ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

ഫേസ്ബുക്ക്‌ കവിതകൾ

                                                                         
      

ആധുനികതയുടെ  പുതിയ  മുഖമാണ്  ഫേസ്ബുക്ക്‌  അത്  പുതിയ പോരാട്ടങ്ങൾക്ക്‌  വേദിയൊരുക്കുന്നു , ഭരണകൂടങ്ങളെ  താഴെയിറക്കുന്നു, പ്രണയ സല്ലാപങ്ങൾക്കും,സൌഹൃതങ്ങൾക്കും  വേദിയാകുന്നു...അതുപോലെ തന്നെ  ആധുനിക കവിതയുടെ  ഗർഭ പാത്രമായും  പുതിയ യുവ കവികൾക്ക്  പ്രോൽസഹനമായും  വർത്തിക്കുന്നു  ഫേസ്ബുക്ക്‌  കവിതകൾ ധാരാളം  അസ്വതകരുമുണ്ട് ..അത്  കൊണ്ട് തന്നെ  ഫേസ് ബുക്കിൽ നിന്ന്  കണ്ടെടുത്ത  കവിതകളുടെ സമാഹാരത്തിനു "മലയാളം കവിതകൾ" വേദിയൊരുക്കുന്നു പ്രിയ വായനക്കാരെ  നിങ്ങൾ ഫേസ് ബുക്കിൽ പലപ്പോഴായി  കുറിച്ചിട്ട കവിതകൾ അയച്ചു തരിക  ഇവിടെ പ്രസിദ്ധീകരിക്കാം  മികച്ച കവിതകൾക്കു ഓരോ മാസവും സമ്മാനം ഉണ്ടായിരിക്കുന്നതാണ്..

കലികാലകാഴ്ചകള്‍
( WRITER-https://www.facebook.com/Sunil.rc.രാജ്)
---------------------------------------
അമൃതപുരിയെ സംരക്ഷിക്കാന്‍
നെഞ്ചുവിരിച്ച് വന്മതില്‍ തീര്‍ത്തവര്‍
യത്തീംഖാനക്കെതിരെ
തെരുവില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു.

അമൃതപുരിക്കെതിരെ
അന്വേഷണമാവിശ്യപ്പെട്ട്
ആക്രോശിച്ചവര്‍,
കൊടികളേന്തി
യത്തീംഖാനയുടെ മതിലായ്‌ മാറുന്നു.

കന്യാസ്ത്രീയെ കൊന്നുതള്ളിയ
വൈദികരെ രക്ഷിക്കാന്‍
പദയാത്ര നടത്തിയവര്‍,
ഉത്തര്‍പ്രദേശിലെ മരക്കൊമ്പില്‍
തൂങ്ങിയാടിയ
ദളിത് ബാലികമാർക്ക്  വേണ്ടി വിലപിക്കുന്നു.

കാഴ്ചകള്‍ക്കപ്പുറത്ത് ,
ദൈവം
കൈവിട്ടുപോയ സൃഷ്ടികളെയോര്‍ത്ത്
തലതല്ലിക്കരയുന്നുണ്ടാവും...
===============================

 (WRITER-ഇതിന്റെ  അവകാശിയെ അറിയില്ല)

 "ദൈവത്തോട്
______
കൊല്ലാനാണ് വളര്‍ത്തുന്നതെങ്കില്‍
കൊല്ലണം അല്ലാതെ സ്വപ്നങ്ങളുടെ
പച്ചപ്പ് കാട്ടി ജീവിക്കാന്‍ കൊതിപ്പിക്കരുത്

കൂട്ടുകാരോട്
----------------
പിന്നില്‍നിന്നും കുത്താനാണെങ്കില്‍ ദയവായി
മുന്നില്‍നിന്ന്‌ ചിരിച്ചു കാണിക്കരുത്

കാമുകിയോട്
-----------------
നിന്നെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും
നിനക്കായെന്‍റെ പ്രണയം ഞാന്‍
കാത്തുവച്ചിട്ടുണ്ട് ഒരുപാട് നീ എന്നെ ചതിക്കരുത്

മാതാപിതാക്കളോട്
------------------------
പറയാന്‍ വാക്കുകള്‍ ഇല്ല
=============================

 ശവമടക്ക്
(WRITER-SUBIN ALUNGAL)
....................

വരൂ,..
നിങ്ങളെയും
ഞാനെന്റെ ശവമടക്കിന്
ക്ഷണിച്ചിരിക്കുന്നു.
ക്ഷീണിതരാത്രികളില്
ചലനത്തിന്റെ
മാസ്മരികതകളെക്കുറിച്ച്
വാതോരാതെ പറഞ്ഞ
നിങ്ങളെയോരോരുത്തരേയും
ഞാന് വിളിക്കുന്നു.
കുഴഞ്ഞു വീണ അനക്കങ്ങളും
വാക്കുപുറ്റുകളും
അര്ദ്ധസത്യങ്ങളായിപെരുമാറിയപ്പോള്
കണ്ണുകള്ക്ക് അനക്കമുണ്ടെന്നും
അവ കാലത്തിന്റെ
ചോദ്യോത്തര പംക്തിയാണെന്നും
പാടിപ്പറഞ്ഞ നിങ്ങളെ
ഞാന് ക്ഷണിക്കുന്നു. ഞാന് തുപ്പിയ
വര്ത്തമാനകാലത്തിന്റെ
ഒരിക്കലും
തുന്നിച്ചേര്ക്കനാവാത്ത
ലിപിയായി
എന്റെ കീറന്പുസ്തകക്കെട്ടുകള്ക്കിടയില്
ഇണചേരുന്ന വരികളില്
ഒരു വാക്കുണ്ട്.
അതു നിങ്ങള് വായിക്കുന്നെങ്കില്
മറക്കാതിരിക്കുക;
വരൂ...
നിങ്ങളെയും
ക്ഷണിക്കുന്നു,
എന്റെ ശവമടക്കിന്
=========================

(WRITER-ഗസ്നി ഗഫൂർ)

തൂലികയ്ക്കു പേയിളകി
വിറച്ച വിരലുകളൊക്കെയും
പ്രതികരിച്ചു കിടിലമായ്
ഒഴുകിയതൊ മഷിതുള്ളികല്ല
കണ്ണുനീർ തുള്ളികൾ മാത്രം
സ്വപ്നമല്ല ജീവിതം
നിമിഷ ചലനമെന്നറിഞ്ഞു
ചവറ്റു കൊട്ടയിലെറിയട്ടെ
എൻ ചിന്തകൾ ചിതകളായ്
കാലവും നിമിഷങ്ങളും
കൈവിട്ട ജീവിതത്തിലിന്നു
നിരാഷകളുടെ ശവപ്പറമ്പു മാത്രം
ജീവനൊ നിലയ്ക്കാത്ത ചവറും
=================================

എന്റെ  വീട്
(WRITER-ജസീറ സലാം.)
.....................................
വീടെന്നെൻ അങ്കണത്തിൽ ആദ്യമായ്
ഞാൻ സ്വപ്നം പണിതു ...
ചിരിയുടെ കുപ്പിവള കിലുക്കത്തിൽ
നൊമ്പര സ്ഫടികം തകർന്നടിഞ്ഞു .
സ്നേഹത്തിൻ നിലാമഴയിൽ
വിദ്വേഷതിൻ തീജ്വാലയും കെട്ടടങ്ങി.
സ്വഹ്രദത്തിന്റെ തൂ മഞ്ഞിനാൽ
ഞാനെന്ന ഭാവവും ഉരുകിയൊലിച്ചു .
വീടെന്നെൻ പൂവാടിയിൽ
പൂമ്പാറ്റയായ് ഞാൻ പാറി ..
സ്നേഹത്തിൻ മധു നുകരാനും
പകരാനും പഠിപ്പിചൊര
മലർവാടി തൻ വാടാമലരുകൾ
ഒരു നൽ പൂച്ചെണ്ട് തീർത്തു
അടങ്ങാത്തൊരാ സുഗന്ധം...
മനസ്സിൽ ആഹ്ലാദം നുരക്കുമ്പോൾ
ഞാൻ അറിയുന്നു ,ഇതാണെന്റെ സ്വർഗം ...
വിണ്ണിലും കൊതിയായ മണ്ണിലെ സ്വർഗം ....

========================================

(WRITER-രന്ദീപ്)

എരിയുന്ന കരയെ കുളിരണിയിക്കാന്‍
കരയെ ചുമ്പിച്ച കടലായ് നീ....
കരയെ ചുമ്പിച്ചു തിരികെ പായവെ..
കവര്‍ന്നതു കരതന്‍ സ്വപ്ന ക്കൂനകള്‍
ഒഴുകി നിന്‍ ചുഴികില്‍ അണയുന്നതാ.....
കരതന്‍ മോഹഴങ്ങളല്ലോ..
പരിഭവം പറയാതെ
പിണങ്ങിയകലാതെ
വീണ്ടുംനിനക്കായ് കൂട്ടിവക്കാം സ്വപ്നക്കൂനകള്‍

===========================================

(WRITER-നന്ദിതാ ജോസ്)

 (തലേ രാത്രിയിലാണ്‌
എനിക്ക് കൊലമരം
എന്നു പേരു വീണത്...
എന്റെ തണലിൽ
മണ്ണപ്പം ചുട്ടുകളിച്ച,
ചില്ലകളിൽ ഊഞ്ഞാലാടിയ,
എന്റെ മറവിൽ
കണ്ണുപൊത്തിക്കളിച്ച
രണ്ടു പാവാടക്കാരികൾ...
വിജനതയിലെ എന്റെ
കളിക്കൂട്ടുകാരികൾ...
രാവിന്റെ നിശബ്ദതയിൽ
ആ ചേതനയറ്റ ശരീരങ്ങളെ
കെട്ടിത്തൂക്കുമ്പോൾ
എന്റെ ചില്ലകൾ നീരാളിയുടെ
കൈകളായ് മാറിയെങ്കിലെന്ന്,
ഇലകളൂടെ മർമ്മരം സിംഹ-
ഗർജ്ജനമായിരുന്നെങ്കിലെന്ന്,
എന്റെ തായ്ത്തടി ഗജവീരന്റെ
കാലുകളായിരുന്നുവെങ്കിലെന്ന്-
സൃഷ്‌ടാവിനെയോർത്തു ഞാൻ...
ഹൊ... കടപുഴകാത്തതെന്തെന്ന്-
ഒരു നിമിഷം ആകാശത്തെയ്ക്കു
നോക്കി ഞാൻ...
എന്റെ നെടുവീർപ്പിനിടയിലും
മനുഷ്യ ജന്മം വിധിക്കാത്ത
ദേവാധിദേവനോട്
നന്ദി, നന്ദിയെന്ന്
മനസ്സു കുമ്പിട്ടു ഞാൻ...
========================

(WRITER-സാവി നന്ദൻ കക്കാട്ടിൽ)

ഉരുകും വേനലിൽ വരണ്ടു നിൽക്കുമ്പോൾ
ഒരു കുടം മഞ്ഞു മായി നീ വന്നു
പൂക്കാതെ നിന്നിരുന്ന
ചമ്പക ചില്ലകൾ
ഒന്നായി പൂത്തുലഞ്ഞു
ഒരു കുടന്ന ചമ്പക പൂക്കൾ കൈക്കുടന്നയിൽ നിറച്ചു
ഒരു വസന്തം മുഴുവൻ പുഞ്ചിരിയിൽ ഒതുക്കി നീ നില്ക്കുമ്പോഴും ,അറിഞ്ഞിരുന്നില്ല
സ്നേഹക്കടൽ അലതല്ലുന്ന
മിഴികളിൽ
ഒളിപ്പിച്ച കടലാഴങ്ങൾ ,
വിങ്ങുന്ന നെഞ്ചിലെ
നെരിപ്പോടിന്റെ അലകൾ എന്ന്
പിന്നെയെപ്പോഴോ
അറിഞ്ഞപ്പോൾ
ഹൃദയത്തിൽ നിന്നൊരു തേങ്ങൽ ഉയർന്ന്
മിഴിക്കോണിൽ ഒരു നനവായുറഞ്ഞു
തുളസ്സിക്കതിരിന്റെ നൈർമ്മല്യമുള്ള മാടപ്രാവ് ചമ്പക ച്ചില്ലയിൽ
കൂടുകൂട്ടി
പരിമളം പരക്കുന്ന രാവിന്റെ യാമങ്ങളിൽ
നിന്റെ കുറുകലിൽ
ശ്രുതി മീട്ടുന്ന ഹൃത്‌ തന്ത്രികൾ
ഒരുക്കുന്ന
ഹൃദ്യമാം ലയത്തിൽ
അനവരതം ഒഴുകുന്നു
താളത്തിൽ ഒരു നദി
അതിന്റെ കുഞ്ഞോളങ്ങളുടെ കുളിർമ്മയിൽ
സ്വയം അലിഞ്ഞങ്ങിനെ ഞാനും .....

======================================

(WRITER-നൌഷാദ് ബാബു )

https://www.facebook.com/cvnbabu?fref=ufi

അവനെ കൊല്ലരുത്!
അവൻറെ കൈകൾ
വെട്ടി മാറ്റണം
അവനെ കൊല്ലരുത്!
അവൻറെ കാലുകൾ
തല്ലിയൊടിക്കണം
അവനെ കൊല്ലരുത്!
അവൻറെ ലിംഗം
പിഴുതെറിയണം
അവനെ കൊല്ലരുത്!
ഒടുവിലവൻറെ നാവുമാത്രം
അവനിലവശേഷിപ്പിക്കണം
ഈ അവസ്ഥയിലെങ്കിലും
അവനവൻറെ അമ്മയെ കണ്ടാൽ
അമ്മേ എന്നൊന്ന്
വിളിക്കാൻ തോന്നിയാലോ?
=======================================

കവിതേ, നീയിറങ്ങുന്നതും കാത്ത്
(WRITER---ഗീത മുന്നൂർക്കോട്)
(https://www.facebook.com/geetha.ravindran.9?fref=nf)
.................................................
സൂര്യനുണരും മുമ്പു തന്നെ
വണ്ടികൾ കൂകിയും മുരണ്ടും
എന്റെ,
ഞാനെന്ന സ്റ്റേഷനിൽ
വസ്തരിച്ച് വിഭജിച്ച്
എണ്ണമിട്ട പ്ലാറ്റ്ഫോമുകളിൽ
ഓടിയും ചാടിയുമുള്ള
കലപില ചിരികൾ
കൂട്ടി(കെട്ടി)പ്പിടിത്തങ്ങൾ
കരച്ചിലുകൾ
പോക്കുവരവുകൾ
അങ്ങനെ…
ഒന്നാം നംബർ
അടുക്കളക്കൂട്ടങ്ങളിൽ നിന്നും
ചൂളം വിളിക്കുന്ന പ്രഷറുകളിലേക്ക്
ഞാൻ…എന്നെ… എടുക്ക്… പൊക്ക്….ഇളക്ക്
എന്നൊക്കെ കുപ്പികളിൽ തുള്ളിത്തുള്ളി
എണ്ണ, കടുക്, മുളക്, തേയില…
ചായ…ചായേയ്
കാപ്പി മതിയേ…
എല്ലാമങ്ങൊരു കൂട്ടം മണങ്ങളും രുചികളുമായി
വണ്ടിക്കയറ്റത്തിന് ഒരുങ്ങിയാൽ
രണ്ടാം നംബർ
മക്കൾവിളികളിലേക്കോടണം
സോപ്പു ചീപ്പു കണ്ണാടികളെ പാട്ടിലാക്കി
പുസ്തകം, പേന, പെൻസിൽ, വാട്ടർബോട്ടിലുകൾ
‘ഇഡ്ഡളിയേയുള്ളോ’, ‘ചോറു പൊതിയോ’
തിരക്കുകളെയൊക്കെ കെട്ടി
തോൾക്കനമാക്കി വണ്ടി കയറ്റിക്കഴിഞ്ഞ്
വീട്ടുകാരന്റെ ലഗ്ഗേജിന്
വേറൊരു പ്ലാറ്റ്ഫോം
എടുത്തൊന്ന് ചാടി
ടൈയ്യും സോക്സും കോട്ടും പാപ്പാസും
പൊട്ട് ബട്ടനുകളിലേക്ക് കുടുക്ക് കെട്ടാൻ
സൂചിത്തുളയിലൂടെ നൂഴ്ന്നിറങ്ങി
ഇനിയിപ്പോൾ
ഒന്നോടെ കെട്ടിപ്പൊതിയാം
ഭിന്നിച്ച പ്ലാറ്റ്ഫോമുകളെ ഒന്നോടെ
കേറ്റിയിറക്കി
സ്ക്കൂൾകുട്ടികളുടെ കുഞ്ഞു മനസ്സുകളെ
വെളുത്തൊരു തുണ്ട് കൊണ്ട്
കറുത്ത പുറങ്ങളിലെഴുതി വരച്ച്
കണക്കിട്ടൂതിയൂതി പെരുപ്പിച്ചനന്തതയിലേക്ക്
കാലം സമയം ഗണനമില്ലതെ ഇടയ്ക്കൊരു
നട്ടുച്ച ഒഴിവിടയിലൂടെയോ മറ്റോ
കവിതേ, നിന്റെ മുഖം കാണാഞ്ഞിട്ടല്ല
‘സമയമായില്ല പോലും’ എന്ന് നീ പരിഭവിക്കുമ്പോഴും
പ്ലാറ്റ്ഫോം തിരക്കുകളിലൂടെ
എനിക്കോടിക്കിതച്ചല്ലേ പറ്റൂ…
രാത്രിത്തളർച്ചയുറക്കുന്ന ബഹളങ്ങളിൽ നിന്നും
ശാന്തമായ മൌനനിമിഷങ്ങൾക്കൊപ്പം
നീ വരുന്നുണ്ട്, ഞാനറിയുന്നുമുണ്ട്
വട്ടമുഖത്തെ പൂപ്പുഞ്ചിരി ഹാരിത
എന്റെ ഹൃദയത്തിന്റെ ബോഗിയിൽ നിന്നും
മെല്ലെയിറങ്ങുന്ന നിനക്ക്
എന്റെ നീട്ടിയ കൈകളുണ്ട് കൂട്ടിന്.
================================


കാത്തിരിപ്പിൻറെ രണ്ടാമൂഴം ..

(WRITER-വിനീഷ് ആർ നമ്ബയാർ)
(https://www.facebook.com/007romio?fref=nf)
.......................................................................
ഓർമിക്കുമോയിനിയെന്നെയെന്നെങ്കിലും 
ഓളങ്ങൾ പോലെ മറഞ്ഞീടുമോ ..
ഓർക്കാൻ നിനക്കൊട്ടുമിഷ്ടമില്ലെങ്കിലും 
ഓർമിക്കുമെന്നു കരുതിടട്ടെ ..
മധുരിതമോർമകൾ തന്നില്ലയെങ്കിലും 
ഓർത്തിടുന്നു ഞാനോമൽ പൂവേ ..
ഓമനിക്കാൻ എനിക്കിനിയിതു മാത്രം 
ഓർത്തിരിക്കാൻ നിൻ ചിരികൾ മാത്രം
മറന്നീടുവാൻ നിനക്കാവുമോ ദൂരെ 
വേനല മഴപോൽ മാഞ്ഞീടുവാൻ 
വാക്കുകളെഴുതിയ കടലാസു തുണ്ടുകൾ 
കീറി നീ ദൂരെ കളഞ്ഞെങ്കിലും 
വാടി കൊഴിഞ്ഞങ്ങു പോകുമോ പ്രണയം 
പൂമ്പൊടി വിതറിയ പൂച്ചെണ്ടുകൾ ..
സ്നേഹിക്കുവാനൊരു നിമിഷം മതി പ്രിയേ 
വെറുക്കാനേറെനാൾ വേണ്ടിവരും 
മറന്നീടുവാൻ നിനക്കോർക്കാതെ കഴിയുമോ 
എന്നുമെന്നും എന്നെ ഓർക്കുമെന്നോ ...
ഓർക്കും എന്നൊരു വാക്ക് മതി ഇനി 
മരണം വരെയും ജീവിക്കുവാൻ 
അവസാന നിമിഷം വരേയും നിന്നോർമകൾ 
ശ്വാസനിശ്വാസമായ് കൂട്ടിരുന്നാൽ 
പരിഭവം തെല്ലും പറയാതെ വേഗം 
യാത്രയാകും ഞാൻ ദൂരെ ദൂരെ
ഇനിയും ഏറെ കാലം കഴിയുമെന്നെങ്കിലും 
നമുക്കായ് കാലം ഒരുക്കിവെക്കും 
പ്രണയമനോഹര മുകുളങ്ങളപ്പോൾ 
മിഴി നനയാതെയന്നും വിരിഞ്ഞിരിക്കും
എനിക്കായ് നീ ഇനി പുനർ ജനിക്കൂ 
ഞാനായിരം ജന്മങ്ങൾ കാത്തിരിക്കാം 
എനിക്ക് വേണ്ടി നീ കാത്തിരിക്കൂ 
എൻറെ സ്നേഹസ്വനങ്ങൾ ഓർത്തിരിക്കൂ 
പനിനീരിതളുകൾ കരുതില്ലയെങ്കിലും 
നിനക്കായ് നീർ മണി മുത്തു മാത്രം ..
==================================

നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  gibinchemmannar@gmail.com

5 comments:

 1. ജീവജലമെല്ലാമൊക്കത്തു വച്ചൊരാ –
  കാർമേഘ കൂട്ടങ്ങളെങ്ങുപോയി
  മനുഷ്യന്‍റെ തൊണ്ട വരണ്ടുകിടക്കുമ്പോ–
  ളുയിരറ്റു കുഞ്ഞുങ്ങൾ നിന്നിടുമ്പോൾ
  തളിരുകളൊക്കെക്കൊഴിഞ്ഞൊരു
  മാന്തോപ്പിൽ കുയിലുകൾ
  പാടിത്തളർന്നിടുമ്പോൾ ....
  വെട്ടിപ്പോയ മഴക്കാടുകളുടെ
  വേരന്വേഷിച്ചലയുന്നു
  ഒറ്റക്കിന്നു മഴക്കാറെന്നി –
  ട്ടിറ്റിറ്റശ്രു പൊഴിക്കുന്നു
  സൂര്യനും ചന്ദ്രനുമിക്കഥ കേൾക്കെ –
  ബ്ബധിരത ഭാവിച്ചലയുന്നു നേതാക്കൾ.

  ReplyDelete
 2. മഴ ഇങ്ങനെ പറയുന്നു.....
  "പിണങ്ങിപ്പിരിഞ്ഞിട്ടില്ല ഞാൻ
  പിറകോട്ടു മാറിയിട്ടേയുള്ളൂ
  പറയാതെ പോയതല്ല കൂട്ടരെ
  പണ്ടേ പറഞ്ഞതല്ലെ ഞാൻ .
  ഇടിച്ചിടിച്ച് നിരപ്പാക്കിയ
  കുന്നുകൾ മുളക്കട്ടെ വീണ്ടും
  വെട്ടി വെട്ടി തരിശാക്കിയ
  കാടു കിളിർക്കട്ടെ വീണ്ടും .
  കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
  ചേക്കയേറാൻ ഒരു മരച്ചില്ല,
  ബാക്കി വെക്കുമോ നിങ്ങൾ
  അന്നു ഞാനെത്തും നിശ്ചയം.
  പെയ്തിറങ്ങാൻ ഒരിടവുമില്ല
  പെയ്തു പോയാൽ പ്രാക്കു മാത്രം.
  പറയാൻ ആയിരം കാര്യങ്ങളുണ്ട്
  കേൾക്കാൻ ഒറ്റക്കാതുമില്ല.
  ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നമായി
  ഒരു പൊടിമീനിന്റെ ശ്വാസമായി
  ഒരു മാൻ കിടാവിന്റെ ദാഹമായി
  ഒരു തുമ്പച്ചെടിയുടെ മോഹമായി.
  ഒരു കൈത്തോടിന്റെ നാദമായി
  ഒരു വയൽപ്പാട്ടിന്റെ ഈണമായി
  ഇനിയെന്നു വരുവാൻ
  എനിക്കാവുമെന്നോർത്ത്
  ഇനിയുള്ള കാലം
  തള്ളി നീക്കുന്നു ഞാൻ.
  അവസാന ശ്വാസത്തിനടയാളമായി
  ശ്രുതി പോയ പാട്ടുകൾ മാത്രമായി.
  ശ്രുതി ചേർത്തു പാടുമോ
  പാട്ടൊരെണ്ണം.
  അതു കേട്ടു ഞാനൊന്നു
  കരഞ്ഞിടട്ടെ "
  എഴുതിയത് ആരെന്നറീല്ല..
  ശരിക്കും ചിന്തനീയം..

  ReplyDelete
  Replies
  1. അതെ ഒരുപാട് അർത്ഥമുള്ള വരികൾ

   Delete

Gibin Mathew Chemmannar | Create Your Badge