ജീവിത വഴി
................................
ചെമ്മനം ചാക്കോ (ജനനം. മാർച്ച് 7, 1926 മുളക്കുളം, കോട്ടയം) മലയാള കവിയും സാമൂഹ്യ പ്രവർത്തകനുമാണ്. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം . പിതാവ് യോഹന്നാൻ കത്തനാർ, വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ്. ജോസെഫ്സ് ഹൈ സ്കൂൾ , പാളയം കോട്ട സെന്റ് ജോൺസു കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് , ഇവിടങ്ങളിൽ അദ്ധ്യാപകവൃത്തി . 1968 മുതൽ 86 വരെ കേരളസർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടർ .നാൽപതുകളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946 -ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു . വിളംബരം എന്ന കവിതാസമാഹാരം 1947 ലും പ്രസിദ്ധീകരിച്ചു . 1965 ല് പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" എന്ന കവിതയിലുടെ വിമർശഹാസ്യം (Satire ) ആണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞ ചെമ്മനം , തുടർന്നുള്ള നാൽപ്പതിൽപ്പരം വർഷങ്ങളിലെ സുസ്ഥിരമായ കാവ്യ തപസ്സുകൊണ്ട് മലയാളകവിതയിൽ സ്വന്തം ഹാസ്യസാഹിത്യ സാമ്രാജ്യം പടുത്തുയർത്തി . 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ചെമ്മനത്തിന്റേത്. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്.ഹാസ്യകവിതാകുലപതിയായ കുഞ്ഞൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആകുന്നു . നമ്പ്യാർക്കവിത, ശ്രോതാക്കളെ മുന്നിൽക്കണ്ട് കൂലംകുത്തിയോഴുകിയ ഹാസ്യത്തിന്റെ "ഗംഗാപ്രവാഹം" ആണെങ്കിൽ , ചെമ്മനം കവിത ഓരോന്നും പ്രത്യേക സാമുഹ്യ-സാഹിത്യ- രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അനുവാചകനെ ബോധവൽക്കരിക്കാൻ രചിച്ച കൂടുതൽ ലക്ഷ്യധർമ്മിയായ "ഹാസ്യതടാകം "ആകുന്നു . ആധുനീക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല .
കവിതകൾ
==============
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ