പോസ്റ്റ്മോർട്ടം
==============
ഉണരാതുറങ്ങി - യോർക്കായ്
ഉണർന്നിരിക്കുന്നു മോർച്ചറിച്ചുമരുകൾ. നേര് തിരയും നീതി തൻ
ത്രാസുകൾക്കൊപ്പം
കണ്ണിമ ചിമ്മാതെ കാക്കും,
കനലെരിയുന്നോ - റെന്നും .
ഇരുമ്പ് മേശയിൽ കിടക്കുന്നു നഗ്നനായ്
കീറിമുറിക്കാനെത്തുന്നു ,
കയ്യറപ്പില്ലാത്ത കത്തികൾ .
ഇന്നുമെത്തി പോസ്റ്റ് മോർട്ടത്തിനൊന്ന്
ഉള്ള് പൊള്ളയാം പ്രണയത്തിൻ ക്രൂരമാം
കുത്തേറ്റ് ചത്തവൻ.
കാമുകി നുണയിൽ പൊതിഞ്ഞ് നേതി ച്ചതൊക്കെയും
ഉഗ്ര വിഷo കുത്തി നിറച്ചവനിൽ വെളിച്ചം
കെടുത്തിയെന്നവൻ
നെടുവീർപ്പിന്നവസാനം
അലകടലിൽ നേരിന്റെ സാക്ഷിയായ് ,
കാത്ത് കിടക്കില്ല, കാലവും ,കടലുമെങ്കിലും, മോർച്ചറിക്കകത്ത നക്കമില്ലാതവൻ.
ചത്ത്തീരമണഞ്ഞതിൻ , കാരണം തിരഞ്ഞ - വർ
കൊത്തി നുറുക്കിയവനെ പിന്നെ
തുന്നിക്കെട്ടി ,വെളളയിൽ മൂടിക്കെട്ടി.
കാണാൻ വന്നവരെ,അലമുറ വേണ്ടിനി, അകന്നതവനകലങ്ങളിൽ, ഉണരാത്തു റക്കമായ് .
പ്രണയമേ കാപട്യം
കരുത്തല്ല, കരച്ചിലിലാണന്ത്യം.
രണ്ട് തോണിയിൽ
ഒരു കാലുറയ്ക്കില്ല
കമഴ്ന്നാളും കാണാക്കയങ്ങളിൽ .
കെ.പി ബാലകൃഷ്ണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ