആ ഉണര്‍ച്ചയില്‍ത്തന്നെ ഇരുന്നോട്ടെ .
ഇടവഴിയുടെ, അറ്റത്തുനിന്ന്
നിരന്ന പാടം
നിങ്ങളെ സ്വീകരിക്കും.
മേയുന്ന പശുക്കളും, പ്രാര്‍ത്ഥിക്കുന്ന
കൊറ്റികളും,
ഇരപിടിക്കുന്ന മീന്‍കള്ളത്തികളും,
അവരുടെ നിഷ്കളങ്കതയില്‍,
തന്നെ കഴിയട്ടെ.
കൊയ്ത്തുകാരും, അവരുടെ പാട്ടും,
മായന്‍ തുടങ്ങുന്ന ഉച്ചയും,
അവിടെത്തന്നെ തുടരട്ടെ.
നിങ്ങള്‍,
നടവരമ്പിലൂടെതന്നെ,
നടക്കുക.
വരമ്പിന്‍റെ,
ഇത്തിരി വഴുക്കുന്ന തുമ്പത്ത് നിന്ന്,
തെങ്ങിന്‍റെ പാലം കടക്കുക.
ഇപ്പോള്‍ നിങ്ങള്‍ക്ക്,
മണ്‍കട്ട,അടക്കിവച്ച്,
ഓലകൊണ്ട്മേഞ്ഞ,
ചെറിയൊരു വീട് കാണാം.
പേടിക്കേണ്ട,
ചാണകം മെഴുകിയ അതിന്‍റെ കൊലായില്‍
കേറിയിരുന്നോളൂ....
ഇനി നിങ്ങള്‍ക്ക്,
തീപ്പെട്ടികളെ തീവണ്ടികളാക്കം
പ്ലാവിലകളെ തൊപ്പികളക്കാം
കീറിയ താളുകളെ തോണികളാക്കം
മയില്‍പ്പീലികളില്‍ ചെറിയ,ചെറിയ,
സ്വപ്‌നങ്ങള്‍ നിറയ്ക്കാം
നിങ്ങളിപ്പോള്‍,
എണ്‍പതോ, തൊണ്ണൂറോ വയസുള്ള,
ഒരു കൊച്ചുകുട്ടിയായിരിക്കുന്നു.
=================================

ക്ഷതസമസ്യ
-------------------
കല്യാണം കഴിക്കാതെ
കല്ല്‌ ചുമന്ന്
പക വീട്ടുന്നുണ്ടൊരുത്തി
അടുത്ത ജന്മത്തിലും
അവള്‍ക്കുവേണ്ടി
എനിക്ക് കരയേണ്ടി വരും.

കൊത്തികളെല്ലാം
പിരിഞ്ഞുപോയോരുച്ചയ്ക്ക്
കല്ലുവെട്ടാംകുഴിയുടെ ആഴത്തില്‍
അവളുടെ കുപ്പിവളകള്‍
മാത്രമല്ല ഉടഞ്ഞത്.....

എ.അയ്യപ്പന്‍ തന്നതാണ്
ദൈവത്തിന്‍റെ നമ്പര്‍
വിളിച്ചപ്പോളെല്ലാം അങ്ങോര്
പരിധിക്കു പുറത്തായിരുന്നു .
പിശാച്ചുമായി സൗഹൃദമുണ്ട്.
ബാറുവരെ കൂടെ വരാറുണ്ട്.

കഷ്ടപ്പെട്ട്
നട്ടതെല്ലാം
പൊട്ടിമുളച്ചത്
ഭൂമിക്കടിയിലേക്കായിരുന്നു.
പൊള്ളുന്ന വേരുകള്‍ പുറത്തേക്കിട്ട് .
അരുത് ,
കവിതയിലെ ചിത്രപ്പണികളുള്ള വീട്ടിലേക്ക്
വരട്ടെയെന്ന് മാത്രം ചോദിക്കരുത്.
അത് അവള്‍ക്കുവേണ്ടി പണിതതാണ് .
കല്ല്‌ ചുമന്ന് ചുമന്ന് തളരുന്ന കാലം
അവളുടെ അസ്വസ്ഥതകള്‍ക്ക്
തല ചായ്ക്കാന്‍ ...

==============================

സൈമണ്‍ ബ്രിട്ടോവിന്.
.......................................
വരുതിക്കപ്പുറം
കുരിതിത്തിറ
ആടിത്തീര്‍ന്നപ് പോള്‍
നിങ്ങളവനില്‍
ബാക്കിവെച്ചു
ആയൂസിന്‍റെ
ഒരു തുള്ളിയും തൂവലും

അവ കൊണ്ടവന്‍
കടന്നുപോയി
ഓരായിരമനശ്വര
ധീരജന്മങ്ങളെ
ഇന്നും ആ ഒരു തുള്ളി
സമരമുഖങ്ങളില്‍
അലയോടുങ്ങാതെ
ഇന്നും ആ ഒരു തൂവല്‍
ചക്രവാളങ്ങളെ
ചുവപ്പിച്ച് ചുവപ്പിച്ച്

============================

എല്ലാം
തിരിച്ചുതന്നിട് ടുണ്ട്
തന്നതിനെക്കാളേറ െ
എല്ലാം മറന്നിട്ടുണ്ട്
ഓര്‍മിച്ചതിനേക് കളേറെ
... എല്ലാം
കവിതയില്‍ പകര്‍ന്നിട്ടുണ് ട്
ഒരു കവിതയ്ക്കു താങ്ങാവുന്നതന്‍ റെ
എന്നാലും
എന്നെങ്കിലും
എവിടെവെച്ചെങ്കി ലും
കണ്ടുമുട്ടേണ്ടി വരും
അപ്പോള്‍
മുമ്പോരിക്കലും
കണ്ടുമുട്ടിയിട് ടില്ലാത്ത
രണ്ടുപേരായിരിക് കുമോ
നമ്മള്‍

==============================

പ്രണയകാണ്ഡം
--------------- -
മഞ്ഞായിരുന്നപ്പ ോഴാണ് മനസിലേക്ക്
കോരിയിട്ടത്
മഴയായിരുന്നപ്പോ ഴാണ്
ജീവിതത്തിലേക്ക്
വാരിയിട്ടത്
ഇപ്പോഴറിയുന്നു
ഇത് രണ്ടുമായിരുന്നി ല്ല
നീ.
അടുത്ത ജന്മത്തിലും
അസ്തമിക്കാത്ത
വേനല്‍
മാത്രമാണെന്ന്

====================
പെണ്ണ്
---------
വെയില് വിളിച്ചു
ആരും കാണാതെ
പുഴ കൂടെ പോയി.
പൂക്കാലം കഴിഞ്ഞു
മടുത്തപ്പോള്
പെരുമഴയായി മടങ്ങിപ്പോന്നു.
മിന്നലിനെയും കാറ്റിനെയും
വാരിയെടുത്ത്
ഇടിയുടെ കൈ പിടിച്ച്...

നീലിമയോട് 
============
നീലിമേ.. നീയോര്‍ക്കുന്നു വോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊ ന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയി ലിരുന്ന്
കൂട്ടികിഴിച്ചിട ്ട വര്‍ണ്ണങ്ങളൊക്ക െയും
ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില് ‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍
പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍
മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റ െ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍
വാക്കുകള്‍ക്കിട യില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍
സ്നേഹിച്ചിരിയ്ക ാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്ക ാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെന ്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന ്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന ്‍
ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍
രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹങ്കല്‍പ്പങ ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്ധനങ്ങള്‍
കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെ ന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന െ..
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന െ..
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങന െ
നീലിമേ.. നീയോര്‍ക്കുന്നു വോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊ ന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയി ലിരുന്ന്
ചുംബിച്ചുണര്‍ത് തിയ വാക്കുകള്‍!
നീലിമേ.. നീയോര്‍ക്കുന്നു വോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊ ന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയി ലിരുന്ന്
ചുംബിച്ചുണര്‍ത് തിയ വാക്കുകള്‍.
നീലിമയോട് ::

അപേക്ഷ 
--------------- --------------- --------
വാക്കുകള്‍കൊണ്ട ു ഞാന്‍
തീര്‍ക്കുന്ന വീടിന്റെ
താക്കോല്‍ നിനക്കേകി
ഞാന്‍ മറയും
ഞാനതിന്‍ മുറ്റത്ത്‌
നട്ടിട്ടുപോകുന് ന ഭ്രാന്തിനെ
പൂവരുവോളം നീ
കാത്തിടേണം
ഒരു വളവില്‍ വെച്ച്
കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന ്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ
ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില് ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള ്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിര ിക്കും
തെറ്റിപ്പോകും
നിന്‍റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാ ം
പണിതീരുന്നതിനിട യില്‍ പിളര്‍ന്നുപോകുന ്ന
നിന്‍റെ അരകല്ലുപോലെ
ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊ ഴും
മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന ്നെ
നിന്‍റെ ഹൃദയത്തിന്‍റെ.. .

നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com



1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge