ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

വൈലോപ്പിള്ളി ശ്രീധരമേനോൻ

                                                 ജീവിത വഴി
                                     .................................................
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22) [1]. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.

കടപ്പാട്:http://ml.wikipedia.org/wiki/വൈലോപ്പിള്ളി_ശ്രീധരമേനോൻ

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
................................................................................................
അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
================================================

ഹരിജനങ്ങളുടെ പാട്ട്‌
........................................
പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,
പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ
അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ
ചിതറി വന്നൊരിജ്ജന്മതാരത്തിനെ
വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-
യൊരു പിറന്നാൾവിളക്കിൻ ചെറുതിരി
മഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-
ട്ടഖിലനാൾകളും തന്തിരുനാളുകൾ!
      2

നഗരിചെന്നെതിരേല്ക്കുന്നു,കുഗ്രാമ-
മകമലിഞ്ഞലിച്ചോർക്കുന്നിതിദ്ദിനം

പതുപതുത്തുള്ള കൈയുകൾ വെള്ളനൂൽ
ക്കതിരുനൂല്പ്പൂ-ചിലന്തികൾ കൂടിയും!
അറ കുമിയ്ക്കുവോരന്നം കൊടുക്കുന്നു
ചെറിയ കുമ്പിളിൽ; പാല പൂ തൂകുന്നു!
വെളികലീല്ക്കൂട്ട,മാഘോഷയാത്രകൾ
പലവഴി,പെരുംചങ്ങല പോലവേ
പെരിയവർക്കറിവേറുമേ, ബാപ്പുവിൻ
പിറവിനാളിൻ പൊലിമ കൊണ്ടാടുവാൻ
അറിവതെന്തുതാ,നന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
വിടുപണികളാൽ ഞങ്ങളോർമ്മിയ്ക്കട്ടെ
വിനകൾ മാർജ്ജനം ചെയ്തൊരാത്തോട്ടിയെ

                                 3

ഉടൽ തര്യ്ക്കുന്നിതോർക്കുമ്പോ,ഴാരിലു-
മുപരി ഞങ്ങളെ സ്നേഹിച്ചു ബാപ്പുജി
അരിയ നാടിതു നാട്ടുകാർക്കേകുവാ-
നരചനോടു വീറോടു പോരാടിയോൻ
പെരുവഴികളിൽ പിച്ചയിരന്നീലേ
ചെറുതു ഞങ്ങൾതൻ ജീവൻ കുളിർക്കുവാൻ?
പൊരുളറിഞ്ഞവർ ബുദ്ധനായ് കൃസ്തുവായ്
തിരുനബിയായ് പുകഴ്ത്തുമാപ്പുണ്യവാൻ
ഉയിരുണരാൻ പടിപ്പിച്ചു ഞങ്ങളെ-
യുടയതമ്പുരാൻ തൻ തിരുനാമങ്ങൾ
ഹരിജനങ്ങളായ്,ഞങ്ങളെക്കണ്ട ത-
ന്നരിമയെ,ങീയിളിമ‘യെങ്ങോർക്കിൽ?

                            4
പകലൊടുങ്ങുന്നു, പാഴ്നാളിൽ നീളുന്നൂ
പഴയദില്ലി തൻ പാർശ്വഭാഗങ്ങളിൽ
കരൾ നിനയ്ക്കയാണിന്നേര,മാഢ്യർതൻ
കനിവിരുന്നുകളുൺനുവാൻ നില്ക്കാതെ

ഇവിടെ ഞങ്ങളീ’ഭംഗികൾ‘മേവിടു-
മിടമണഞ്ഞിടും നാട്ടിന്നിടയനെ
കുറിയമുണ്ടുടു,ത്താവലംകൈയിലെ
പ്പെരുവടിയൂന്നി,പ്പുഞ്ചിരിതൂകിയും,
പകൽ പണികഴിഞ്ഞെത്തിടും ഞങ്ങൾ തൻ
പഴവനെപ്പോലണയും ദയാർദ്രനെ
(മിഴിയടഞ്ഞവർതൻ പടമെങ്ങിനെ
മിഴിവു തേറ്റുന്നതോർമ്മ തൻ തൂമയാൽ)
ചിരികളികൾ,കരിങ്കിളിപോലെഴും
ചെറിയ കുഞ്ഞുങ്ങൾക്ക,മ്മമാർക്കൊക്കെയും
നിറുകയിങ്കലനുഗ്രഹക്കൈനഖ-
നിറനിലാവു, ഞങ്ങൾക്കുപദേശവും,
കരുതിവന്നോരതിഥിയെല്ലാർക്കുമേ
കനിവമൃതിനാൽ സല്ക്കാരമേകുവോൻ!
കഴലിണകൾ പതിഞ്ഞൊരാ മുറ്റത്തി-
ലഴകിൽ മെത്തീ വിശുദ്ധിപ്പിറാവുകൾ
വരമൊഴികൾ പൊഴിഞ്ഞൊരാക്കൂരയിൽ
നിറയെമിന്നീയറിവിൻ വിളക്കുകൾ
പരമവിടുത്തെയോമല്ക്കിടാത്തിയാ-
മരിയ ചർക്ക,യെളിയോർക്കുടുക്കുവാൻ
അവിരതം സ്വച്ഛനൂലുളവാക്കവേ
അവിടെ വാർന്നിതൈശ്വര്യസംഗീതികൾ
അയലിലോരികൾ കൂക്കിവിളി,യ്ക്കെ,യ-
ങയവിറക്കീ സമാധാനമാനുകൾ
                           5
പുതിയ കാലം പുലർന്നിതെല്ലാർക്കുമായ്
പുലരി വന്നു തുറന്നു പൊന്നമ്പലം
ഉണരു-കെങ്കിലും ദർശനത്തിന്നുമു-
ന്നണി നയിയ്ക്കുവോ,നെങ്ങാപ്പെരിയവൻ?
ഇരുപതും നൂറുമാണ്ടുകൾ താനിരു-
ന്നരുളുകിൽ ഞങ്ങളെത്ര വളർന്നേനെ!
പലരുമുണ്ടിതാ ഞങ്ങളെസ്സേവിപ്പാൻ?
ഒടുവടഞ്ഞൊരാ കൺകളും കൂപ്പുകൈ-
പ്പടവുമെങ്ങൾക്കു നന്മ നേർന്നീലയോ?
പ്രിയപിതാവേ,യീ ഞങ്ങളും നേരുന്നു
ഉയിരിനങ്ങേയ്ക്കു ശാന്തിയുണ്ടാവട്ടെ!

=========================================
നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com

4 അഭിപ്രായങ്ങൾ:

  1. സഹ്യന്‍റെ മകന്‍ വായനക്കാരനെ നൊമ്പരപ്പെടുത്തുന്നു. ഏതൊരാളെയും പറ്റി ഒരു പക്ഷേ അയാള്‍ പോലും അറിയാത്തവര്‍ അയാളെ കാത്തിരിക്കുന്നുണ്ടാകാം എന്നൊരു സന്ദേശവും ഈ കവിത നല്‍കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. സഹ്യന്‍റെ മകന്‍ വായനക്കാരനെ നൊമ്പരപ്പെടുത്തുന്നു. ഏതൊരാളെയും പറ്റി ഒരു പക്ഷേ അയാള്‍ പോലും അറിയാത്തവര്‍ അയാളെ കാത്തിരിക്കുന്നുണ്ടാകാം എന്നൊരു സന്ദേശവും ഈ കവിത നല്‍കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. വൈലോപ്പിള്ളിക്കവിതയുടെ പ്രാതിനിധ്യം തീർത്തും ദുർബലമായിപ്പോയി.

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge