ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

എബിൻ ചെമ്മണ്ണാർ


ജീവിത ചിത്രം
......................................................................

നാം കുറെ ജന്മങ്ങൾ
നാം കുറെ ചിതലുകൾ
നമ്മിൽ നാം അറിയാതെ
കുറെ മഹാവൃക്ഷങ്ങൾ.
ഇന്നു ഞാൻ കേട്ടതാത്മാവിന്റെ ചിരികൾ
ഇന്നെനിക്കു കേൾക്കാം ഇന്നലെയുടെ ചിന്തകൾ
കണ്ണീരോഴുക്കിയ കവിളുകൾ
കണ്ണീരു തുടച്ച കൈവളകൾ
ലോകം നശ്വര സാഗരം
ജീവൻ മണൽ വീട്.
ബന്ധങ്ങലറ്റു ബന്ധുത്തമറ്റു
പ്രണയം അറിയാതകന്നു പോയ്‌
ചിരി തന്ന മുഖങ്ങൾ ചിരിക്കാതെ മറഞ്ഞു
ഞാനോ ചിരിയറിയാതെ വിളറി
വേദങ്ങൾ ഉരുവിട്ടു ഞാൻ വേദന-
മാറ്റുമ്പോൾ വേദങ്ങളിൽ അക്ഷര തെറ്റുകൾ
ജീവിതത്തിന്റെ ക്രമം തെറ്റിയ വരികൾ
ജീവിതാവസാനം ആറടി മണ്ണിന്റെയും
ആറു  വരി  കവിതയുടെയും ഉടമ.
==============================

പെരുവഴിയിലെ സന്തർശനം
............................................................
ഇന്നലെ ഞാൻ പെരുവഴിയിലൂടെ
നടക്കുമ്പോൾ 
പിന്നിൽ നിന്നൊരുവിളികേട്ടു -
തിരിഞ്ഞുനിന്നു 
ഒരു പൂർവ്വപിതാമഹൻ കല്ലറയുടെ-
കാൽപലകയുമായി നില്കുന്നു 
മരിച്ചു മണ്ണോട് ചേർന്ന മനുഷ്യൻ 
കാലത്തിൻറ്റെ ചിതലരികലുകൾ -
മുറിവേൽപ്പിയ്ക്കാത്ത ജടശരീരം 
വെള്ളെഴുതിൻറ്റെ വെള്ളികെട്ടുകൾ-
മൂടാത്ത നീല കണ്ണുകൾ
ആര്യ മഹിമയുടെ- 
കുലക്കുറോതുന്നോരാറടി പൊക്കം 
ദ്രാവിഡൻറ്റെ ഇരുണ്ടനിറം 
പടയോട്ടത്തിൻറ്റെവാൾ പിടികൾ
കടന്നുപോയ തഴമ്പിച്ച കായ്ത്തലം 
എനിക്കീ ദർശനം നൽകി പിതാമഹൻ 
ടാറിട്ട റോഡ്‌ കുത്തിപൊളിച്ച്
തൻറ്റെ കല്ലറയിലേക്ക് ഇറങ്ങി പോയി 
എനിക്കീ സന്തർശനം അതികമല്ല 
ഒരു ചെറുചൂളം വിളിയുമായി മുന്നോട്ട് നടന്നു
============================================

ഗാഗുൽത്തായുടെ നിലവിളി.
............................................................

ഉരുളൻ കല്ലുകൾ താഴ്വാരത്തിലേയ്ക്ക് നോക്കുന്നു,
ഗാഗുൽത്തായിലെ മുൾകിരീടം ചോരയിൽ വിയർത്തു,
മരകുരിശിന്റെ നിഴലുകൾ ഗാഗുൽത്തായെ കീറിമുറിച്ചു.
തിരുവിലാവ് നിണം ഒഴുകി പ്രാർത്ഥിച്ചു

കാലം മറവി;
പാറയിൽ നിന്നൊരു മഹാവൃഷം വളർന്നു
ശിരസ്സ് ചേദിക്കപ്പെട്ട പത്രോസ് വളമായി മാറി
ഗലീലിയോ തൻ പിറുപിറുക്കലുകലുച്ചത്തിൽ- 
ലോകമറിഞ്ഞു.

വസന്തത്തിന്റെ ഇലപൊഴിക്കലിൽ 
തണലില്ലതായി മാറി 
ചൂതാട്ടത്തിനാൽതറയായി,
പുരോഹിത പ്രഭുക്കൾ യൂദാസായി,
ഇന്നിതാ അസ്ഥിതത്തിന്റെ അസ്ഥികൂടം 
ശവക്കുഴി മാന്തുന്നു.
=============================

വെറുതെയൊരു കാത്തിരിപ്പ്‌
.................................................................

മണലിൽ പതിഞ്ഞുകിടന്ന എന്റെ  കാൽപാടുകൾ
ആരോ തിരയടിച്ചു മായ്ച്ചു.
ഞാൻ വാരിവിതറിയ മുല്ലമൊട്ടുകൾ
ആരോ ചവിട്ടിയെരിച്ചു .
ഞാൻ നിനകായ്‌ കാത്തിരുന്നു നിലാവിൻ അസ്തമയം വരെ
പകലുദിച്ചു ഇരുളിന്റ്റെ മാർദവ്വം പിന്നെയണാ
നിലാവത്ത്‌ നിൻ കാൽസ്പർശം
ഇന്നുമതീരത്ത് നിൻറ്റെ ചിറകടികൾ കേൾക്കാൻ
സൂര്യൻ കടൽ തിരകളെ ചുംബിക്കുമ്പോൾ
ഞാൻ കാത്തിരിക്കുകയാണ്‌
കാലചക്ക്രത്തിൽ മഞ്ഞുപോയ ക്ലിയോപാട്ര
ആയിരുന്നോ അവൾ നക്ഷത്രകണ്ണുള്ള രാജകുമാരി
അവളുടെ കണ്ണുനീർ തുള്ളികൾ
വർന്നതെന്റെ കണ്ണുകളിൽ
അവളുടെ പുഞ്ചിരി വിടർന്നതെന്റെ ചുണ്ടുകളിൽ
മറുപടികേൾക്കാൻ ഇന്നുമാതിരത്ത്
തിരകളോടെറ്റുമുട്ടി കടൽ കാറ്റിനരവത്തെ
കാത്തിരുന്നു ........
==================================

 തൂത്തെറിയൽ
......................................

മഴയ്ക്കുമീതെ  പെയ്തിറങ്ങിയ കണ്ണുനീർ
തുള്ളികൾ
സ്ഫടികത്തിൽ വീണുചിതറി.
കഴുകറാഞ്ചലുകൾക്ക് മീതെ ചിറകിനടിയിലോതുക്കി
ഓരോ തരികളും പെറുക്കിഞാനവരെ-
ചുണ്ടോടു ചേർത്തുനിർത്തി.
അവസാനമവർവന്നങ്കവാലിനാൽ-
ആവരണം തീർത്തു.
എൻ വേദന നിറഞ്ഞ തോട് ചവിട്ടിപ്പൊട്ടിച്ചു.
അവർ എന്നെ പുറത്തെക്കെറിഞ്ഞു 
ഇന്നു ഞാനീ മഴയത്ത് വർഗസത്യങ്ങൾ ചികയുന്നു 
ഇന്നു ഞാൻ അലയുന്നു കഴുകൻ പോലും
തുണയില്ലാതെ
പൊട്ടിയൊലിക്കും കണ്ണുനീരിനുമേൽ 
കെട്ടിപ്പൊക്കിയ മഹാ സവ്ധങ്ങൾ 
തൂത്തെ റിഞ്ഞവർ എൻ മഹാസവ്ധം 
ഇണയെ തേടിയിറങ്ങിയവർ 
ഇനിയും തോടുകൾപ്പൊട്ടി സമജീവികൾ 
പുറത്തെയ്കൊഴുകുവാൻ 
തൂത്തെറിയപ്പെടാൻ
======================

മറക്കല്ലേ
..............................................


ചുമരിൽ മങ്ങിയ ചിത്രത്തിനപ്പുറം
ചരിത്രത്തിൽ മങ്ങിയ മനുഷ്യ മാതൃത്തം
പാൽ നിറഞ്ഞൊരു മണ്കുമടതിനപ്പുറം
പാൽ പുഞ്ചിരി പൊഴിച്ചവൾ മാതൃത്തം
ഒരത്യുഗ്രമാം അഗാത ശീതളിമയിൽ
മാറിൽ ബാക്കിയയോരുഷ്മളം പകർന്നവൾ
കണ്ണീർ കലങ്ങിയോരക്ഷരപ്പൊട്ടിൽ
കണീർ തുടച്ചോരദ്ഭുതാക്ഷയം തന്നവൾ
പടികൾ ചവട്ടി ഉന്നതത്തിലെത്തവെ താഴെ-
സ്വയം പടിയായസ്തമിച്ചവൾ
വാതിലുകളടഞ്ഞ പുത്രഗ്രഹങ്ങളിൽ
തെരുവിലൊരു ശാന്തിയിൽ ലയിച്ചവൾ
പുതിയ ചിന്തകൾ,പുതിയ നീതികൾ
പുതിയതിൻ മുന്നിൽ പഴമകൾകെട്ടു
പഴമയിൽ വെറുമൊരു ചാരമായവൾ
പകുതിയുള്ളൊരു ജീവനായവൾ
പകുതിയിൽ നിന്നും പടവുകൾ നെയ്തവൾ
പാട്ടുകാരൻ ദുർബലൻ
പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ തുടങ്ങവെ
തിരിഞ്ഞിത്ര ചൊല്ലി പിരിഞ്ഞവൾ
"എൻ മകൻ, ഒരു കരിന്തിരിയാവാൻ
മോഹമില്ലാത്തവൻ.
ആയിരം സൂര്യനായി ഉദിച്ചിടട്ടെ
അറിയട്ടെ ഇത് മാതൃസ്നേഹം"


https://www.facebook.com/Abinmathewchemmannar
നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com

No comments:

Post a Comment

Gibin Mathew Chemmannar | Create Your Badge