ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

വിനു ഗിരീഷ്


വിനു ഗിരീഷ്

          പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിയിൽ 1995-ൽ ജനനം. അച്ഛൻ സി.വി.ഗിരീഷ് കുമാർ (പൂജാരി) അമ്മ ജയ ഗിരീഷ് (വീട്ടമ്മ ) . കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദം നേടി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ  മലയാളം ബിരുദാനന്തര ബിരുദം.
സഹോദരങ്ങൾ :  വിഷ്ണു ഗിരീഷ്, വിദ്യ ഗിരീഷ് 

ph: 9645747403
Mail - girishcgvinu@gmail.com
വിലാസം : 
  ചെങ്ങഴശ്ശേരി ഇല്ലം 
  കോഴഞ്ചേരി പി.ഓ 
  പത്തനംതിട്ട 
  പിൻ: 689641


 അമ്മ
=========

അമ്മയേ കാണുവാൻ കൊതിച്ചെത്തും
ഓമലെ മാറോടണച്ച സ്നേഹവാത്സല്യം,
കഥകൾ പറഞ്ഞ് തന്ന സന്ധ്യകൾ,
അമിഞ്ഞപാലിൻ മാധുര്യമറിഞ്ഞ നാളുകൾ,
കൊഴിഞ്ഞിട്ടും കൊഴിയാതെ ഓർമ്മകളിൽ
തട്ടി കളിക്കുന്ന ബാല്യകാലം,
മായില്ല മറയില്ല സ്നേഹവാത്സല്യമറിഞ്ഞ
നാളുകൾ,
അടുക്കളകോണുകളിൽ തിരയുന്നു ഞാൻ,
ഓമലയ്ക്കായി സ്വയമെരിച്ചു കളഞ്ഞയമ്മ തൻ സ്വപ്നങ്ങളും,
ഇന്നുമറിയുന്നു ഈ കോണുകളിൽ അമ്മയുടെ വിയർപ്പിന്റെ ഗന്ധം,
എരിയുന്ന തിരികൾക്ക് നടുവിൽ കിടക്കുന്ന ചലനമറ്റ ശരീരത്തിന്റെ സ്വപ്നങ്ങൾ,
തിരയുന്നു പിന്നെയും ഞാനീ കോണുകളിൽ,
അലയുന്ന കാറ്റിനും പെയ്യുന്ന മഴയ്ക്കുമറിയാതെ-
യവരും തിരയുന്നിതാ സ്വപ്നങ്ങൾ.
എത്ര തിരഞ്ഞെന്നു വരുകിലും കിട്ടില്ല ഓമലെ-യെന്ന ചെറുചിരിയോടെ കിടക്കുന്നുവമ്മ,
എരിഞ്ഞ സ്വപ്നങ്ങളും പേറിയമ്മ പടിയിറങ്ങുമ്പോൾ,
ബാക്കിവച്ച ഓർമ്മകളും പേറി ഞാൻ,
വൃഥ വീണ്ടും തിരഞ്ഞിടുന്നുവാ അടുക്കള കോണുകളിലെന്തോ...
                   വിനു ഗിരീഷ്

ചിന്തകളുടെ ഭാരം 
===============

ഒറ്റയ്ക്കിരിക്കുവാനുള്ള മോഹവും പേറി-
യെൻ മുറിയുടെ കോണുകളിലഭയം തേടി,
ചുണ്ടിലൊരു സിഗരറ്റുമെരിച്ചുകൊണ്ട് 
ചിന്തകളുടെ പൂക്കളേന്തിപ്പോയ കാലത്തിലെവിടയോ നഷ്ടമായയെൻ പ്രണയപുഷ്പം തേടി അലഞ്ഞു,
കൈയ്യിലിരുന്നെരിയുന്ന സിഗരറ്റിനേക്കാൾ 
ഉള്ളിലെന്തോ പുകയുന്നു,
എരിയുന്ന ഹൃദയവും പേറി നടന്ന് നീങ്ങുമ്പോ-
ഴുമൊരിക്കൽ എന്റേതെന്ന് നിനച്ചവളിന്ന് 
മറ്റൊരുവന്റെയായി മാറിയ എൻ പ്രണയസീമത്തിന് അന്ത്യമായി നൽകുവാൻ കുറച്ച് വാക്കുകൾ മാത്രം,
വാഴുക സുഹർഷം സുവർഷം വാഴുക,
കണ്ണുനീരിൻകൈപ്പറി യാതൊരു ജീവിതം നിറഞ്ഞിടട്ടെ,
നിന്റെ അഭാവത്താല്‍ ജന്യമായ ദുഃഖവും പേറി
വർത്തമാനത്തിലും ഭൂതവും പേറി വിഥിയുടെ പാവയായി നിൽപ്പു ഞാൻ.
        - വിനു -

ഒരുന്നാൾ...
=========

ഒരുന്നാൾ എനിക്കായ് മാത്രം
നീ പുനർജനിക്കും,
പ്രണയവും സ്വപ്നവുമന്നു നമ്മൾ പങ്കിടും,
കൊട്ടിയടച്ച വാതിലുകൾ വിഥിയുടെ കിങ്കരന്മാർ തുറന്നിടും,
വാരി പുണർന്ന് നിന്നെ മാറോടണച്ചാ സ്വപ്ന കവാടം കടത്തി സ്നേഹ ത്താൽ വീർപ്പ്മുട്ടിച്ചിടും,
ഓർമ്മകളുടെ തേരിലേറി പോയകാലത്തിന്
സ്മൃതിലേക്കൊന്ന് സഞ്ചരിച്ചാ സ്വപ്നകവാടത്തിലിരുന്ന് നമ്മൾ പുഞ്ചിരിച്ചിടും,
ഞാൻ ഞാനെന്നും നീ നീയെന്നുമൊരു ചിന്തയ് ക്കുമപ്പുറം നമ്മൾ എന്നൊരു പരമതത്ത്വത്തി ലേക്ക് എത്തിടും.
ഞാൻ പുണരുവാനും മാറോടണയ്ക്കുവാനും
കൊതിച്ച നിന്റെ മനസ്സിന്റെ കോണുകളിലന്ന്
ഞാൻ തൊട്ടിടും,
എവിടയോ പോയ് മറഞ്ഞ സന്ധ്യയുടെ 
പൂക്കളന്ന് നമ്മുക്ക് മാത്രമായി പൂത്തിടും.
    - വിനു -

ജീവനുള്ള കഥകളെവിടെ
=====================

കഥകൾ പറഞ്ഞുതരാമെന്ന് ചൊന്നച്ഛൻ,
ഇശ്ശി നാളായി കളിപ്പിക്കുന്നുവെന്ന് ചൊന്ന്, 
ശാഠ്യം പിടിക്കുന്നിതെന്നോമൽ.
കേൾക്ക നീയെന്നോമലേ ഇന്നെൻ ഹൃദയത്തിൽ ജീവനറ്റ  ഒരുപിടി
കഥകൾ മാത്രം,
നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധികളും
പേറിയ ഒരച്ഛൻ നിനക്കുണ്ടായിരുന്നു.
പ്രണയത്തിൻ മാധുര്യം നിന്നച്ഛന് നൽകിയോരമ്മയും  നിനക്കുണ്ടായിരുന്നോമലെ,
ഇടവഴികളിലെവിടെ വെച്ചോ അവൾ തന്നോരാദ്യ ചുംബനത്തിൻ  മാധുര്യം കാലങ്ങളിത്ര
കഴിഞ്ഞിട്ടും മായുന്നില്ല താനും.
നന്മകൾ പാടേ തൊട്ട്തീണ്ടാത്ത  നിന്നച്ഛന്റെ 
ഉള്ളിൽ നന്മയും വിശുദ്ധിയുമേകിയൊരു 
പുതു ജന്മമായി മാറ്റിയവൾ,
ഒടുവിലൊന്നായ്‌ ചേർന്നെന്റെയോമലെ എനിക്ക് തന്ന് 
ഒരു യാത്ര പറയാൻ പോലുമനുവദിക്കാതെ ഏതോ ലോകത്തിലേക്ക് വിധിയവളെ ആനയിച്ചപ്പോൾ,
അവൾ തനിച്ചാകാതിരിക്കാൻ നിന്നച്ഛൻ, 
കൊടുത്തു വിട്ടുവെൻ നന്മകളും വിശുദ്ധികളും, 
ഒപ്പം ജീവനുള്ള കഥകളും സ്വപ്നങ്ങളും.


- വിനു -

ഭ്രാന്തന്റെ ചിരി..
=============

ഭ്രാന്തന്റെ ചിരിയ്ക്കർത്ഥമില്ലെന്ന് ഓതി
ചിരിച്ച് തള്ളിയ ലോകമെ,
നാളെയാ ഭ്രാന്തന്റെ ചിരിയ്ക്കർത്ഥമെന്തെ-
ന്ന് അറിഞ്ഞിടുമ്പോൾ
ആ ഭ്രാന്തന്റെ ഭ്രാന്തിനെക്കാൾ ഭ്രാന്തുള്ള 
ഒരു പുതു തലമുറയിവിടെ പിറന്നിടും.
          - വിനു -

തല തിരിഞ്ഞ ചിന്തകൾ
=================

തല തിരിഞ്ഞ ചിന്തകൾ പേറി
തല തിരിഞ്ഞ സ്വപ്നങ്ങൾ പേറി
തല തിരിഞ്ഞ ജീവിതം നയിച്ചവന് 
സമൂഹം നൽകിയ ഒരു ഓമനപ്പേരുണ്ട് 
ഭ്രാന്തൻ. 
    - വിനു-

ഞാൻ ഇവിടെയുണ്ട്.
================

കൊഴിഞ്ഞ് പോയ കാലത്തിനിടയി-
ലെവിടെയോ,
വരുവാൻ പോകുന്ന വസന്തത്തിനിടയി-
ലെവിടെയോ,
ഒളിപ്പിച്ചു വെച്ചു ഞാൻ എന്നെ തന്നെ.
                      - വിനു-

മഴ
===

അചേതനമായി കിടന്നൊരാ മണ്ണിൻ
മാറിലേക്ക് ഒടുവിലൊരിറ്റ് ജീവനാ-
യി പെയ്തിറങ്ങിയവൾ,
ഉറച്ച് പോയ മണ്ണിൻ അകകാമ്പി-
ലൊക്കെ പാറി നടന്നവൾ,
ഒരിറ്റ് ജീവനായികേണ മണ്ണിന്റെ മക്കൾക്ക് ഉർവരതയിലൂടെ പുതുജീവനേകിയവൾ.
                           - വിനു-

സുഖമുള്ള നോവ് 
===============

പറയുവാൻ മറന്ന പല വാക്കുകൾക്കിടയിലും,
പറഞ്ഞ് പോയ പല പൊയ്മുഖങ്ങൾ-
ക്കിടയിലും,
എപ്പഴോ നമ്മൾ പ്രണയിച്ചിരുന്നിടാം.
എന്നെങ്കിലും കാണാമെന്നൊരു പാഴ്-
വാക്ക് പോലും പറയുവാനാകാതെ,
നീ മടിച്ച് നിന്നതതിനാലാവാം.
പിരിയുവാൻ നേരത്ത് നിന്റെയാ ചെറു
പുഞ്ചിരിയ്ക്കർത്ഥമെന്തന്നതൊരു 
സുഖമുളള വേദനയായി മറഞ്ഞിടട്ടെ.
           - വിനു -

പ്രണയം
=======

പ്രണയമെന്നുള്ളൊരാ മുന്നക്ഷരത്തിന്റെ- യർത്ഥം ഗ്രഹിക്കാൻ പാഞ്ഞ യൗവ്വനം,
അതിനുള്ള യോഗ്യത നിനക്കില്ലന്ന് പരിഹസിച്ച പ്രണയത്തിൻമുഖത്ത് നോക്കി,
വിശാലമായ എന്നെ ഉൾക്കൊള്ളു-
വാനുള്ള യോഗ്യത നിനക്കില്ല പ്രണയമേ-
യെന്ന് തിരിച്ച് ചൊന്നു.
നാണിച്ച് തല താഴ്ത്തി നിന്ന പ്രണയത്തിൻ
മുന്നിലൂടെ ഞാനെന്ന ഭാവത്തിൽ ഞാൻ നടന്നകന്നു.
                   -വിനു-

പൂവ്
======

വിരിയാൻ മടിച്ച പൂവിനോട് 
വിരിഞ്ഞാൽ സുഗന്ധം തരാമെ-
ന്ന് ചൊന്ന കാറ്റിൻ വാക്കിൽ വിശ്വസിച്ച്
വിടർന്ന പൂവിനെ കാറ്റ് താഴെയിറക്കി.
           - വിനു -

ഇനിയും പിറക്കാത്ത ഉണ്ണിയ്ക്ക്
=========================

ഇനിയും പിറക്കാത്തൊരു ഉണ്ണിയുണ്ട്,
കനവിന്റെ നെറുകിൽ കനിവുള്ളൊരു
ഓമലുണ്ണിയുണ്ട്,
അവനായി തുടിക്കുന്ന ചില ഹൃദയങ്ങളുണ്ട്,
പല്ലില്ലാത്തൊരു മോണയിൽ വെറ്റില ചുമിപ്പി-
ച്ചായിരത്തൊന്ന് കഥകൾ ഓർമ്മയിൽ കൂട്ടി 
മടിയിലിരുത്തി താലോലിക്കുവാനൊരു മുത്തശ്ശിയുണ്ട്.
അമിഞ്ഞപാലിൻ മാധുര്യമേകി മാറോടണച്ച് വാത്സല്യമേകുവാനൊരമ്മയുണ്ട്.
അവനായി തുടിക്കുന്നൊരു ഹൃദയവുമേന്തി
സ്നേഹവാത്സല്യങ്ങൾ ഉള്ളിലൊതുക്കിയവ-
ന് മുന്നിലൊരു കണിശക്കാരന്റെ മുഖം
മൂടിയണിയാനൊരച്ഛനുണ്ട്.
          - വിനു -

ഭ്രാന്തിന്റെ ബീജം
=============
ഭ്രാന്തിന്റെ ബീജങ്ങളാലവൻ കോറിയിട്ട വാക്കുകളിലെല്ലാം,
പിശകിന്റെ നാനാർത്ഥം തിരയുന്ന ലോകമെ
നിങ്ങളുടെ പിശകുകൾ തിരയുവാനിനി
അവനേക്കാൾ ഭ്രാന്തുള്ളവനെന്ന് പിറന്നിടുമൊ....
                              -- വിനു -

ഭ്രാന്തൻ
=======

സ്നേഹിക്കയില്ല ഒരിക്കല്ലുമെന്ന് പറഞ്ഞ്
നടന്നയാഭ്രാന്തന്റെ മുന്നിലേക്ക് വിധികൊണ്ടു-
വന്നൊരു അരവട്ടിനെ.
ലോകം ഭ്രാന്തനായി മുദ്രകുത്തിയവന്റെയുള്ളി-ലെ മനുഷ്യനെ കണ്ടയരവട്ടവൾ.
അരവട്ട് കൊണ്ടവൾ ഭ്രാന്തന്റെയുള്ളിലെ 
സ്വപ്നങ്ങളെ തൊട്ടുണർത്തി.
ഭ്രാന്തന്റെ ചിന്തകളിൽ നിറഞ്ഞ് നിന്ന
ഭ്രാന്തിന്റെ ചിതൽ പുറ്റുകളവൾ ഇളക്കിമാറ്റി,
പ്രണയത്തിൻ വാടാത്ത പുഷ്പങ്ങളവിടെ 
വിതറി.
              - വിനു-
അന്ന്.... 
=======
അന്ന് അവനൊരു അവിശ്വാസി,
ഇന്ന് അവനൊരു വിശ്വാസി,
സകലതിനും അവനൊരു മുകസാക്ഷി,
സർവ്വതിലും മുന്നിലായി അവന്റെ മനസാക്ഷി.
            -വിനു-
==================

      *പാലകൾ പൂക്കും..* 

       ( *വിനു ഗിരീഷ്* )
ഇനിയുമെത്ര രാവുകളീ പാരിൽ 
വിധിച്ചതത്രയും രാവുകളിൽ
പാലകൾ പൂത്തിടും,
 പൂക്കുന്ന പൂവുകളിലൊന്ന് മാത്രമേറെ മരവിച്ച് പോയിടും,
 നിന്നരികിലെത്തുവാൻ വെമ്പുന്ന പൂവിനെ നിശാ മാരുതനടർത്തി നിൻ മാറോടണച്ചിടും.

=========

      *കറുത്ത ചുണ്ടുകൾ* 
   
കാലമേകിയ കാത്തിരിപ്പിനൊടുവിൽ
നീയെത്തിടുമ്പോൾ,
 പ്രണയാർദ്രമായ്  ചുംബിച്ച ചുണ്ടുകൾ ഓർമ്മകളുടെ എരിയുന്ന സിഗരറ്റ് കറയാൽ കറുത്തിരുണ്ടു പോയിടും...

 ===========

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge