ഓര്‍ക്കുക വല്ലപ്പോഴും..
.......................................
പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ...
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും...
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും...
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും...
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും...
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം...
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും...
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും...
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും...
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...
പി .ഭാസ്കരന്റെ കവിത നല്ല കവിതയാണ്.
മറുപടിഇല്ലാതാക്കൂആര്ദ്രത , അതാണ് ആ കവിതകളുടെ മുഖമുദ്ര !
പി .ഭാസ്കരന്റെ കവിത നല്ല കവിതയാണ്.
മറുപടിഇല്ലാതാക്കൂആര്ദ്രത , അതാണ് ആ കവിതകളുടെ മുഖമുദ്ര !
P. ഭാസ്കരന്റെ വിണ്ടകാലടികൾ കവിത lyrics ഇടുമോ?
മറുപടിഇല്ലാതാക്കൂപി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിതയ്ക്ക് മറുപടിയായി സ്ത്രീ പക്ഷത്തുനിന്നും എഴുതിയ കവിത.
മറുപടിഇല്ലാതാക്കൂഓർക്കുന്നു ഞാനോ തീർത്ഥയാത്രയാമിജ്‌ജീവിത
യാത്രയിലുടനീളം, എത്രയോ മധുരമായ്.
പണ്ടത്തെ കളിത്തോഴൻ കവിളിൽ പകർന്നോരാ
ചെണ്ടലർ സൗരഭ്യത്തിന്നോളങ്ങൾ പരക്കുന്നു.
ആദ്യ ചുംബനത്തിന്റെ മധുരം മറവിക്ക-
ഭേദ്യമാണെന്നെങ്കിലും മറക്കാൻ കഴിയുമോ?
........
https://priyavrathan.com/index.php?option=com_content&view=article&id=60:2019-10-05-17-18-23&catid=16&Itemid=122