ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, സെപ്റ്റം 27

തുലാവർഷ കാമുകി

തുലാവർഷ കാമുകി
-------------------------------
 രചന:വിനു ഗിരീഷ്
-------------------------------

തുലാവർഷ രാത്രികളിൽ പാലപ്പൂ -
വിൻ ഗന്ധമായി വന്നവൾ
സ്വപ്നലോക കവാടം കടത്തി
സ്വപ്നലോകം കാണിച്ച് തന്നവൾ,
ഇരുളിന്റെ വീചിയിലിടറാതെ 
കൈകൾ കോർത്തിടുമ്പോളറിയു -
ന്നു ഞാനിതാ പ്രണയ സ്പർശം,
ഓർമ്മതൻ മാറിടത്തിലേക്ക് ലയിക്കു-
ന്ന നേരമത് മരണമെന്നുള്ളതൊരു-
മൂടുപടമാകുന്നു പിന്നെയും,
മരണത്തിനുമപ്പുറം ആർദ്രമാം പ്രണയ-
ത്തിനൊരു സ്ഥാനമുണ്ടന്ന് കാണിച്ച് തന്നവൾ,
കാവുകളിലും കൽപടവുകളിലും സ്നേഹത്തിൻ
മുഖങ്ങളായി നാം നടന്ന വീചികളിൽ പിന്നീട്,
പാലപ്പൂക്കൾ വിടർന്നതും പിന്നെ,
പാലപ്പൂവിൻ ഗന്ധമത് പ്രണയത്തിൻ,
ഗന്ധമായി മാറിയതുമറിയുന്നു ഞാൻ
പ്രിയ സഖി നിന്റെ കൈകൾക്കിന്ന് തണുപ്പേറു-
ന്നുവെങ്കിലും ഓർമ്മകൾ തൻ ചൂടിലത്,
നിഷ്പ്രമമാകുന്നത് ഞാനറിയുന്നു
നിലാവിന്റെ വെള്ളിവെളിച്ചത്തിലവളെന്നെ,
മടിയിൽ കിടത്തി സ്നേഹാദുരമായി ഓർമ്മ-
കൾ തൻ ചുരുൾ അഴിക്കുന്നു,
നീയാണ് സർവ്വസ്വം,നീയാണ് ജീവനെന്നോതി,
തണുത്ത കൈകളാൽ അവളെന്നെ തലോടി.
ഇനിയുമീ ഓർമ്മകൾക്ക് കൈയ്യ്പ്പില്ല സഖി,,
ഈ രാവിനിയുമണയാതിരിക്കട്ടെ,
ആ സൂര്യദീപമിനി തെളിയാതിരിക്കട്ടെ,
വിറയാർന്ന കൈകളിൽ ഓർമ്മകൾ തൻ
ചൂടെൽക്കുമ്പോളറിയാതെ പൊഴിയുന്നു
ചുടുകണ്ണീർ,
പ്രണയത്തിൻ പുതു മുഖങ്ങളാണ് നാം,
പ്രണയത്തിൻ പുതു ഭാവങ്ങളാണ് നാം,
ഇനിയുമൊരു ജന്മമുണ്ടങ്കിലത് മനുഷ്യ ജന്മ-
മാകാതിരിക്കട്ടെ,
മർത്ത്യ ജന്മത്തിലല്ലേ ജാതിമത ഭേതങ്ങൾ സഖി,
സഖാക്കൾ നമ്മൾ മതമില്ല നമ്മുക്കെന്ന് പറഞ്ഞതും നീ,
അചന്മമാരെ ദിക്കരിക്കയില്ലന്ന് പറഞ്ഞതും നീ,
തുണയേകാമെന്നോതിയ വിപ്ലവത്തിൻ ചുടു -
നക്ഷത്രങ്ങൾ എവിടെ,
ആരാണ് ?, എന്താണ് ? സഖാവെന്ന് പഠിപ്പിച്ചവൾ,
ആയിരം ധീര രക്തസാക്ഷികളുടെ പ്രസ്ഥാനമിതിനെ
സ്നേഹിക്കുന്നു ഇന്ന് ഞാൻ.
ആയിരം പേർക്കിടയിലാണങ്കിലും,
സഖാവ്വേന്ന വിളിയിൽ അഭിമാനമോടെ,
കൈകൾ ഉയർത്തുന്നു ഞാൻ സഖി,
പ്രിയേ! നിന്റെ കൈകൾക്കു തണുപ്പേറുന്നു,
മരവിക്കുന്നിതാ എന്റെ കൈകൾ,
രാത്രിതൻ അന്തകാരത്തിലൂന്നി
നിശിയുടെ സൗന്ദര്യം കാണിച്ച് തന്നവൾ,
 പിന്നീടതെ ഇരുളിൽ ലയിച്ച് 
സ്വപ്നമായി മാറിയവൾ,
ഇരുളളിന്റെ വീചിയിൽ നഷ്ട്ടമായൊരു
പ്രണയ ദീപമാണവൾ,
അണഞ്ഞിട്ടുമണയാതെ നിൽക്കുന്ന,
ഓർമ്മകൾ തൻ ദീപമാണവൾ.

വിനു ഗിരീഷ്
 ചെങ്ങഴശ്ശേരി ഇല്ലം
കോഴഞ്ചേരി പി.ഒ.
പത്തനംതിട്ട

കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി

https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

താണ്ഡവം

*താണ്ഡവം
--------------------
രചന:സുജ ശശികുമാർ
----------------------------

അതിരുകളില്ലാത്ത ജീവിതരേഖയിൽ അതിരു കടക്കുന്നു ദുഷ്ടവിചാരങ്ങൾ.അമിതമാം വിശ്വാസ വഞ്ചന കാട്ടിനാം 
അളവറ്റ സ്നേഹത്തെ കൊത്തിയുടയ്ക്കുന്നു. കാട്ടാള നീചത്വം കാട്ടിനാം നമ്മോടു പ്രതികാര ദാഹിയായ്  മാറ്റുരച്ചീടുന്നു. ഒരുവേള നല്ല സമൂഹത്തെ വാർക്കുവാൻ നാമൊന്നു ചേരേണ്ട സമയമിതാകിലും. എല്ലാം വിസ്മരിക്കുന്നു രോഷങ്ങൾ പൂണ്ടുനാം എന്തിനോ ഏതിനോ നെട്ടോട്ടമോടുന്നു. ഒരു പെൺകിടാവിന്റെ രോദനം കേട്ടുനാം ഒരു വേള ഞെട്ടിത്തരിച്ചു പോയീടുന്നു. സ്നേഹ വാത്സല്യങ്ങളില്ലാത്ത ഭൂമിയിൽ ഇന്നു നാമെങ്ങനെ ജീവിച്ചു തീർക്കുന്നു. പരിഹാസപാത്രമായ്  തീരുന്ന വേളയിൽ അഗ്നിയായ്  ജ്വലിക്കുന്നൊരമ്മയും മറക്കില്ല. നമ്മുടെ വേദനാ ദിനരാത്രമൊക്കെയും ആടിത്തിമിർക്കുന്ന കാറ്റിന്റെ ഓളവും രാവിന്റെ വേഗവും പകലിന്റെ താളവും. സൂര്യാസ്തമയങ്ങളെത്ര കഴിഞ്ഞാലും ഓർത്തുപോം നാമെന്നും ഒരുപാടു ദുഃഖങ്ങൾ തന്നൊരാരാത്രിയെ. ഓർക്കാതെ വയ്യ ഓരോ കുരുന്നിനും അത്രമേൽ ഞെട്ടലാണിപ്പോഴുമെപ്പോഴും. പകൽ വെളിച്ചത്തിന്റെ മാന്യതയോർത്തുനാം പുച്ഛിച്ചു തള്ളുന്നു ദുഷ്ടനാം നീചനെ. 

          രചന:സുജ ശശികുമാർ

2018, സെപ്റ്റം 14

കൽക്കി


കൽക്കി 
---------------------
രചന:ശ്രീകുമാർ ആമ്പല്ലൂർ
------------------------
       
        എവിടെ.... നീ... എവിടെ...
നീ ... പിറന്നുവോ വളർന്നുവോ
ശത്രുസംഹാരാർജ്ജ വം നേടിയോ'......
അശ്വാരൂഢനായ് ...
നീ ...എന്ന് വരും
കലി നീ ...എന്നൊന്നുണ്ടെങ്കിൽ - പോരുകപോരുക
കലികാല കാഴ്ചകൾ കാണാം
ചതുർവേദം കവർന്നൊരു ദൈത്യ നെ വധിച്ചതും
പുത്രവധത്തിനൊരുങ്ങി മാധമന്റ മാറ് പിളർത്തിയതും
നേടിയ തൊന്നും തന്റേതല്ലന്ന് ബലിക്കു ബോധ്യമാക്കിയതും
നിൻ പൂർവ്വികരെങ്കിൽ
പോരുക .... പോരുക
     അധികാരത്തിനകം പൂകിയ ചോരർ ഖജാനകൾ ചോർത്തുവതും
ചോര കുഞ്ഞുങ്ങൾ തൻ ചുമലിലും ഭാരിച്ച കടപ്രമാണ ഭാണ്ഡങ്ങൾ എറ്റുവതും കാണാം
ജലാശയങ്ങൾക്ക് പാറാവിട്ട് കുടിനീര ഇന്ന് കുപ്പിയിലാക്കി
ഗംഗാജലമെന്ന് പേരിട്ട് വിശ്വാസങ്ങളെ വിൽപ്പതുകാണാം.
    തരുവളർത്തി തണലു തീർത്തവരെ
മണ്ണുമായ അവർക്കുള്ള ആത്മബന്ധത്തിൽ പൊക്കിൾകൊടിമുറിച്ചു മാറ്റി അധിനിവേശരെ കുടിയിരുത്തുവതു കാണാം
     അധർമ്മമാർഗ്ഗേ .ധനമേരു തീർപ്പവർ
തങ്കയോ ല യാൽ കോവിലുകൾ പൊതിഞ്ഞ് - വഴിപാട് ഫലകത്തിൽ തങ്കലിപിയാൽനാമം കൊത്തി ഞ്ഞളിഞ്ഞിരിപ്പതു കാണാം
    ഫലകത്തിനു താഴെ
അമ്പല വഴിയിൽ 
അന്യന്റെ ഔദാര്യത്തി നൂ ഊഴവും കാത്ത് ഇഴയുമേഴകളെയേറെ കാണാം..
  സ്വനിണത്തിൽ പിറന്ന കുരുന്നിനെ അപരർക്ക്
കാഴ്ച്ചവ ച്ചിട്ടുമ്മറപടിയിൽ കാവലാളാകും ശുനകഹൃദയരെയേറെ കാണാം.......

ന്യൂ ജനീയം


ന്യൂ ജനീയം..
=========
രചന:റഫീഖ് മണ്ടോടി
-----------------------
തെരുവിൽ ഒരമ്മ നിലവിളിച്ചു 
ആളുകൾ വട്ടം കൂടി കയ്യിലെ 
മൊബൈലിന്റെ കണ്ണ് തുറന്നു 
കാഴ്ച പകർത്തി വാട്ട്സാപ്പിൽ,
ഫേസ്ബുക്കിൽ, ട്വിറ്ററിൽ,നിലവിളിയുടെ
ശബ്ദ കോലാഹലങ്ങൾ...
നിലവിളി കാണാത്തവർ
ആരുമില്ല വിശ്വമിൽ 
കമന്റുകളുടെ,ലൈക്കുകളുടെ,
ഷെയറുകളുടെ പ്രവാഹം!
നവ മാധ്യമങ്ങൾ നിറഞ്ഞു കരഞ്ഞു
പോസ്റ്റുകൾ വൈറലായി ലോകം കണ്ടു
പക്ഷേ..
ആ അമ്മ നിലവിളിച്ചത് എന്തിനാണെന്ന്
ലോകം അറിഞ്ഞില്ല...

നിലവിളികൾ ഇപ്പോഴുമുണ്ട് തെരുവിൽ
കാരണം ചോദിക്കാത്ത തേങ്ങലുകൾ!
    
 (റഫീഖ് മണ്ടോടി)

2018, സെപ്റ്റം 13

ചിന്തകൾ



🌱🌱🌱ചിന്തകൾ🌲🌲🌲

----------------–----------------------------
രചന: എം കെ എം എടപ്പാൾ
----------------------------------------------

ദു:ഖമാം അഗ്നിജ്വാലയെ കെടുത്താവാൻ 

ഒഴുകിയെത്തുന്ന കവിൾ തടത്തിലെ മിഴിനീർ തുള്ളികളെ നോക്കി സഹതപിക്കുന്നതെന്തിനു നീ.....


കണ്ണുനീരൊഴുക്കാതെ കരഞ്ഞു വന്നവരാണൊരിക്കലെല്ലാവരും

അന്നാ കരച്ചിൽ കേട്ടപ്പോൾ കണ്ടവരും കാത്തു നിന്നവരും ചിരിച്ചു നിന്നെങ്കിൽ,

നാളെ നമ്മളെ നോക്കി കരഞ്ഞ് നിൽക്കുന്നവരുടെ മുന്നിലൂടെ

ചിരിച്ചു കൊണ്ടു മടങ്ങാൻ നമുക്കാവണം....


ചരമ കോളങ്ങളിൽ ആണ്ടിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കണ്ടു ഓർമിക്കപ്പെടുന്നവനായല്ല നാം മടങ്ങേണ്ടത് .

ജീവിത വഴികളിലെ ഓരോ കാൽപാടുകളിലും നമ്മുടെ സ്മരണ ഗോപുരങ്ങൾ പണിതുയർത്തിയായിരിക്കണം മടക്കയാത്ര.....


ഒടുക്കമില്ലാത്ത യാത്രയ്ക്കായി

നിന്നെ ഒരുക്കി വിടുന്നവരുടെ മുന്നിൽ നിങ്ങളൊരു മഹാ മാന്ത്രികനായിരിക്കണം.

അവർ പിടിച്ചു നിവർത്തിച്ചു വച്ച നിങ്ങടെ വിരലുകൾക്കിടയിൽ പോലും നന്മയുടെ പ്രപഞ്ചങ്ങൾ ഒളിപ്പിച്ചു വച്ചു മലർത്തിപ്പിടിച്ച കൈകളേ കാണിച്ചു മടങ്ങണം.......


സ്വന്തം നിഴൽ പോലും സൂര്യന്റെ ഔധാര്യമാണെങ്കിൽ പിന്നെ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്തവനെന്തിന് സ്വന്തമെന്നും എന്റെതെന്നുമുള്ള അലങ്കാര പദങ്ങളെ നാം എന്തിന് നെഞ്ചിലേറ്റി വഞ്ചിതരാവണം .....


അവസാനം അണിയിച്ചൊരുക്കുന്ന മൂന്ന് കഷ്ണം തുണി പോലും മണ്ണിനോ ചിതക്കോ സ്വന്തമാക്കാനുള്ളതാണെങ്കിൽ

ആത്മാവിനു ഉപകരിക്കാത്തതൊന്നും നമ്മൾ തേടാതിരിക്കുക ....


ആയുസ്സിന്റെ തെരുവോരങ്ങളിൽ വച്ച് കണ്ട് മുട്ടിയ സന്തോഷമെന്ന വിരുന്നുകാർ 

നമ്മേ ചതിക്കുന്നവരാണോ എന്ന് നാം പരിശോധിക്കുക , ഇല്ലെങ്കിൽ

ജീവിത ഉമ്മറപടികളിൽ നിന്നവർ വിട പറഞ്ഞിറങ്ങുമ്പോൾ ദുരിതമെന്ന വീട്ടുകാരനായി നാം മാറേണ്ടി വരും നൊമ്പരമെന്ന അയൽപക്കക്കാരനെ

സമ്മാനിച്ചുകൊണ്ടായിരിക്കും അവർ മടങ്ങി പോകുന്നത്.......

2018, സെപ്റ്റം 12

ഓർമ്മക്കുറിപ്പ്


*ഓർമ്മക്കുറിപ്പ്*
------------------------
രചന: സുജ ശശികുമാർ
---------------------------

ശരത്കാല സന്ധ്യതൻ കുളിർകാറ്റിലിന്നു  ഞാൻ 
ഓർക്കാൻ മറന്നൊരു ബാല്യകാലം. ഓർക്കുന്നു ഞാനിന്നും കാറ്റും സുഗന്ധവും പൂക്കാലമെത്രമേൽ വന്നുവെന്നോ. പൂത്തുലച്ചീടുന്ന പൂങ്കാവനത്തിലെ ആർത്തനാദത്തിന്റെ കാലൊച്ചയും. ഓർക്കുന്നു ഞാനിന്നും പൂത്തൊരു കൗമാരം കാത്തുസൂക്ഷിച്ചൊരു സ്നേഹവായ്പും. കൂട്ടുകാരൊത്തൊരു കേളികൊട്ടുയരുന്ന നാട്ടും പ്രദേശത്തിൻ ഉൾക്കാഴ്ച്ചയും. ആട്ടവും പാട്ടുമായ്  എങ്ങുമെത്താതെ പോയ് കൂട്ടുകാരി നിന്റെ മന്ദസ്മിതം. കാറ്റു പറഞ്ഞുപോയ്  എങ്ങുമെത്താത്തൊരു ദുഃഖസ്മരണതൻ പുണ്യകാലം. കാറ്റിൻ സുഗന്ധമെന്നോതി ഞാൻ നിന്നോട് കൂട്ടുകാരി നിന്റെ സൽകീർത്തികൾ. കാണുന്നതോ നിന്റെ മൂകമാം കേളികൾ കാണാക്കിനാവിന്റെ നൊമ്പരവും. എന്നാലുമെൻ സഖീ നീ ഇന്നുമെന്നുടെ ആരോമലായ്  തന്നെ വന്നു നിന്നു. 

                  രചന:സുജ ശശികുമാർ.

2018, സെപ്റ്റം 11

വെള്ളിലച്ചെടിയിലെ കരിങ്കായ


 വെള്ളിലച്ചെടിയിലെ കരിങ്കായ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രചന: സാദിർ തലപ്പുഴ Sadir Thalappuzha
------------------------------------------
അഞ്ചാം ക്ലാസ്സിലാണവൻ വന്നത്.
വില്ലേജാപ്പീസറെ മോൻ
വിനോദ് കുമാറാ പറഞ്ഞത്
ഓൻ പണിയൻ കുട്ട്യാണെന്ന്‌.

വീട്ടിൽ
പിന്നാമ്പുറത്ത്
കഞ്ഞി കുടിക്കാൻ വരുന്ന
പണിച്ചിപ്പെണ്ണ്‍ങ്ങളുടെ
പകപ്പോടെ
പുറകിൽ
ബെഞ്ചിൻറെ മൂലക്ക്
അവനിരുന്നു.

അഞ്ചാം ക്ലാസ്സൊരു
വെള്ളിലച്ചെടിയാണ്.
വെള്ളിലച്ചെടിയിൽ
തുടുത്ത കരിങ്കായ.

എല്ലാരുമവനെ
പണിയൻ ഗോപീന്ന് വിളിച്ചു.

മാവിലേക്കുള്ള ഒറ്റയേറിൽ
ഒരു കുല മുഴുവൻ താഴെ വീഴ്ത്തും.
ഒറ്റാന്തടിപ്പാലം
ഒറ്റക്കാലിൽ ചാടിക്കടക്കും.

ഞാൻ
ഒറ്റയ്കിരിക്കുമ്പോൾ
ഗോപിയായി.
ഒറ്റക്കാലിൽ
ഒറ്റാന്തടിപ്പാലം ചാടി
തോട്ടിൽ വീണു.
ഏറുകൾ ഉന്നം തെറ്റി
ലക്ഷ്മിയേടത്തിയുടെ
ഓടുകൾ പൊട്ടി.
എന്നിട്ടും
ഉള്ളിൻറെയുള്ളിൽ
ഗോപിയായി.

ഇന്റർവെല്ലിൽ
എൻറ്റെം ഗോപീൻറ്റെം പല്ലിൽ
കുട്ടേട്ടന്റെ പീട്യേലെ
വല്ലമുട്ടായി ഒട്ടി.
ഒട്ടിയ പല്ല് കാട്ടി
അവനെന്നോട് ചിരിച്ചു.

എല്ലാരുമവനെ
പണിയൻ ഗോപീന്ന് വിളിച്ചു.

ഓട്ടുമ്പുറത്ത് കേറി മൂലോടിളക്കി
ആറ് ബിയിലെ ചോർച്ച മാറ്റും.
പ്രഭാകരൻ മാഷ്‌ വരുമ്പോഴേക്കും
ഒരു കെട്ട് പാണൽ വടി
ക്ലാസ്സിൻറെ മൂലക്ക് കുത്തിച്ചാരും.
ക്ലാസ്സടിക്കുന്ന ചൂല് ദിവസവും
മൂന്ന് മൈൽ അകലെയുള്ള
പണിയപ്പുരയിലേക്ക്
കൊണ്ടു പോയി കൊണ്ട് വരും.
സബ് ജൂനിയറിൽ ജില്ലാ ചാംബ്യനായി
അസംബ്ലിയിൽ
മെഡലണിഞ്ഞു നില്ക്കും.

കുന്നിൻറെ മോളിലെ
ഒറ്റ മരം പോലെ
എല്ലാ പിരീടിലും
ബെഞ്ചിൽ കേറും.
വിജയൻ മാഷ് കഴുതേന്നു വിളിക്കും.
ഡെയ്സി ടീച്ചർ
പോക്കുക്കാന്റെ റേഷൻ പീട്യേന്ന്
മണ്ണെണ്ണ വാങ്ങിപ്പിക്കും.
ബാക്കി വാങ്ങാതെ വന്നാൽ
കറുത്ത ചെവിയിൽ
ചുവന്ന
ഒറ്റക്കടുക്കനിട്ടു കൊടുക്കും.

വില്ലേജാപ്പീസറെ മോൻ
വിനോദ് കുമാർ
ബെഞ്ചിൽ തൂറുന്ന ദിവസം
രോഹിണിട്ടീച്ചറുടെ കല്പ്പന പ്രകാരം
സങ്കടക്കണ്ണ്‍ കൊണ്ട് എന്നെ നോക്കി
കിണറ്റിങ്കരെ കൊണ്ട് പോയി
വിനോദ് കുമാറിനേം
തൂറിയ ബെഞ്ചും കഴുകും.

ആറിലേക്കും ഏഴിലേക്കും
വെള്ളിലക്കുട്ടികൾ തെഴുത്തു.
കരിങ്കായ
അഞ്ചാം ക്ലാസ്സിലേ കൊഴിഞ്ഞു.
മുളച്ചോ..,
ഉറുമ്പരിച്ചോ….,
ആവോ..?

പൊളിച്ചടുക്കൽ

പൊളിച്ചടുക്കൽ
.............................

ടി.കെ.ഹാരിസ് മാനന്തവാടി
-------------------------
നോട്ട് 
അധികരിച്ചപ്പോൾ 
കുട്ട നിറയെ
നോട്ട് കെട്ടുമായി ചുരം കയറി.
സ്ഥലം കൊടുപ്പാനുണ്ടോ
നാട് കൊടുക്കാനുണ്ടോ..??
റിസോട്ട് കെട്ടാം
മാളിക പണിയാം
സ്ഥലം കൊടുക്കാനുണ്ടോ.. ?
കോടികൾ നൽകാം
സ്ഥലം കൊടുപ്പാനുണ്ടോ?
കാട്വിറ്റു, 
കാറ് വാങ്ങി
തോട്ടം വിറ്റ്  മാള് പണിതു.
വയല് വിറ്റ് പുകില് വാങ്ങി..

നോട്ട് 
നിരോധിച്ചപ്പൊൾ അവർ വീണ്ടും ഇറങ്ങി..
സ്ഥലം കൊടുക്കാനുണ്ടേയ്.. 
സ്ഥലം വിൽക്കാനുണ്ടേയ്..
കുറഞ്ഞ വിലയിൽ
റിസോട്ട് വിൽക്കാനുണ്ടേയ്..

പ്രളയം വന്നു.
ദുരന്തം പൊളിച്ചു.   വഴികളെല്ലാം കുഴികളിൽ ഒളിച്ചു. 

ഒലിച്ചിറങ്ങിയ മലയിലേക്ക് നോക്കി അവർ വീണ്ടും ആർത്തു ചോദിക്കുന്നു..
ന്റെ  റിസോട്ട്  കാണാനുണ്ടോ?
ന്റെ മാളിക കണ്ടവരുണ്ടോ?

അപ്പോഴും ചോദ്യങ്ങൾ ചോദിക്കാൻ പോലും ശബ്ദമില്ലാതെ
കുറേ അരികു ജീവിതങ്ങൾ മരച്ചുവട്ടിൽ അഭയം തേടി..


ടി.കെ.ഹാരിസ് മാനന്തവാടി

ഒരുമ

ഒരുമ
---------------
രചന:സ്മിത സ്റ്റാൻലി
___________
ഒരുമയുണ്ടേൽ ഉലക്കമേലും
പഴമൊഴി ചികയുന്നു കാലം
ഒരുമ തേടി അലഞ്ഞലഞ്ഞു
ഒടുവിലിവിടെ ഒതുങ്ങി ലോകം
ഒരുമ എങ്ങും കാൺപതില്ല
ഉലകമാകെ തിരഞ്ഞു ഞാൻ 
ആദി മുതൽ ഇത് കേട്ടു കേട്ടു
കാതുകൾ മരവിച്ചു പോയ്
ചിലർ തിരഞ്ഞു, ചിലർ പിരിഞ്ഞു
ചിലർ ഒളിച്ചു മടകളിൽ
പിറന്ന മണ്ണിൽ പഥികനായ്
പിരിയുവോളം കാണ്പൂ നാം
പുലരി തൊട്ടേ ഇരുളുവോളം
പശി അകറ്റാൻ പാഞ്ഞു നാം
അവനവന്റെ വയറു കാക്കാൻ
പണിയെടുക്കും ഭൂമിയിൽ
ഇവിടെ ഞാനും നീയുമൊക്കെ
നടനമാടി മറഞ്ഞിടും
സഹതപിക്കാൻ സമയമില്ല
ഇവിടെ ജീവിതം നാടകം...
ഇനിയുമുണ്ട് തിരിയുവാനായ്
കാലചക്ര കെടുതികൾ
സമയമില്ലാതുഴലുമീ നരർ
മറയുമൊരു നാൾ മണ്ണിതിൽ..
                              .....

സ്മിത സ്റ്റാൻലി..

2018, സെപ്റ്റം 9

വിധി

വിധി
====
രചന:റഫീഖ് മണ്ടോടി
=============
ചിലതങ്ങനെയാണ്  ഓർക്കാത്ത 
നേരത്തു  വന്നു പതിക്കുന്നത്.
കുതറി മാറാനോ ഓടിയൊളിക്കാനോ
ആവാതെ വരിഞ്ഞു മുറുകുന്നത്!

പിന്നെയത് ചിതറിക്കിടന്ന അവയവത്തിലെ 
രക്തക്കറ പോലെ മായാതെ കിടക്കും,
പല വാക്കുകളിലൂടെ ഒഴുകി
വിധിഎന്ന പേരുചൊല്ലി വിളിക്കും!

അകത്തളത്തിൽ വീണ ഒരു തുണ്ട് 
കടലാസു പോലെ ഓരോ കാറ്റിലിളകിയും
ആരൊക്കെയോ ചവിട്ടിമെതിച്ചും  
തേങ്ങലടക്കി ജീവിക്കും!

ചൂട്ട് തെളിച്ചു ചിലർവരും,
ഉള്ളം കാണുംവരെ അവരതു വീശും
മറവിയുടെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചത്
പുറത്തെടുത്ത് കരയിക്കും,

മനസ്സിന്റെ വാതിലും കൊട്ടിയടച്ച്
നെഞ്ചിലെ ചുവന്ന കുഴൽ 
പൊട്ടിച്ചു മറ്റൊരു ലോകത്തേക്കവർ യാത്രയാക്കും..

അപ്പോഴുമാരോ പറയുന്നത് കേൾക്കാം
എല്ലാം വിധിയാണെണ് !!

(റഫീഖ് മണ്ടോടി)

ഘടികാരം.

ഘടികാരം.
===============
രചന: രാഹുൽ കക്കാട്ട്
=============
ഏകാന്തതയുടെ 
നിലാവത്തു 
പ്രതീക്ഷകൾ 
തണുത്തുറയുമ്പോൾ
അർധരാത്രിയുടെ 
നിശ്ശബ്ദതയിൽ 
ഭിത്തിയിൽ നിലച്ചു 
പോയൊരു ഘടികാരം 
ദീർഘ ശ്വാസം വലിക്കുന്നത് 
കേൾക്കാം . 
മൃതപ്രായനായ ഒരാളുടെ 
ശരീരത്തിൽ നിന്നും 
ആത്മാവ് വേർപെട്ട് 
പോവും പോലെ 
എത്ര മാത്രം നിസാരമാണാ
കേൾവിയും ,കാഴ്ചയും..
ആ ഉടൽ 
ഞെരുക്കങ്ങളിലൂടെയാണ് 
മുറിയിലെ പാതി ഇരുട്ടിനെ 
കാർന്നു തിന്നുന്നൊരു 
നീല വെളിച്ചം  
ജാലകങ്ങളുടെ അഴി വിടവിലൂടെ 
നമുക്ക് മുമ്പിലേക്ക് 
തുറക്കപ്പെടുന്നത്. 



രാഹുൽ കക്കാട്ട്

പാഠം.

പാഠം..
=======
            രചന:ഡോ. പി.കെ. ഷാജി
=========

കുഞ്ഞേ,
പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തിൽ
ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ പ്രകൃതി
താളുകൾക്കപ്പുറത്തുള്ള
ജീവിതപാഠം.
പഠിച്ചില്ലെ 
ആദ്യ പാഠമിപ്പഴേ
'മനുഷ്യനാണീശ്വരനെന്ന്
സ്നേഹമാണ്
പ്രതിരോധമെന്ന് '
കണ്ടില്ലെ,
വഴിയടച്ചാൽ
ഒരിക്കൽ
പുര മൂടിയൊഴുകും
പുഴകളെന്ന്.,
എഴുതിവെക്കാമല്ലൊ
ഇരട്ടവരക്കോപ്പിയിൽ
ഇങ്ങനെ.,
"കുത്തനെ കൂടി നിൽക്കും
മണ്ണല്ല കുന്ന്
താഴ് വര തണുപ്പിക്കും
കുളിരാണ് കുന്ന്'"
അറിഞ്ഞില്ലെ
ഇപ്പഴേ
ഇഷ്ടമുള്ളതെല്ലാം
ഒരിക്കൽ
നഷ്ടമാവുമെന്ന്.
ഉപന്യസിക്കാമല്ലൊ
അയിരം വാക്കിൽ
കുറയാതെ
അതിജീവനത്തിന്റെ
വലിയ പാഠത്തെ കുറിച്ച്,
കടലോരത്തെ
സ്നേഹവലകളെ കുറിച്ച്,
പല ജാതി മനുഷ്യന്റെ
ഒരു ജാതി വിശപ്പിനെ പറ്റി,
മതമില്ലാത്ത
മരണപ്പിടച്ചിലിനെ പറ്റി
അങ്ങനെയെന്തെല്ലാം..
തകർന്ന
വിദ്യാലയത്തിലെ
തകരാത്തൊരു
മൂലയിരുന്ന്
അക്ഷരങ്ങൾ
പെറുക്കിയെടുത്ത്
അവസാന പാഠവും
എഴുതിച്ചേർക്കാം
ഇങ്ങനെ
''മഴ ചതിച്ചാലും
മലയിടിഞ്ഞാലും
മലപോലെ
നിവർന്നു നിൽക്കും
മലയാളമെന്നും '...

എന്റെ ക്യാംപസിലെ രാഷ്ട്രീയം; ഒരു ആശങ്ക..

എന്റെ ക്യാംപസിലെ രാഷ്ട്രീയം; ഒരു ആശങ്ക..
     —————————
രചന: ശ്രീനാഥ്
...................................

നാളെ ഞങ്ങളും വിടപറയും
ഞങ്ങളുടെ ബെഞ്ചിൽ പുതിയ-
പ്രസ്ഥാനങ്ങൾ സ്ഥാനംപിടിക്കും
ഞങ്ങൾ ഒരുമിച്ചിരുന്ന മരത്തണലിൽ
അവർ ജയ് വിളിക്കാൻ ഒത്തുക്കൂടും..
വായനശാലകൾ രഹസ്യ
തീരുമാനങ്ങൾക്ക് ചെവികൊടുക്കും..

ഓർമകൾ വിലസുനിടം
അവർ അവരുടേതാക്കിമാറ്റും,
ചിലപ്പോൾ ഭാഗംതിരിച്ച്
കമ്പിവേലികൾകെട്ടും
കൊടിമരങ്ങൾനാട്ടും
അവരുടേതെന്നവർ
അവകാശംമുഴക്കും..

വിദ്യ അഭ്യസിക്കാൻ മറന്ന്
അഭ്യാസങ്ങളെങ്ങും പെരുകും
വാക്കേറ്റങ്ങൾ നിറയും
രക്തക്കറകൾ മണ്ണിൽ
ചിത്രങ്ങൾ വരയും
അതുചരിത്രമെന്നവരലറും..
ബഹുവർണ്ണ പതാകകൾ
ഇവിടെങ്ങും പാറിപറക്കും..

കലാലയ ഓർമകളിൽ
ഇതുവരെ കാണാത്ത
പരിഷ്കാരങ്ങൾകണ്ട്
ഓർമകളും പടികയറി
ഇവിടെവരാൻ മടിക്കും..

അന്നിവിടം അർത്ഥശൂന്യമാകും..
സമൂഹം കുട്ടിനേതാക്കളുടെ
അങ്കംവെട്ടലിന്
സാക്ഷ്യംവഹിക്കും..!!

സൗഹൃദമെ..



സൗഹൃദമെ..
———————
രചന: ശ്രീനാഥ്
.................................

ആരുംമീട്ടാ രാഗം മൂളി നി
അന്നെൻ ഹൃദയ-
വാതിൽ തുറന്നു..
ഒരു വർണ്ണം
അതിനായിരം ചിറകുകൾ
വാനിൽ നി മാരിവില്ലും
എന്നിലെ നിറവസന്തവും നി..

നിന്നിലെ വാക്കുകൾ
എന്നിൽ കവിതകൾ
നിൻ മൊഴിയൊ
എന്നിൽ സ്വരങ്ങൾ..

ഇവിടെ ഞാൻ കണ്ട
മുഖങ്ങൾകൊക്കെയും
നിൻ ഛായ മാത്രം,
എല്ലാം നിൻ-
പ്രതിബിംബങ്ങൾ മാത്രം..

സൗഹൃദമെ, നിന്നിൽ-
ഞങ്ങളൊരുമിക്കുമ്പോൾ
ഇവിടം സുന്ദരമാവുന്നു
ഞങ്ങൾ പുഞ്ചിരിക്കുന്നു..

2018, സെപ്റ്റം 4

പുഴ പറഞ്ഞ കഥ

പുഴ പറഞ്ഞ കഥ
=============
രചന:സുജ ശശി കുമാർ
================


ഒരുപുഴയോരത്തു ഞാൻ നടന്നു. ആ പുഴ എന്നോട് അടുത്ത് നിന്നു ഒരുപാട് കാര്യങ്ങൾ കൊഞ്ചി നിന്നു പുഴയുടെ നൊമ്പരം ഞാൻ അറിഞ്ഞു. എന്നോട് മൗനമായ് ചേർന്നു നിന്നു ഒരുപാട് നാളായി അടുത്ത പോലെ ഞാനും ആ ദുഃഖത്തിൽ പങ്കു ചേർന്നു. പിരിയാം നമുക്കിനി എന്നു ഞാനും മൗനമായ് പ്രാർത്ഥിച്ചു നിന്നു പോയി.എന്നാ ത് മ ചൈതന്യ മായോ രു തീരത്തെ നിങ്ങളെ ല്ലാ രും കവർ ന്ന് എടുത്തു. എന്റെ പ്രാണ വായു മലിന മാക്കി നിങ്ങൾ എന്റെ വഴിഎല്ലാം തടഞ്ഞു നിർത്തി. ഇന്ന് എനിക്ക് ഇല്ലവഴികൾ ഒഴുകവൻ ശാന്ത മായി ഒഴുകിയ പുഴ ആയിരുന്നു ഞാൻ പ്രകൃതി തൻ സൗന്ദര്യം ആയിരുന്നു ഇന്ന് എന്നെ എത്ര മേൽ മാറ്റി നിങ്ങൾ എന്നെ റൗദ്ര ഭാവത്തിന്റെ മൂ ർത്തി യാക്കി. ഇത്ര മേൽ എന്നെ തകർത്തിടു വാ എന്തു തെറ്റ് ഞാൻ ചയ്തു പോയി എന്മക്കളെ 

രചന   സുജ ശശി കുമാർ


2018, സെപ്റ്റം 3

പ്രളയക്കാഴ്ചകൾ

പ്രളയക്കാഴ്ചകൾ
==============
രചന:സിമി N മീരാൻ
==============

വെറുതെ മോഹിക്കുന്നൂ പിന്നെയും ഞാൻ എന്തിനോ
മഴ പെയ്തു തോരുന്ന നാളുകൾ ദുരന്തത്തിൻ
ഒടുങ്ങാപ്പെയ്ത്താണെങ്ങും കണ്ണുനീർ കൂടാരത്തിൽ
അലിയാൻ വിധിച്ചതിൽ
ആരുടെ പേരാണിനി
പ്രളയം ഒടുങ്ങാത്ത പ്രളയം ദുരന്തത്തിൻ ഉരുൾപൊട്ടിവീഴുന്ന ഹൃദയം കാലം തെറ്റും
മഴയിൽ മടങ്ങാത്ത വിളിയൊച്ചകൾ
ചോർന്ന പുരയിൽ കരാളമാം
വിശപ്പിൻ വ്യാളീമുഖം
മഴ പെയ്യുന്നൂ വീണ്ടും മദിച്ചു പുളച്ചാർത്തു മഴ പെയ്യുന്നൂ വീണ്ടും 
മരണക്കയങ്ങളിൽ അടർന്നു പോകുന്നേതു  വിളിയൊച്ചകൾ
നേർത്ത മിടിപ്പും
നിലച്ചൊരെൻ നെഞ്ചിലെ ബലിച്ചോറു തിരയുന്ന പക്ഷിക്കുമപ്പുറം വീണ്ടും  വീണ്ടും 
മഴ പെയ്യുന്നൂ
തോരാക്കണ്ണീരു ചൊരിയും പോ ൽ ആർത്തുപെയ്യുന്നൂ  മഴ
പെയ്യുന്നൂ വീണ്ടും വീണ്ടും 

സിമി N മീരാൻ





Gibin Mathew Chemmannar | Create Your Badge