അന്തകൻ്റെ ജനനം(കൊറോണ)
.............................................................
Grace Mathews,bangalore
അമ്മയാം ഭൂമിതൻ മാറിൽ ചവുട്ടി നാം
ആടുംവിഷപ്പുക ചീറ്റുന്ന താണ്ഡവം.
ആരാലളക്കുവാനാകുന്നതാനതിൻ
ആകാശമെത്തുന്ന കുപ്പതൻ കൂനകൾ..
നമ്മളായ് ചൈതങ്ങു കൂട്ടിയ തിന്മകൾ
നീർമിഴിക്കോണിൽ നിന്നുപ്പായ് വമിക്കവെ
നമ്മൾമെനഞ്ഞൊരാ സ്വപ്ന കൂടാരത്തിൻ
നൗക പോയ്തട്ടിയോ? ഉപ്പിൻ്റെ കൂനയിൽ....
ആർത്തിരമ്പുംകടലോരത്തുനിന്നു നാം
ആണ്ടവൻ നൽകിയ തോണി തുഴയവെ....
അഹങ്കാരമോടെ മനസിൽ കുറിച്ചുവോ?
"അലകടലിനിമുതലെന്നുമെൻ കൈകളിൽ"
കടലിലെ ഉപ്പിനും അപ്പുറം ആറ്റിലായ്...
കൈകാൽ കഴുകി വെടിപ്പാക്കിനീങ്ങവേ..
കെഴുമാത്മാക്കളെ കാണാതകന്നുവോ?
കേൾക്കാതെ ...കേട്ടുവോ?ദുഃഖത്തിൻ പിൻവിളി.
കൂരിരുൾ മൂടുമാ തിന്മകൾ തന്നുടെ
കൂനക്കിടയിൽ നിന്നെങ്ങോ ഉയർത്തൊരാ..
കുഞ്ഞനാം കീടത്തിൻ കൈയ്യിൽ മരണമാം
കോട്ടതന്നുള്ളിലമരുന്നനന്തമായ്...
അന്ധകാരത്തിൻ്റെ കൂരിരുൾ ചൂഴ്ന്നൊരാ
അന്തകൻ തന്നുടെ കൈകളിൽ എത്തവേ
അടിതെറ്റി വീഴാ തിരിക്കുവാനായിനാം
ആഞ്ഞൊന്ന് പുൽകുവിൻ നന്മയെ കൂട്ടമായ്.
തിരയുന്നതെന്തിനായ് ആർത്തിയോടിന്നു നാം...
താളങ്ങൾ തെട്ടിമറിഞ്ഞൊരീ ലോകത്തിൽ..?
തിരയൊഴിഞ്ഞ ലകടൽ ശാന്തമായ് തീർന്നിടും
തിരിഞ്ഞൊന്നുനോ ക്കുകിൽ..."നശ്വരം"...ജീവിതം....
-Grace Mathews,bangalore
വെരി ഗുഡ്
മറുപടിഇല്ലാതാക്കൂ👌👌
മറുപടിഇല്ലാതാക്കൂPenned it very nicely about the situation. Wish you all the best... Keep writing✍️
മറുപടിഇല്ലാതാക്കൂകവിത സൂപ്പർ...
മറുപടിഇല്ലാതാക്കൂ