ബലി കർമ്മം
കരിഞ്ഞു വീണുപോയ
ഇലയും,
പെയ്തുതോർന്നമഴയിൽ
അവസാനമായി വീണ
മഴത്തുള്ളിയും,
മണ്ണിനടിയിൽ
പൊട്ടിപ്പോയ
വേരുകൾ
പോലും എന്നെ
കേൾക്കാൻഉണ്ടായില്ല.
ഒരുപക്ഷെ
അവയിലൊക്കെ
ഞാൻ ഉണ്ടാവില്ലെ..?
ഉണ്ട്.
കരിഞ്ഞ ഇലകൾ
പൊടിഞ്ഞു
പോകുംപോലെ,
മഴയുടെ അവസാന
മഴതുള്ളി
ചിതറി
പോയപോലുള്ളയെന്നെ
തിരിച്ചു വിളിക്കാൻ
ഒന്നുമുണ്ടായിരുന്നില്ല.
പുതുതായി
എന്നിൽ ഒന്നും
ഉടലെടുക്കുന്നുമില്ല...
കാരണം കണ്ടത്താനായി
എന്നിലൂടെയും,
പലരിലൂടെയും
അലഞ്ഞപ്പോഴും
എത്തിച്ചേർന്നത്
ഒന്നുമില്ലായിമയിലാണ്..
വലയം തീർത്ത
ബഹുജങ്ങൾക്ക് നടുവിൽ
ഞാൻ ഒറ്റയ്ക്കായിരുന്നു. തിരിച്ചറിവുണ്ടായത്
അപ്പോഴാണ്.
അവിടെയായിരുന്നു
എനിക്ക് എന്നെ
നഷ്ട്ടപെട്ടത്.
-ശ്രീജ -
എല്ലാം കാണാം.. നമ്മളേ കാണാൻ ആരും ഉണ്ടാവുന്നില്ല. അതായിരുന്നു ഒരർത്ഥത്തിൽ നമ്മുടെ ബലി.
മറുപടിഇല്ലാതാക്കൂ