*തിരമാല*
…............................
( വിജി വട്ടപ്പാറ)
പടിഞ്ഞാറൻ
ചക്രവാളശീമയങ്ങനെ
വർണ്ണാഭമായി മുങ്ങിക്കുളിച്ചു
നിൽക്കുന്നർഘനെ തൻ ഹൃദയത്തിനകക്കാമ്പിൽ
ഒളിപ്പിക്കുവാനായ്
നീലപ്പട്ടുചേല ചുറ്റിയ പോലെ
നീണ്ടു നിവർന്നു കിടക്കും സാഗരം
ആർത്തുല്ലസിച്ച്
കിതച്ചു മറിഞ്ഞു
ഓളങ്ങൾ താളത്തിലലയടിച്ചുയർന്ന്
ഹുങ്കാര ശബ്ദമോടെത്തിടുന്നു
എന്തു ഭംഗിയാണുതിരമാലകൾ
അലയടിച്ചുവരുന്നതുകാണുവാൻ
കടലിന്റെ മക്കൾ തൻ
ഉപജീവനം തേടി
ആഞ്ഞടിച്ചു വരും
തിരമാലകളെ
ദേദിച്ച് ബോട്ടുകൾ,
ചെറുവള്ളങ്ങളിലായങ്ങനെ
മുന്നേറുന്നു.
നിശബ്ദമാം അലയടിച്ചു വരുന്ന
ചെറു തിരകളെ വൻ തിരകൾ
കാൽക്കീഴിൽ ഞെരിച്ചമർത്തി
സംഹാര നൃത്തമാടി
തീരത്താഞ്ഞടിച്ചു
നുരഞ്ഞു കയറുന്നൂ
കടലമ്മതൻ തീരത്തു
നോക്കിനിൽക്കും നിമിഷം
കുതിച്ചു ചാടുന്ന തിരയുടെ
മനോഹാരമാം
നൃത്തത്തിൽ ഇടറിയ
മനം ശാന്തമായിടുന്നു.
തിര കരയിലേക്കടിച്ചു
പതഞ്ഞു വരുമ്പോൾ
കൈകുമ്പിളിൽ
ഉപ്പു കണങ്ങളെ
കോരിയെടുത്തു നുകരുവാൻ കൊതിച്ചുപോകുന്നു.
ഇനിയും വരികൾ പിറക്കട്ടെ അത്യുന്നതങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രത്യാശിക്കുന്നു
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ വിജു
മറുപടിഇല്ലാതാക്കൂ