ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ജനു 2

ഇപ്പോഴും നിനവിൽ.


          ഇപ്പോഴും നിനവിൽ.



      പതിനേഴിൻ പടവിലിരുന്ന്
      തങ്കത്താമരപ്പൂവുകൾ കണ്ട്
      കൈരേഖകൾ നോക്കി
                       ഭാഗ്യം കുറിച്ചൂ,
      ഇഷ്ടങ്ങളോരോന്നോർത്തൂ
      മൗനരാഗത്താൽ മെല്ലെ -
                                     ച്ചിരിച്ചൂ.
      താലവൃന്തങ്ങളെ,ത്തഴുകി
    കുളിർ മാരുതനിങ്ങടുത്തെത്തീ
     മഞ്ചാടി മുത്തുകൾ നീളെ-
                           ച്ചിതറി, യെൻ
    ആരാമമാകെ നിറഞ്ഞൂ,
  കൂട്ടാകു,മാനന്ദ സ്വപ്നരസത്താൽ
     ഉള്ളം പൈമ്പാൽ കുടിച്ചൂ;
  ദേവകന്യകൾ ചുറ്റും നിരന്നൂ
  സ്വർഗ്ഗ വേദിക പോലും കൊതിച്ചൂ
   എന്റെ ജീവിതമിപ്പോൾ ധന്യം
  ഈ അഴകിന്റെ മടിയിൽ സുഭദ്രം.
   
      കാല മൃദംഗം മുഴങ്ങി
   തളിർവാസന്തമെന്നേപ്പുൽകി
     കണ്ണാടി മുല്ലകൾ പാടി -
                     യുറക്കു,മെൻ
   മോഹാമ്പരങ്ങൾ ചിണുങ്ങീ,
  താരാട്ടി,ലൂറിയ മന്ത്രസ്വരത്താൽ
     ജന്മം ഗിരിശൃംഗമേറീ;
 തീരഭംഗികൾ അമൃതം വിളമ്പീ
അഷ്ടദിക്കുകൾപോലും ഭ്രമിച്ചൂ
   നിത്യ സൗഭാഗ്യമെന്നും പുണ്യം
  ആത്മ സൗരഭം നിനവിൻ മരന്ദം.


                 
              ശ്രീരാജ് .ആർ.എസ്സ്
              ശ്രീനിലയം, മണക്കാല
              പി.ഒ.അടൂർ, പത്തനംതിട്ട
              പിൻ - 691551.
              ഫോൺ - 9633437487).
                

മന:സങ്കീർത്തനം




മന:സങ്കീർത്തനം.
================
                  


         സ്നേഹം വിളമ്പും
         സേവകൻ പാരിൻ
         അനിഷേധ്യ പീഠത്തി-
                       നരികിലെത്തീ,
         പൊട്ടിച്ചിരിച്ചൂ സ്വർഗ്ഗം
         കൂടി സ്തുതിച്ചൂ സർവ്വം
         എങ്കിലു, മവനാ പീഠത്തി-
         ലൊന്നിരുന്നരുളാൻ മാത്രം
                                നിന്നതില്ലാ,
        
       നേരേ നടന്നവൻ കണ്ണീർ -
      മിഴികളെ കരളോടിണക്കാൻ
                                      ശ്രമിച്ചൂ;
      സ്വർഗ്ഗസ്ഥനാകും പിതാവിൻ
                     വാക്കു കാക്കാൻ.


         സൗഭാഗ്യമെല്ലാം ത്യജിച്ചൂ
     അവനാത്മസുഖങ്ങൾ മറന്നൂ
      ഇനിവിന്റെ പാഠങ്ങൾ ചൊല്ലീ
   അവനൻപിന്റെ,യമൃതം കിനിഞ്ഞൂ
     വഴിതെറ്റി നീങ്ങും സൃഷ്ടികൾ -
   ക്കൊരു സ്പർശ നൈവേദ്യമേകി -
                                        ത്തിരുത്തീ;
      സ്വയം പാപങ്ങളേറ്റവനന്യന്റെ
                           പരിശുദ്ധി കാത്തൂ
     
      ഇന്നും ജീവന്റെ,യാലംബമായീ
    രക്ഷകർത്താവിൻ മാനസമോടേ
     ഈ പാരിനു സ്നേഹം വിളമ്പാൻ.


       സന്ദേശമെങ്ങും വിതച്ചൂ
     ശുഭ്ര തേജസ്സിലെന്നും നിറഞ്ഞൂ
       കനവിന്റെ പാടങ്ങൾ തേവീ
   നല്ല ഹൃത്തിന്റെ വിളകൾ കൊയ്തൂ
        മതികെട്ടു നീന്തും മനുജർ -
    ക്കൊരു ലക്ഷ്യസങ്കേതമായ -
                                      വൻ മാറീ
    ദിനം പാഥേയമോടൊരു സമ്പന്ന
                          സംസ്കൃതി നീട്ടീ
    മണ്ണിൽ വാഴ്വിന്റെ,യാരൂഢമായീ
    നിദ്രയില്ലാത്ത ജാഗ്രതയോടേ
   ഈ പാരിനു സൗഭഗം നൽകാൻ.



                    ശ്രീരാജ് ആർ.എസ്സ്
                    ശ്രീനിലയം, മണക്കാല,
                    പി.ഒ. അടൂർ, പത്തനംതിട്ട
                    പിൻ - 691551
                    ഫോൺ -9633437487.

Gibin Mathew Chemmannar | Create Your Badge