കേമൻ
===============
ഞാനാണ് കേമൻ
എന്നുള്ള ചിന്തയിൽ
അള്ളിപ്പിടിച്ചു ഞാനിത്ര നാളും ,
ഇടയിലെൻ കണ്ണൊന്നു
പാഞ്ഞു കണ്ട
കാഴ്ചകളൊക്കെയറിഞ്ഞപാടെ,
ലജ്ജയാൽ തല താഴ്ത്തി നില്‌പു ഞാനും.
ചുറ്റിലും ത്യാഗികൾ
നിസ്വാർത്ഥസേവകർ
സത്യ മിറക്കും, മാലാഖമാർ .
സ്നേഹ തല്പരർ
ന്യായാധി പൻമാർ
നീതി തേടും
നീതിമാൻ മാർ .
കാഴ്ചകൾ തീർന്നില്ല ചുറ്റിലും
ഭക്തരാണൊക്കെയും
പ്രാത്ഥനയാലവർ
കൈകൂപ്പി നിൽക്കും
നേരമറിയാതെ .
മതത്തിൽ വിശ്വാസി
ഗ്രന്ഥമുരുവിടു o
ധ്യാനനിമഗ്നരായി .
ദാനശീലരപ്പുറo _
നില്പുണ്ട്.
അഹങ്കാരമൊട്ടും
തൊട്ടു തീണ്ടാത്തവർ.
മദ്യം തൊടാത്ത മാന്യ -
തയുണ്ടിപ്പുറം .
സഹാനുഭൂതിയാൽ
പടർന്നു കേറുന്നോർ
കട്ടുവെക്കാത്തവർ
കാഴ്ചയിൽ മേനി കൊഴുത്തവർ ധാരാളമുണ്ട് നീളെ.
ഇതിനെല്ലാമിടയിൽ
കേമത്തം കേറി
കാഴ്ചപോയി
തപ്പി ക്കളിക്കുന്നു ഞാനോ മനസ് മുട്ടി.
ആർത്തിയേറുന്ന
പുഴുവിനെ കാത്ത്
കിടക്കുന്ന വെറും
ജഡമല്ലേ നമ്മളെല്ലാo
-കെ.പി ബാലകൃഷ്ണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ