*താണ്ഡവം*
--------------------
രചന:സുജ ശശികുമാർ
----------------------------
അതിരുകളില്ലാത്ത ജീവിതരേഖയിൽ അതിരു കടക്കുന്നു ദുഷ്ടവിചാരങ്ങൾ.അമിതമാം വിശ്വാസ വഞ്ചന കാട്ടിനാം
അളവറ്റ സ്നേഹത്തെ കൊത്തിയുടയ്ക്കുന്നു. കാട്ടാള നീചത്വം കാട്ടിനാം നമ്മോടു പ്രതികാര ദാഹിയായ് മാറ്റുരച്ചീടുന്നു. ഒരുവേള നല്ല സമൂഹത്തെ വാർക്കുവാൻ നാമൊന്നു ചേരേണ്ട സമയമിതാകിലും. എല്ലാം വിസ്മരിക്കുന്നു രോഷങ്ങൾ പൂണ്ടുനാം എന്തിനോ ഏതിനോ നെട്ടോട്ടമോടുന്നു. ഒരു പെൺകിടാവിന്റെ രോദനം കേട്ടുനാം ഒരു വേള ഞെട്ടിത്തരിച്ചു പോയീടുന്നു. സ്നേഹ വാത്സല്യങ്ങളില്ലാത്ത ഭൂമിയിൽ ഇന്നു നാമെങ്ങനെ ജീവിച്ചു തീർക്കുന്നു. പരിഹാസപാത്രമായ് തീരുന്ന വേളയിൽ അഗ്നിയായ് ജ്വലിക്കുന്നൊരമ്മയും മറക്കില്ല. നമ്മുടെ വേദനാ ദിനരാത്രമൊക്കെയും ആടിത്തിമിർക്കുന്ന കാറ്റിന്റെ ഓളവും രാവിന്റെ വേഗവും പകലിന്റെ താളവും. സൂര്യാസ്തമയങ്ങളെത്ര കഴിഞ്ഞാലും ഓർത്തുപോം നാമെന്നും ഒരുപാടു ദുഃഖങ്ങൾ തന്നൊരാരാത്രിയെ. ഓർക്കാതെ വയ്യ ഓരോ കുരുന്നിനും അത്രമേൽ ഞെട്ടലാണിപ്പോഴുമെപ്പോഴും. പകൽ വെളിച്ചത്തിന്റെ മാന്യതയോർത്തുനാം പുച്ഛിച്ചു തള്ളുന്നു ദുഷ്ടനാം നീചനെ.
രചന:സുജ ശശികുമാർ
ഭാഷയിൽ ശ്രദ്ധയുണ്ട്
മറുപടിഇല്ലാതാക്കൂ