ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

ശ്രീജ.കെ.ദേവദാസ്

 


 ശ്രീജ.കെ.ദേവദാസ്

പത്തനംതിട്ട ജില്ലയിൽ കീകൊഴൂരിൽ 1998-ൽ ജനനം. കോഴഞ്ചേരി സെൻ്റെ.തോമസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം. ഇപ്പോൾ കോഴഞ്ചേരി സെൻ്റെ.തോമസ് കോളേജിൽ ബിരുദാനന്തര ബിരുദം പഠിക്കുന്നു.


 *പ്രണയം* 

അവൻ്റെ ഹൃദയത്തിലെ അവളെന്ന 

ചുവന്ന പൊട്ട്,

നനവാർന്ന സ്നേഹം തുളുമ്പുന്ന അതിൻ്റെ എല്ലാ നിഷ്കളങ്കതയേയും ഉൾകൊണ്ട് കൊണ്ട് വിടർന്നിരിക്കുന്ന പനിനീർപ്പൂവ്,

സ്നേഹത്തെ വാരിയെറിയുന്ന മഴ,

പിന്തിരിഞ്ഞ് നോക്കുവാൻ പ്രേരിപ്പിക്കുന്ന

കാറ്റിൻ തലോടൽ,

ഒരിക്കലും നിറം മങ്ങാത്ത വാടി തളരാത്ത

ഓർമ്മ; പ്രണയം.

      - ശ്രീജ -


 *പ്രണയത്തിൻ തിളക്കം.* 

ആദ്യമായി അവനെൻ്റെ ഉള്ളിൽ

തൊട്ടപ്പോൾ,

അറിയാതെ ഞാനറിഞ്ഞത് എന്നിലെ എന്നെ..

അവനെൻ്റെ മനസ്സിനെയറിഞ്ഞപ്പോൾ 

ഞാനറിഞ്ഞത് എന്നിലെ എഴുത്ത്, എന്നിലെ ചന്തം.

എൻ്റെ ഹൃദയത്തിൽ പരതിയപ്പോൾ 

ഞാൻ കണ്ടത് എന്നിലെ അവനെ.

പിന്നെയെൻ്റെ ചിന്തയിലും അവൻ്റെ കണ്ണിലും തെളിഞ്ഞത് പ്രണയത്തിൻ്റെ തിളക്കം.

  - ശ്രീജ -


*എന്നിലെ മരണം* 

എൻ്റെ ഭയം എന്നെ വേട്ടയാടുന്നു.

അത് ; തീ പോലെയെന്നെ എരിച്ചു കളയുകയും,

ചിതൽ പോലെയെന്നെ അരിച്ച് 

വെറും പുറ്റ് ആക്കുകയും ചെയ്യുന്നു.

എന്നിൽ ഞാൻ ഉൾ വലിയുകയും 

ഒറ്റപെടുകയും ചെയ്യുന്നു.

ഇത് എന്നിലെ എൻ്റെ മരണമാണ്.

      - ശ്രീജ -


*സൂര്യൻ* 

പെയ്തൊഴിഞ്ഞ വാനത്തിലേക്ക് 

രാത്രിതൻ മുന്നറിയിപ്പെന്നവണ്ണം 

വെൺ നിലാവ് പടർത്തി,

ചന്ദ്രൻ നിറ കണ്ണുകളുമായെത്തി. നിറഞ്ഞ കണ്ണുകൾ കണ്ടു നക്ഷത്രഗണങ്ങൾ പരിഭ്രാന്തിയോട് ചന്ദ്രനോട് ക്ഷേമം ആരാഞ്ഞു,

തൻ്റെ സഹപാഠി സൂര്യൻ വരുവാൻ വൈകുമത്രെ, 

നനഞ്ഞ മേഘപടലങ്ങൾ സൂര്യനു മുകളിൽ പറ്റി പിടിച്ചിരുന്നു,

ഇന്നലെയും സുന്ദര ദിവാകരനെയേറെ നേരം കാണാൻ കഴിഞ്ഞില്ലയെന്ന് സൂര്യകാന്തിയെന്നോട് പരിഭവിച്ചു,  വെയിലിൻ്റെ അഴകാൽ നിവർന്ന് നിന്ന അവളുടെ മുഖദളങ്ങൾ ! 

 കാണുവാനേറ്റം എനിക്കും ആഗ്രഹമുണ്ട-

  ന്നവൾ മനസ്സിലാക്കുന്നില്ലതാനും..


            - ശ്രീജ -


*എനിക്ക് ഞാൻ മാത്രം.* 

ഭിത്തിയിൽ നോക്കി കിടക്കുന്ന

മാത്രയിൽ ഒറ്റയ്ക്കാണന്ന തോന്ന- ലുറപ്പിച്ചു,

അല്ല ! നിഴൽ എനിക്കൊപ്പമുണ്ട്,

അതെ ! നിഴലിനെ തെളിഞ്ഞു കാണാം,

എങ്കിലും ഞാൻ അകലുന്തോറുമോരോ,

അടിയും നിഴലും അകന്നു പോകുന്നു,

ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു,

എനിക്ക് ഞാൻ മാത്രമെന്നും...

     - ശ്രീജ -


*വെറും വേദന.* 

പ്രണയം അനുഭവിക്കുമ്പോഴും 

തമ്മിൽ നഷ്ട്ടമാകുമ്പോഴും

അതിൽ ഒരു മനോഹാരിത 

അനുഭവപെടുന്നു.

മറ്റൊരു മുറിവിനും ഈ

സുഖം അനുഭവവേദ്യമാകുകില്ല.

അത് വെറും വേദന മാത്രമായിരിക്കും.

                     - ശ്രീജ -


*മധുര യുദ്ധം* 


വസന്തകാല പുലർച്ചയെപോലെ

അവളുടെ ചുണ്ടിൽ ചിരിതൂകി,

വിണ്ടും ആ യുദ്ധമണ്ണിൽ ചെന്നെ-

ത്തുമ്പോളെനിക്ക് കാണുവാൻ കഴിയുമോ

ആ ചിരിയും ചിലങ്കകെട്ടിയാടുന്ന പാദങ്ങളും.

ഓർക്കുന്നു ഞാൻ ആ യുദ്ധക്കളത്തിലും

എനിക്ക് പ്രാണൻ നൽകിയ ചിരിയും ,

അവളുടെ പ്രണയനാദവും,

ബാങ്ക് വിളി മാത്രം കാതിൽ.

സമാധാനത്തിനായി അലമുറയിടുമ്പോൾ 

ഓടിപാഞ്ഞ് കിതച്ച്, 

എൻ്റെ മുറിവാതിൽ മുന്നിലൂടെ പോയ,

ചെറു നാണക്കാരിയുടെ മധുരമണവും,

കാല്പനീകമാം പ്രണയത്തിൻ്റേതായിരുന്നു.

 ഭ്രാന്തമായ യുദ്ധമുഖത്ത് നിന്നു വരുമ്പോഴും,

 ആശ്വാസമായി തെളിഞ്ഞുനിന്നു,

 അവളുടെ നൃത്തവും ചിരിയും.

 കേണലിന് ആവതില്ല 

 അന്യനാട്ടിൽ ദിവ്യ പ്രണയം .

 ഭാര്യ - മക്കൾ 

 ഉണ്ടല്ലോ നാട്ടിൽ സുന്ദരി,

 സുമുഖി ബാങ്ക് ജോലി 

 ആസ്വദിക്കും ഭാര്യ ഒന്ന് മക്കൾ രണ്ടും .

 എങ്കിലും ദൂരെനിന്നും ആ

 നൃത്തകിയും കേണലും 

 ആസ്വദിച്ചുവാ സുന്ദര സ്വപ്നമാം

 പ്രണയമാമനുഭൂതിയെ.

 ചിലങ്കയിലനാവൃതമാം അവളുടെ

 നൃത്തലോകത്തെ ചൊടിപ്പിച്ചതുമീ

 പ്രണയം മാത്രം.

 മറ്റൊരുവനുമായി നിർമ്മിച്ചെടുക്കുവാൻ

 കഴിഞ്ഞില്ല അവൾക്കൊരു ദാമ്പത്യ ജീവിതത്തെ. 

 അവിടം വിടുമ്പോൾ നാട്ടിലേക്ക്,

 തിരിയുന്ന ട്രയിനിൻ ജനലിലൂടെ 

 കണ്ടു എന്നെ യാത്രയാക്കുന്ന 

 അവളുടെ കാർമേഘം മൂടിയ 

 നഷ്ട്ട പ്രണയ ഇടവപാതിയും ചിരിയും.

  ആ ചിരിയും, ചിലങ്ക കെട്ടിയ പാദങ്ങളും

  ഹൃദയമോഹിയായ പ്രണയ ഹിന്ദി ഗാനങ്ങളും നഷ്ട്ടമാകും നേരം,

  താൻ നിശ്ചലം, ശൂന്യം, കാലനഷ്ട്ടം.

വീണ്ടുമീ ഷഷ്ഠിപൂർത്തിക്കാലത്ത്,

ചർച്ചകൾക്കായി തന്നെ വീണ്ടുമാ 

യുദ്ധമുഖത്ത് ക്ഷണിക്കുമ്പോൾ

ഒരാഗ്രഹം മാത്രം മനസ്സിൽ.

ആ വസന്തക്കാല ചിരി...

അവൾ കാത്തിരിക്കുമോ തന്നെ...

അതൊ അവളേയും ഏതെങ്കിലും യുദ്ധം

മായിച്ചു കാണുമോ..?

ട്രയിനിൻ്റെ കടകട ശബ്ദം...

ഓർമ്മകളെ നിരത്തി നിർത്തി.

അവളോടൊന്ന് മിണ്ടുവാൻ 

സൗന്ദര്യ ബോധത്തെ ദിവ്യപ്രണയത്തെ 

മാത്രമുൾക്കൊണ്ട് യുദ്ധമുഖത്തേക്ക് 

താൻ യാത്രയായി.


 - ശ്രീജ -


*ചിതൽ* 


അന്തിക്കു കണ്ട നിലാവിനോളം

പരിശുദ്ധയായിയിരുന്നവൾ,

പത്താം തരത്തിൽ പഠിക്കുമ്പോളവൾക്ക്

മുട്ടോളമെത്തുന്ന മുടിയും

ചുണ്ടത്ത് ചോപ്പും കവിളത്ത് തുടുപ്പും

മൂക്കത്ത് ചെറുപ്രണയക്കുരുവും 

കണ്ണിൽ വാലിട്ട കറുത്ത കണ്മഷിയുമായി

സുന്ദരിയായിയിരുന്നവൾ,

മിണ്ടാതെ ഇളകാതെ 

പോകുമ്പോഴുമങ്ങനെ ചിലച്ചു

പാദസരത്തിൻ ചെറുമണികൾ, 

തൊട്ടാൽ പൂക്കും പ്രായമല്ലോ,

തെങ്ങിൻ പൂവിനൊത്ത നിറമല്ലോ,

അവളൊരാർദ്ര പ്രണയത്തിൻ കാതലല്ലോ.

വിഷുദിനത്തിലവളൊരു പച്ച പാടവരമ്പത്തുകൂടി

തെറ്റി തെറിച്ചവൾ പാഞ്ഞിടുമ്പോൾ,

കയ്യിലിരിക്കുമാ കൊന്ന പൂവിനേക്കാളവ -

ളേറ്റം വിളങ്ങി തെളിഞ്ഞു നിന്നു.

   കാഹളം വിളമ്പുന്ന കാലമാറ്റം,

   ഓടി പാഞ്ഞെത്തിയ ഇടവപാതയിൽ

   പാടത്തെല്ലാം ചീഞ്ഞ കച്ചി പടർപ്പിൻ

   മഞ്ഞിച്ച ഗന്ധവും,

   അവളാവേലി പടർപ്പിൻ

   തോടും കഴിഞ്ഞ്,

    ചെളിയിൽ മുങ്ങി നിൽക്കവെ,

    കൈയെത്തിപ്പിടിച്ചവർ അവളെ ചതിച്ചു  ഞെരിച്ചു,

   അലറിവിളിച്ചവൾ പിടച്ചു,

    കിതച്ചുമൊടുവിൽ

   മരിച്ചു ചിതലരിച്ചു. 

   പരിശുദ്ധ അന്തിമാഞ്ഞു

നിലാവങ്ങു മേഘക്കാറിലൊളിച്ചു..

   ഇരുട്ടുവീണാപാടം മുങ്ങി

   ഒരു പ്രേതം കണക്കെയവളാ വരമ്പിലെന്നും നിറഞ്ഞാടി..

        - ശ്രീജ -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge