ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, മാർ 28

പുലമ്പൽ

പുലമ്പൽ
==========================

എന്തേ എഴുത്തുകൾ എല്ലാം ഒരു പോലെ?
വേറിട്ട് ജീവിക്കാനറിയാത്തവൻ
വെറുതെ എന്തിന് വേറിട്ട് ചിന്തിക്കണം
ചിലപ്പോൾ
അറിയാതെയുള്ള് പൊള്ളുമ്പോൾ പുലമ്പും
ഈ പുലമ്പലിന് കാമ്പില്ല , മണമില്ല
വെറും പുലമ്പൽ മാത്രം
ഒറ്റപ്പെട്ട പൂവിന്‍റെ സൗന്ദര്യം
ആനന്ദ പെരുമഴയായി പെയ്തിറങ്ങിയിട്ടും
വേറിട്ട വഴിയിൽ ഒന്നൊറ്റപ്പെടാൻ
ആനന്ദനൃത്തചുവട് തീർക്കാൻ 
എന്തേ കഴിഞ്ഞില്ല?
വീണ്ടും ഉള്ളൂ പൊള്ളുന്നു.
വേഗം പുലമ്പി തീർക്ക...

                                  -സാജൻ മാധവൻ

2017, മാർ 27

വൈകിയോടുന്ന ജല ദിനം

വൈകിയോടുന്ന ജല ദിനം
..............................
ജലത്തിനായ്
ജ്വാലിക്കണം
ജപിക്കണം
ജഗന്നാഥനോട്..
ജ്വാരമായിടണം..
ജലസംരക്ഷണം
ജാതി മതത്തിനപ്പുറം...
...............................
കൂട്ടുകൂടണം
കാടിനോട്
കൂട്ടിരിക്കണം
കുഞ്ഞു തൈകൾക്ക്
.........................
കൈ ഉയർത്തണം
കനിഞ്ഞ് നൽകിടാൻ
കാട്ടരുവി കേട്ടുകേൾവിയായിടാതിരിക്കാൻ
...................
കരുതിവെക്കണം
കുമ്പിളിലെങ്കിലും
കുരുന്നു തലമുറക്ക്
...............
അൻസാർ....... 
9562677788


2017, മാർ 26

വേദന

വേദന
=========================

വേദന...................................
അതെനിയ്ക്കിന്നേറെയിഷ്ടം
സ്വയം വേദനിയ്ക്കുമ്പോള്‍
വല്ലാത്തൊരു സുഖം തോന്നുന്നു
ഹൃദയം കനലായ് കത്തുമ്പോഴും
പുഞ്ചിരിയ്ക്കാന്‍ മാത്രം എനിയ്ക്കിഷ്ടം
മനസ്സില്‍ തീയായ് വേദന പടരുമ്പോഴും
വേദന ആര്‍ക്കും പകരരുതേ ...............
എന്നാണു മോഹം .
എനിയ്ക്ക് മെഴുകുതിരി പോലെ
ഉരുകി തീരാനാണേറെ ഇഷ്ടം
ദുഃഖം അത് ഹൃത്തില്‍ തളം കെട്ടുമ്പോള്‍
കണ്ണു നീരാക്കാന്‍ എനിയ്ക്കിഷ്ടമില്ല
അത് ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍
എനിയ്ക്ക് മോഹം
ഞാന്‍ വെറുക്കപ്പെട്ടവള്‍
ആരാലും എവിടെയും വെറുക്കപ്പെട്ടവള്‍
ഞാന്‍ അന്യയായവള്‍
എവിടെയും ആര്‍ക്കും അന്യയായവള്‍
എനിയ്ക്കിന്നു മൗനം ഏറെ പ്രിയം
ആ മൗനത്തില്‍ നീയെന്ന മോഹത്തോട്
ഏറെ പ്രിയം ..........................
ഒരു തീക്കനലായ് എരിഞ്ഞമരുമ്പോഴും 
നിന്നിലേയ്ക്ക് മാത്രം ഉരുകി വീണ് 
മരിയ്ക്കാനാണെനിയ്ക്ക് മോഹം                   


                                                       -ഡോ .പ്രിയങ്ക പി .യു


ഇന്നത്തെ ലോകം


ഇന്നത്തെ ലോകം
==============================

ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
പേറ്റു നോവറിയാന്‍ താല്പര്യമില്ലാത്ത-
അമ്മയുടെ മകനായ്,
വാടകഗര്‍ഭപാത്രത്തില്‍ വളര്‍ന്നവന്‍ ഞാന്‍
സ്വന്തം അമ്മയോട് പൊക്കിള്‍ക്കൊടി –
ബന്ധം പോലുമില്ലാത്തവന്‍
ഞാന്‍ ആരെ അമ്മയെന്നു വിളിയ്ക്കും
സ്വന്തം സുഖത്തിനും നിത്യയവ്വനത്തിനും
വേണ്ടിയെന്നെ വാടകഗര്‍ഭപാത്രത്തിലേയ്ക്ക്
വലിച്ചെറിഞ്ഞവളെയോ അതോ?
പണത്തിനായെന്നെ സ്വയം വയറ്റില്‍ ചുമന്ന്
നൊന്തു പെറ്റവളെയോ...............................?
ഞാന്‍ ആരെ അമ്മയെന്നു വിളിയ്ക്കും?

ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
ഞാന്‍ ശൈശവം നഷ്ട്പ്പെട്ടവന്‍
മാതൃത്വത്തിന്‍റെ മാധുര്യം ഊറ്റിക്കുടിയ്ക്കാതെ
അമ്മയുടെ നെഞ്ചിന്‍റെ ചൂടറിയാതെ 
ശൈശവം ശാപമായവന്‍
ഇത് സൗന്ദര്യത്തിനായ് അമ്മിഞ്ഞപ്പാല്‍
നിഷേധിയ്ക്കപ്പെട്ട ശൈശവത്തിന്‍റെ കാലം
വിശപ്പിന്‍റെ വിളി നൊമ്പരമാകുമ്പോള്‍
മുലപ്പാലൂറ്റി വില്‍ക്കുന്ന കാലം
മാതൃത്വമില്ലാതെ അമ്മയാകുന്ന കാലം
ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം

ഞാന്‍ ബാല്യം നിഷേധിയ്ക്കപ്പെട്ടവന്‍
മണ്ണിന്‍റെ ഗന്ധവും പരുപരുപ്പും
തൊട്ടറിയാത്തവന്‍
മഴയുടെ ആര്‍ദ്രതയും പുറം ലോകവും
ഇന്‍റെനെറ്റില്‍ കണ്ടറിഞ്ഞവന്‍റെ ലോകം
നിറവും മണവും രുചിയും ചിരിയും
രോഗാതുരതയും സ്നേഹവും വെറുപ്പും
ജനനവും മരണവും കണ്ണുനീരുമൊക്കെ
ടി . വി യില്‍ മാത്രം കണ്ടറിഞ്ഞവന്‍
ഇത് ബന്ധങ്ങളില്ലാതെ ...............................
ബന്ധനസ്ഥരാകുന്നവരുടെ ലോകം
ഞാന്‍ അമ്മയുമച്ഛനും അന്യനായവന്‍
പഠനത്തിന്‍റെ ലോകത്ത് മുങ്ങിപോയവന്‍
ഞാന്‍ ബാല്യകാലത്ത്‌ ബാല്യം നഷ്ടപ്പെട്ടവന്‍

 ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
ഇത് കൗമാരം നഷ്ടപ്പെട്ടവന്‍റെ കാലം
അമ്മയുടെ വാത്സല്യവും
അച്ഛന്‍റെ  ശാസനയും കിട്ടാതെ
ഇ-ലോകത്തിന്‍റെ ചപലതകളില്‍,
ചതുക്കുഴികളില്‍ വീണ്
ജീവിതം ഹോമിയ്ക്കുന്നവന്‍റെ കാലം
അനുഭൂതിയുടെ പടവുകള്‍ കയറി
ഒടുവില്‍ എല്ലാം നഷ്ടപ്പെടുന്ന
കൗമാരത്തിന്‍റെ കാലം
ഏകാന്തതയുടെ തടവറയില്‍
ഒറ്റപ്പെട്ട കാലം
രാഷ്ട്രീയ ചതിക്കുഴിയില്‍ വീണ്
ചോരചിന്തി വഴിയില്‍ പിടയുമ്പോള്‍
ഒരു ഹര്‍ത്താലിന്‍റെ പേരില്‍
നീ അവധിയാകുന്നു
കൗമാരത്തില്‍ സൗഹൃദം ലഹരിയാകുമ്പോള്‍
ലഹരി സൗഹൃദമാകുന്നു.

ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
യൗവനത്തില്‍ ജീവിതം നഷ്ടമായവന്‍
ആണും പെണ്ണും ചതിയറിഞ്ഞ ലോകം
പിഞ്ച്കുഞ്ഞിന്‍റെ പോലും മടിക്കുത്തഴിയ്ക്കുന്നവര്‍
വാര്‍ധക്യത്തിനുമേല്‍ കാമം തീര്‍ക്കുന്നവര്‍
പൗരോഹ്യത്തെ നാണം കെടുത്തുന്നവര്‍
പെറ്റമ്മയെ തെരുവിലെറിയുന്നവര്‍
ജടരാഗ്നി പടര്‍ന്ന് വിറയാര്‍ന്ന കൈകള്‍
തെറ്റുകളായിരം ചെയ്യുന്ന കാലം
ഇത് കലി കാലം
ബന്ധങ്ങളുടെ വിലയറിയാത്ത കാലം
ബന്ധങ്ങള്‍ വിലയ്ക്ക് വാങ്ങുന്ന കാലം
വിലയ്ക്ക് വാങ്ങി വില്‍ക്കുന്ന കാലം    

                                                                          -ഡോ .പ്രിയങ്ക പി .യു



2017, മാർ 24

അന്ന് നീ കളിയാക്കി പറഞ്ഞു  എന്‍റെ
 വാക്കിൽ സത്യമില്ലെന്നു 
നിന്‍റെ കളിവാക്കനറിയാതെ 
ഞാൻ എന്‍റെ മിഴികൾ നിറച്ചു 
ഞാൻ വരച്ച ചിത്രങ്ങൾക്ക് 
നീ നിറങ്ങൾ നൽകിയപ്പോൾ 
നിന്നിലുമധികം ഞാൻ ആഹ്ലാദിച്ചു 
ഇനി ഈ ജന്മം നിന്നിലെ നിറങ്ങൾ 
എനിക്ക് കൂട്ടാകും എന്നു നീ 
കാതിൽ പറഞ്ഞിരുന്നു എന്നിട്ടും 
ഇന്നിതാ എന്നെ തനിച്ചാക്കി 
നീ അകലുന്നു... 
ഇപ്പോഴും നീ എന്നെ കളിയകുകയാണോ ????
എന്‍റെവാക്കുകളിൽ സത്യമില്ലെന്നാണോ... ????
അതോ നിന്‍റെ നുണകളെ 
നീ മറച്ചു പിടിക്കയോ......
- അപർണ 

2017, മാർ 12

മഴ

മഴ
===========
മറഞ്ഞിരിക്കുകയായിരുന്നു
മടുത്തിട്ടാകാം....
മനുഷ്യനിലെ
മൃഗത്തെ കണ്ട്..
മാടമ്പിമാരുടെ
മണിമാളികകൾ കണ്ട്...
മാമലകൾ....
മരുഭൂമിയായത് കണ്ട്...
മുറിച്ചുമാറ്റിയ
മരങ്ങൾ കണ്ട്..
............................
മനുഷ്യാ നിൻ'
മാപ്പിരക്കലിൽ
മിണ്ടാപ്രാണികളുടെ
മണ്ടിപ്പാച്ചിലിൽ
മേഘം..
മിഴി നിറച്ചു...
മറക്കരുതൊരിക്കലും.
മിച്ചം വെച്ചിടണമിനിയെങ്കിലും
മിന്നാമിനുങ്ങോളമെങ്കിലും..
മക്കളേയോർത്തെങ്കിലും
...................................
അൻസാർ....O4-03-17 








2017, മാർ 2

മരണം

മരണം
============
മാറോടണയും...
മറഞ്ഞിരിപ്പുണ്ട്
മിഴിയടച്ച്.....
മിഴി തുറന്നാൽ 
മർത്യൻ തൻ
മിഴിയടയും...
മൗനിയായിടും..
മക്കളും മരുമക്കളും....
മിഴി നിറച്ചിടും.....
....................................
മുഷ്ടി ചുരുട്ടി
മാറി നടന്നാലും
മിണ്ടാതെ 
മിന്നൽ പിണരായ്
മുന്നിലെത്തീടും....
മാറില്ലൊരിക്കലും
മുന്നറിയിപ്പില്ലെങ്കിലും..
മിനുറ്റുകൾ പോലും...
....................................
മത്ത് പിടിപ്പിച്ച
മാലോകവും
മാറിലണച്ച
മരതകവും
മാറ്റി വെച്ച്
മണ്ണിലലിയണം
...................................
മാപ്പിരന്നിടണം
മടയ്ക്കത്തിനു മുമ്പേ..
മുഴു ലോകത്തോടും..
മടിയതൊട്ടുമില്ലാതെ...
മാപ്പിരന്നില്ലായെങ്കിൽ
മേനി ചുട്ടുപൊള്ളിടും
മണ്ണറയ്ക്കുള്ളിൽ
....................................
മഞ്ചലിൽ
മയ്യിത്തായ്
മന്ത്രങ്ങളോടെപ്പം
മഹാനായ്
മഖ്ബറയിലണയണം
മിനാരങ്ങൾക്ക് ചാരെ
മണ്ണിനടിയിൽ
മുത്ത് നബിയിലലിഞ്ഞിടണം
..........................................
മഴ നനഞ്ഞ്
മൈലാഞ്ചി ചെടിയോട്
മിണ്ടിയും പറഞ്ഞും
മറഞ്ഞിരുന്ന്
മനം നിറയെ
മാലോകരെ കണ്ട്
മലർന്ന് കിടന്ന്
മാനം നോക്കി
മധുരം നുണയണം

കവി 
....................................
Muhammed Ansar .M
Parambil. H
Valluvambram

93 88 99 0 999
95 626 777 88


കണ്ണായ കൂട്ടുകാർ

.....കണ്ണായ കൂട്ടുകാർ........
..................................................
കണ്ണിലെ കരട്...
കരടെന്നും കരടു തന്നെ..
കണ്ണിലാണെങ്കിലൊരു
കാരുണ്യവുമില്ലാതെ
കുത്തി..... കുത്തി.....
കണ്ണു നിറയ്ക്കും
കണ്ണുനീരിനാൽ...
കരച്ചിലാണോ... അല്ല...
കുഴഞ്ഞിട്ടാണോ.. ആവാം
കരട് തേടി..... തേടി....
കിട്ടാഞ്ഞാൽ കണ്ണ്
കുത്തിക്കീറാൻ പറ്റില്ല...
കാരണം നഷ്ടം
കരടിനല്ല കണ്ണിനാണ്...
കരടിനറിയാം പൊന്നുപോലെ..
കാത്ത് സൂക്ഷിക്കുന്ന
കണ്ണിൽ തന്നെ
കുത്തിക്കയറിയാൽ
കടച്ചിൽ കൂടുമെന്ന്...
കൂട്ടിക്കിഴിച്ചാലും....
കണ്ണിനു തന്നെ 
കനത്ത നഷ്ടം...
...........................
കരഞ്ഞു കലങ്ങിയ 
കണ്ണു കാണാനാണോ
കരടെ......നിന്നിഷ്ടം..
കണ്ണിനോടപ്പം ഖൽബും
കരഞ്ഞു കലങ്ങി തളർന്നു
കിടപ്പുണ്ട്....
...........................................
കരടേ...... എന്തിനു നീ
കയറിയെൻ 
കണ്ണിലെന്ന ചോദ്യത്തിന്
കിറുക്കനുണ്ടോ മറുപടി...
കണ്ണിനു വേദനിക്കാതെ
കരടിനെ സൂക്ഷിച്ചെടുത്ത്
കളയുമ്പോൾ........
കരട് കരുതുന്നത്...
കരടിനോടുള്ള സേനഹമാണെന്ന്.....
കരടെ..... നീയല്ല....
കണ്ണാണെൻ കരളിന്റെ
കഷ്ണം...


കവി
...................

Muhammed Ansar .M
Parambil. H
Valluvambram



2017, മാർ 1

സായംസന്ധ്യ


 സായംസന്ധ്യ
======================
ഈറൻ മേഘങ്ങൾ പെയ്തൊഴിയും,
സായംസന്ധ്യതൻ അരുണിമയിൽ
ശ്രുതി മീട്ടിയെത്തുമൊരു
കുളിർക്കാറ്റിനലകളിൽ
പാരിജാതപ്പൂക്കളും കണ്ണുചിമ്മി,
സുഗന്ധമായ് ഒഴുകിയെത്തും
ഇളം തെന്നലിൽ ഹൃദയമന്ത്രങ്ങൾ
രാഗം പൊഴിക്കുമെൻ മണിവീണയും,
പുഞ്ചിരി തൂകിയെത്തും നവോഢയാം
സന്ധ്യേ നിനക്കു വന്ദനം!!
രാവും പകലും ഇഴചേർന്നെത്തും
മുറ്റത്തെ തുളസിത്തറയൊന്നിൽ
തിരിതെളിയും മൺചിരാതുകൾ..
മന്ത്രധ്വനിയായ് പൊഴിഞ്ഞീടുംമെൻ
ആത്മാവിൽ മൂന്നക്ഷരങ്ങൾ മാത്രം
ദീപം.. ദീപം... ദീപം ..


(ബിന്ദു പുഷ്പൻ) 

പുഴ മാഗസിനിലും,  വാല്മീകിയിലും എഴുതാറുണ്ട്.

സ്വദേശം മാവേലിക്കര- ആലപുഴ ജില്ല.   അലഹബാദിൽ (U.P) ടാക്സ് ചേംബറിൽ വർക്കു ചെയ്യുന്നു
Gibin Mathew Chemmannar | Create Your Badge