കവിത - സത്യം
******************
കുറ്റീരി അസീസ്
*********************
സത്യത്തെ കഴുത്തു ഞെരിച്ച് കൊന്നത് അസത്യമായിരുന്നോ
തെളിവില്ല സാക്ഷിയില്ല
സത്യം മരിച്ചു എന്നത് മാത്രം ഈ സത്യാനന്തര കാലത്തും സത്യം.
കാക്കിയിട്ടയേമാന്മാരോ കറുപ്പിട്ട അവര്‍ രണ്ടുകൂട്ടരുമോ ഉരിയാടിയില്ല, വാദിച്ചില്ല,തര്‍ക്കിച്ചില്ല.
സത്യം അല്പം പതുക്കെയാണ് ഉടുത്തൊരുങ്ങാനും പുറപ്പെടാനും.
സത്യം ചെരിപ്പിടുമ്പോഴേക്ക് അസത്യം ലക്ഷ്യം താണ്ടിയിരിക്കും,
നുണ വാരിവിതറിയിരിക്കും.
സത്യത്തിന്റെ വയസ്സിനെച്ചൊല്ലി യാണ് തര്‍ക്കം, സത്യത്തിനെന്നും പതിനാറാണത്രെ.
പതിനാറ് പക്വതയെത്താത്ത പ്രായമല്ലെ,
എന്നുമങ്ങനെ നിന്നാല്‍ അസത്യന്‍ അജയ്യനാവില്ലേ.
നീതിപീഠമുണരുമോ
നീതിമാന്മാര്‍ ചലിക്കുമോ
ഇരകള്‍ക്ക് ഇനിയെങ്കിലും
നീതി കരഗതമാകുമോ
കളളന്‍ വേണ്ട കളളവും
കാരാഗൃഹങ്ങളിനിയോര്‍മ്മയാകട്ടെ
നീതിയും ന്യായവും പുലരട്ടെ അങ്ങനെങ്കില്‍ സത്യത്തിന് പതിനാറായിക്കോട്ടെ.
**********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ