ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

26 Mar 2017

ഇന്നത്തെ ലോകം


ഇന്നത്തെ ലോകം
==============================

ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
പേറ്റു നോവറിയാന്‍ താല്പര്യമില്ലാത്ത-
അമ്മയുടെ മകനായ്,
വാടകഗര്‍ഭപാത്രത്തില്‍ വളര്‍ന്നവന്‍ ഞാന്‍
സ്വന്തം അമ്മയോട് പൊക്കിള്‍ക്കൊടി –
ബന്ധം പോലുമില്ലാത്തവന്‍
ഞാന്‍ ആരെ അമ്മയെന്നു വിളിയ്ക്കും
സ്വന്തം സുഖത്തിനും നിത്യയവ്വനത്തിനും
വേണ്ടിയെന്നെ വാടകഗര്‍ഭപാത്രത്തിലേയ്ക്ക്
വലിച്ചെറിഞ്ഞവളെയോ അതോ?
പണത്തിനായെന്നെ സ്വയം വയറ്റില്‍ ചുമന്ന്
നൊന്തു പെറ്റവളെയോ...............................?
ഞാന്‍ ആരെ അമ്മയെന്നു വിളിയ്ക്കും?

ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
ഞാന്‍ ശൈശവം നഷ്ട്പ്പെട്ടവന്‍
മാതൃത്വത്തിന്‍റെ മാധുര്യം ഊറ്റിക്കുടിയ്ക്കാതെ
അമ്മയുടെ നെഞ്ചിന്‍റെ ചൂടറിയാതെ 
ശൈശവം ശാപമായവന്‍
ഇത് സൗന്ദര്യത്തിനായ് അമ്മിഞ്ഞപ്പാല്‍
നിഷേധിയ്ക്കപ്പെട്ട ശൈശവത്തിന്‍റെ കാലം
വിശപ്പിന്‍റെ വിളി നൊമ്പരമാകുമ്പോള്‍
മുലപ്പാലൂറ്റി വില്‍ക്കുന്ന കാലം
മാതൃത്വമില്ലാതെ അമ്മയാകുന്ന കാലം
ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം

ഞാന്‍ ബാല്യം നിഷേധിയ്ക്കപ്പെട്ടവന്‍
മണ്ണിന്‍റെ ഗന്ധവും പരുപരുപ്പും
തൊട്ടറിയാത്തവന്‍
മഴയുടെ ആര്‍ദ്രതയും പുറം ലോകവും
ഇന്‍റെനെറ്റില്‍ കണ്ടറിഞ്ഞവന്‍റെ ലോകം
നിറവും മണവും രുചിയും ചിരിയും
രോഗാതുരതയും സ്നേഹവും വെറുപ്പും
ജനനവും മരണവും കണ്ണുനീരുമൊക്കെ
ടി . വി യില്‍ മാത്രം കണ്ടറിഞ്ഞവന്‍
ഇത് ബന്ധങ്ങളില്ലാതെ ...............................
ബന്ധനസ്ഥരാകുന്നവരുടെ ലോകം
ഞാന്‍ അമ്മയുമച്ഛനും അന്യനായവന്‍
പഠനത്തിന്‍റെ ലോകത്ത് മുങ്ങിപോയവന്‍
ഞാന്‍ ബാല്യകാലത്ത്‌ ബാല്യം നഷ്ടപ്പെട്ടവന്‍

 ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
ഇത് കൗമാരം നഷ്ടപ്പെട്ടവന്‍റെ കാലം
അമ്മയുടെ വാത്സല്യവും
അച്ഛന്‍റെ  ശാസനയും കിട്ടാതെ
ഇ-ലോകത്തിന്‍റെ ചപലതകളില്‍,
ചതുക്കുഴികളില്‍ വീണ്
ജീവിതം ഹോമിയ്ക്കുന്നവന്‍റെ കാലം
അനുഭൂതിയുടെ പടവുകള്‍ കയറി
ഒടുവില്‍ എല്ലാം നഷ്ടപ്പെടുന്ന
കൗമാരത്തിന്‍റെ കാലം
ഏകാന്തതയുടെ തടവറയില്‍
ഒറ്റപ്പെട്ട കാലം
രാഷ്ട്രീയ ചതിക്കുഴിയില്‍ വീണ്
ചോരചിന്തി വഴിയില്‍ പിടയുമ്പോള്‍
ഒരു ഹര്‍ത്താലിന്‍റെ പേരില്‍
നീ അവധിയാകുന്നു
കൗമാരത്തില്‍ സൗഹൃദം ലഹരിയാകുമ്പോള്‍
ലഹരി സൗഹൃദമാകുന്നു.

ഇത് കലിയുഗം .....................................
സംഹാരമൂര്‍ത്തിയായ കലി –
നടനം നടത്തുന്ന കാലം
യൗവനത്തില്‍ ജീവിതം നഷ്ടമായവന്‍
ആണും പെണ്ണും ചതിയറിഞ്ഞ ലോകം
പിഞ്ച്കുഞ്ഞിന്‍റെ പോലും മടിക്കുത്തഴിയ്ക്കുന്നവര്‍
വാര്‍ധക്യത്തിനുമേല്‍ കാമം തീര്‍ക്കുന്നവര്‍
പൗരോഹ്യത്തെ നാണം കെടുത്തുന്നവര്‍
പെറ്റമ്മയെ തെരുവിലെറിയുന്നവര്‍
ജടരാഗ്നി പടര്‍ന്ന് വിറയാര്‍ന്ന കൈകള്‍
തെറ്റുകളായിരം ചെയ്യുന്ന കാലം
ഇത് കലി കാലം
ബന്ധങ്ങളുടെ വിലയറിയാത്ത കാലം
ബന്ധങ്ങള്‍ വിലയ്ക്ക് വാങ്ങുന്ന കാലം
വിലയ്ക്ക് വാങ്ങി വില്‍ക്കുന്ന കാലം    

                                                                          -ഡോ .പ്രിയങ്ക പി .യുNo comments:

Post a Comment

Gibin Mathew Chemmannar | Create Your Badge