*പാതിവഴിയിൽ നാം*
പാതിവഴിയിൽ ഇളവെയിലില്‍ നീയെന്നെ കാത്തു നിന്നു
അറിയാതെ നാം കണ്ടു
പറയാതെ തമ്മിലറിഞ്ഞു
ഇനിയൊരു ജന്മം പകുത്തു നല്‍കാമെന്ന്
പറയാഞ്ഞതെന്തേ മൊഴികൾ
നിറയാഞ്ഞതെന്തേ മിഴികൾ
നിനവിലും എന്നരികിലും
ഒരു പൂവായ് വിരിഞ്ഞു നിൻ ചൊടികൾ
അതിൽ മധുവായ് നിറഞ്ഞു നിൻ ചിരികൾ
പ്രണയമെന്നൊരു വാക്ക് പിന്നെയും പിന്നെയും
പരിചിതമാകുമീ വഴിയിൽ
ഇടതൂർന്നു നിൽക്കുമീ കണ്ണാടി മുല്ലകൾ
പകരുന്നതിന്നതിൽ മധുരം
എരിയുമീ കനലിൽ പുതുമഴ പോലെ വരുവാന്‍ എന്തേ നീ വൈകീ
ചുടു നിശ്വാസത്താൽ തഴുകി തലോടി
അലിയുവാൻ എന്നിലെന്നും .. നീ..
അകലാതിരിക്കുമോ എന്നും
പാതിവഴിയിൽ ഇളവെയിലില്‍ നീയെന്നെ കാത്തു നിന്നു
- 🖊 ആതിര സുരേഷ്
Mind touching lyrics😘😍
മറുപടിഇല്ലാതാക്കൂThank you 😊
ഇല്ലാതാക്കൂ