പാള
=========
✍🏻സുജ ശശി കുമാർ
കുട്ടിക്കാലത്ത് എന്റെ ഏട്ടൻ എന്നെ എടുത്ത് നിന്റെ മടി യിൽ ഇരുത്തി മുറ്റം മുഴുവൻ വണ്ടി പോകുന്നപോലെ വലിച്ചു കൊണ്ടു പോകുമായിരുന്നു...
പിന്നീട് ഉഷ്ണകാലത്ത് ചൂടി ൽ നിന്നും ആശ്വാസം നൽകാൻ നീ വിശ റി യായി വന്നു..
ഞാനും ചേട്ടനും മഴ നനഞ്ഞു നിക്കുമ്പോ മുത്ത ശ്ശൻ ഞങ്ങൾ ക്ക് നിന്നെ കുട യായി ചൂ ടാൻ തന്നു..
മിടായി വാങ്ങാൻ പോകുമ്പോ ഒരു നായ വന്നു അതിനെ തടുക്കാനും നീ വേണ്ടി വന്നു..
കിണറ്റിൽ നിന്നും വെള്ളം കോരി എടുക്കാൻ നിന്നെ കോട്ടി എടുത്ത്ഉപയോഗിക്കും..
ഭക്ഷണം കഴിക്കാൻപ്ലേ റ്റാ യും, ഗ്ലാസ് ആയും, പല പല രൂപ ത്തിൽ കരകൌശല വസ്തു ക്കൾ ഉണ്ടാക്കി യും എല്ലാം നിന്നെ ഉപയോഗിക്കുന്നു. നിന്റെ അഴ കാർ ന്ന രൂപ ങ്ങൾ ഞങ്ങൾ മേശ പ്പുറ ത്ത് വെക്കുന്നു. വീട്ടിൽ അലങ്കാരവസ്തു വായി നീ മാറുന്നു. നിന്നെ പാളഎന്ന് ഓ മനിച്ചു വിളിക്കുന്നു...
..........................
ഇവൾ ഭൂമിദേവി
✍🏻 സുജ ശശി കുമാർ
എരിയുന്ന അഗ്നി പോൽ
നീറുന്നമനസ്സു മായ് ആഴകടലുപോലെ സ്നേഹം
കാത്തു സൂ ക്ഷിപ്പവൾ..
ധിരനാം യോദ ധാ വിനെ പോലെ ജാൻസി യായ് പടപൊരുതി ജയിപ്പവൾ...
ഇവൾ കാമ മോഹിനി, വശ്യ സുന്ദരി..
ഏതു പുരുഷനെയും ഒളി കണ്ണാലെഅമ്പെയ്തു വീ ഴ് ത്തു ന്നവൾ പുത്തു രം വീട്ടിൽ ആ ർ ച്ച..
ഏത് താപത്തെ യും ഇല്ലാ യമചെയ്യുന്നവൾ.. മാതൃ ഭാവത്തി ന്റെ ഉത്തമമാതൃ ക...
മക്കൾ എത്ര വളർന്നു വലുതായാലും നെഞ്ചോടു ചേർത്ത് ലാളിപ്പവൾ...
സിതയെ പോലെ പതിവൃത...
കണ്ണുനീർ കൊണ്ട് തന്റെ കാന്ത ന്റെ പാദം കഴുകു ന്നവൾ...
മറ്റു ള്ള വർക്ക് വേണ്ടി മെഴുകുതിരി പോലെ
എരിഞ്ഞടങ്ങു ന്നവൾ.. പെണ്കരുത്തി ന്റെ ഉദാ ത്ത ഭാവം..
സർവം സഹ യായ് പിറന്നവൾ. സ്നേഹ മയി ഇവൾ സാക്ഷാൽ ഭൂമിദേവി...
.......................................
തായ് വേരുകൾ
°°°°°°°°°°°°°°°°°°°°°°
✍🏻സുജ ശശി കുമാർ
കുറച്ചു കാലമായി ഞാൻ പച്ച പുതച്ചു നിൽക്കുന്നു തായ് വേരുകൾ ആഴത്തിൽ ഭൂമി യുടെ മടിത്തട്ടിൽ ഊന്നി പൂ ത്തും, കായ് ച്ചു...
ഏകാന്തതക്ക് ഒടുവിൽ എന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നു, തായ് വേരുകൾ അറുത്തു മുറിക്കു ന്നു . വേദന കൊണ്ടു ഞാൻ പിടയുന്നു.. ആരാ അറിയുവാൻ. സ്വന്തം അമ്മ യെ പ്പോലുംവെട്ടി നുറു ക്കുന്ന കൈകൾ. അവർക്ക് മറ്റുള്ളവയുടെ നൊമ്പരം അറിയില്ല, സ്നേഹിക്കാൻ അറിയില്ല, ഒന്നിനെയും സംരക്ഷിക്കാൻ അറിയില്ല..
അന്ന് വീടിന്റെ മുകളിൽ ബോംബ് എറിഞ്ഞു വീടിന്റെ മുകളിൽ ചാഞ്ഞു കിടന്നദുരന്ത മെന്നറി യാത്ത എന്റെ കൈകൾ കരിഞ്ഞു പോയി..
വേനൽ ചൂടി ൽ തണൽ നൽകി പച്ച പുതച്ചു കുട ചൂ ടിനിൽക്കാനും, കുട്ടികൾ കല്ലെറിഞ്ഞു വേദനി പ്പിച്ചാലും അവർക്ക് സ്നേഹ ത്തോ ടെ മധുരം നിറഞ്ഞ മാമ്പഴം കൊടുത്തു. ഞാൻ കണ്ണുനീർ വാർത്തു നിന്നു.. എന്റെ സങ്കടം കണ്ടു നിൽക്കെ പക്ഷികൾ പാട്ട് നിർത്തി, അ ർ ക്ക രശ്മി കൾ മങ്ങു ന്ന പോലെ ആകാശം നിറം മങ്ങി, കാറ്റുകളുടെ വേഗം കുറഞ്ഞു.
മഴ വില്ലു കൾ എങ്ങോമാഞ്ഞു പോയി..
എന്റെ നെറുകയിൽ ഒരു തുള്ളി കണ്ണുനീർ കുടഞ്ഞു ആശ്വാസമായി മഴ പെയ്തു പോയി..
ജീ വന്റെ അവസാന നാള മെന്നോ ണം എന്റെ മുറിഞ്ഞ വേരി ന്റെ ബാക്കി തളിർ ത്തു..
പുതു നാമ്പുകൾ മുളച്ചു. ആ ജീ വന്റെ തുടക്കം ഒന്നിൽ നിന്നും മറ്റൊന്നി ലേക്ക് പകർന്നു നൽകി.
തായ് വേരുകൾ അങ്ങനെ യാണ് ജീ വന്റെ ഒരു തുടിപ്പ് എവിടെ യെങ്കിലും ബാക്കി ഉണ്ടെങ്കിൽ തളിർ ത്തു വരും വീണ്ടും പച്ച പുതച്ചു താങ്ങു, തണലും നൽകി സംരക്ഷി ച്ചു നിൽക്കും..
നമ്മുടെ തായ് വേർ ആണ് നമ്മുടെ അച്ഛനും, അമ്മയും
നമ്മൾ എത്ര തന്നെ ബന്ധം അറുത്തു മാറ്റി യാലും. ബന്ധങ്ങൾ ഹൃദയത്തിൽ ഏറ്റിയ വർക്ക് അതിനു സാധിക്കില്ല. അവർ നമ്മെ സംരക്ഷിച്ചു കൊണ്ടേ യിരിക്കും. താങ്ങായി, തണലായി എന്നും ചേർത്തു നിർത്തും. അതാണ് തായ് വേരുകൾ.
*അമ്മയുടെ നൊമ്പരം*
°°°°°°°°°°°°°°°°°°°°°°°°°°°°
✍🏻 സുജ ശശികുമാർ
നൊന്തു പെറ്റമ്മതൻ പേറ്റുനോവോർക്കാതെ മക്കളിന്നെന്തേ അകന്നുപോയോ...
കുഞ്ഞിളം പ്രായത്തിൽ അമൃതായ് നുകർന്നൊരാ അമ്മിഞ്ഞപ്പാലിൻ മാധുര്യമെങ്ങോ മറഞ്ഞുപോയോ...
നെഞ്ചോടുചേർത്തു വാരിപ്പുണരുമ്പോൾ അനുഭൂതിയായൊരു അമ്മതൻ ചൂടും, താരാട്ടുപാട്ടും മറന്നുപോയോ...
സ്നേഹം ചാലിച്ചു വാരി തന്നൊരു മാമുണ്ട കാലം എങ്ങുപോയി...
എല്ലാം പാഴ്സ്വപ്നമായ് മാറി ഇന്നമ്മയ്ക്ക്...
മക്കൾക്കിന്നമ്മ അന്യയായി,പാഴ്വസ്തുവായ്...
അമ്മയുടെ നൊമ്പരം കാണുവാനാളില്ല, അമ്മതൻ കഥകൾ കേൾക്കുവാൻ പേരക്കിടാങ്ങളില്ല...
അമ്മയെ അറിയുവാൻ മക്കൾക്ക് നേരമില്ല...
തിരക്ക് പിടിച്ചൊരു ജീവിതത്തിൽ നടതള്ളുന്നു മക്കളിന്നമ്മയെ ഓരോ അമ്പലനടയിലും...
എങ്കിലും അമ്മ തന്റെ മക്കൾക്കായ് പ്രാർത്ഥിക്കുന്നു അമ്പലനടയിൽ...
അമ്മതൻ ഹൃദയം പിടയുന്നത് കാണുവാൻ മക്കൾക്കിന്നെന്തേ കാഴ്ച നഷ്ടമായോ...
മക്കൾതൻ വിളിയൊന്നു കേൾക്കാൻ കൊതിച്ചു അമ്മ തിരികെ വിളിക്കുമെന്നാശിച്ചു നിന്നു...
മക്കൾക്കായ് ജീവിതഭാരം പേറി നടന്നോരമ്മതൻ ചേതനയറ്റ ശരീരം അവസാനമായി ദഹിപ്പിക്കുവാൻവരെ തർക്കം കാണിക്കുന്ന മക്കൾക്ക് ഈ അവസ്ഥതന്നെ നിശ്ചയം...
കാലം അവർക്കായ് കാത്തുവച്ചൊരു നൊമ്പരത്തിൻ ഭാണ്ഡം ചുമലിലേറ്റി ജീവിതകാലം മുഴുവൻ അലയുന്ന കാഴ്ച നമുക്ക് കാണാം...
°°°°°°°°°°°°°°°°°°°°°°°°°°°°
💦 *മഴയെന്നാൽ*
..............................
✍🏻സുജ ശശികുമാർ
മഴയൊരാനന്ദം...
മഴയൊരു പ്രണയം...
മഴയെന്നാൽ വിരഹം...
മഴയൊരു നൊമ്പരം...
മഴയൊരു ഓർമ്മതൻ ചെപ്പ്...
മഴയെന്നാൽ നേർത്ത സംഗീതവും...
പുതു ജീവൻ നൽകുന്ന ജീവ ജലവും...
ശ്വാസവും നിശ്വാസവും...
മഴയൊരു സ്നേഹമയി,
കാമിനി, ഒരുവേള പ്രണയിനി...
മഴയൊരു പ്രാർത്ഥന...
മഴയൊരു വിസ്മയം... മഴയൊരു കണ്ണീർകണം...
മഴയൊരു സാന്ത്വനം...
മഴയൊരു സ്വപ്നം...
മഴയൊരാശ്വാസം...
മഴയൊരു വെണ്മ...
മഴയൊരു ഉണ്മ...
മഴയൊരു ആഹ്ലാദം...
ഭൂമിയാകെ അമ്പരപ്പുണ്ടാക്കുന്ന ദൃശ്യം...
മണ്ണിനെയും, മനസ്സിനെയും കുളിർപ്പിക്കുന്ന അനുഭൂതി...
മഴയെന്നാൽ ദൈവീകമായ പരമാർത്ഥം...
മഴ ആത്മാവിൻ നൊമ്പരം...
മഴയെന്നാൽ ഭയവും സന്തോഷവും നൽകുന്നൊരു അവസ്ഥ...
മഴയൊരു വിങ്ങലും തേങ്ങലും...
മഴയെന്നും നമ്മുടെ കൂട്ടുകാരി...
മഴപോൽ മറ്റൊന്നില്ല ഈ ദൈവഭൂവിൽ...
°°°°°°°°°°°°°°°°°°°°°°
*പേടി*😨
✍🏻സുജ ശശികുമാർ
..............……..............
ഈ ദൈവഭൂവിൽ ജനിച്ചതിന്നെനിക്ക് അഭിമാനമായിരുന്നന്ന്...
ഒരു പുൽകൊടിയായ് ജനിച്ചിരുന്നെങ്കിലെന്നൊരുപാടാശിച്ചിരുന്നു...
ഇന്നീ ജനനിതൻ അവസ്ഥയോർത്ത് ഞാനതി ഖിന്നയായിന്നു നിൽപ്പു...
അമ്മയെന്നില്ല സഹോദരിയെന്നില്ല വൃദ്ധയെപ്പോലും കീറിപ്പറിക്കുന്ന, ഒരു കുഞ്ഞു പൈതലേപ്പോലും വെറുതെ വിടാത്തൊരു നരഭോജികളാണിവിടെയെല്ലാം...
അന്നെന്റെ ബാല്യത്തിൽ ഓടി നടന്നൊരാ വീഥിയിൽ ഇന്ന് നടക്കുവാനെനിക്കു പേടി...
ഇന്നീ ഭൂമിയിൽ ജനിച്ചതിൻ അപമാനമായ് മാറി...
ഒന്ന് പൊട്ടിക്കരയുവാൻപോലുമാവാതെ വീർപ്പുമുട്ടുന്നുവോ നമ്മളെല്ലാം...
പൊട്ടിച്ചിരിച്ചിട്ട് ഒരുപാട് നാളായി, ഉറക്കെ ചിരിക്കുവാൻ ഇന്നു പേടി...
അന്ന് കളിച്ചു നടന്നവരോടൊപ്പം ഒന്നിച്ചിരിക്കുവാനിന്നു പേടി...
പ്രണയിക്കുവാനിന്നു പേടി, പ്രണയത്തെ നിരസിച്ചാൽ ഇന്ന് മരണം...
സ്വന്തം നിഴലിനെപ്പോലും എനിക്ക് പേടി...
പേടിയാണിന്നെനിക്കീ ദൈവഭൂവിൽ ജീവിച്ചു തീർക്കുവാൻ വയ്യ...
മരണത്തെ മാത്രം ഭയന്നൊരീ നമ്മൾക്കിന്നെല്ലാത്തിനേയും പേടി...
ആത്മാർത്ഥമായിട്ടൊന്നുമേയില്ല എല്ലാം കാപട്യമല്ലേ...
ഈ ഭൂമിയിലുള്ളോരാ സ്നേഹബന്ധങ്ങളിന്നെങ്ങോ മറഞ്ഞുപോയല്ലോ...
അമ്മതൻ അമ്മിഞ്ഞപ്പാലിനു മാത്രം എന്നും ഒരേ മൂല്യമല്ലേ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*രാത്രിമഴ*
✍🏻സുജ ശശികുമാർ
ദേവാലയത്തിൻ തിരുമുറ്റത്തെത്തി ഞാൻ ദേവന്റെ മുൻപിൽ തൊഴുതു നിൽക്കെ.
ദേവാലയത്തിന്റെ പടികടന്നെത്തി നീ
ഒരു സാന്ത്വനത്തിൻ സ്പർശനമായ് എന്നെ തഴുകി തലോടി നിന്നു.
കണ്മഷി പടരുന്ന മിഴികളിൽ നോക്കി നീ
ദൈവത്തിൻ കരം പോൽ ചേർത്തു നിർത്തി.
എന്റെ ദുഃഖങ്ങളെല്ലാമകറ്റി നിർത്തി.
പാതിയൊഴിഞ്ഞ മനസ്സിൽ അതി തീവ്രമാം വേദനകൾതൻ കുഞ്ഞു ജ്വാലമാത്രമായെരിഞ്ഞടങ്ങി...
പ്രിയതരമെല്ലാം നഷ്ടമായി കിനാവിൻ നോവ് മാത്രമായെന്നും പോയ് മറഞ്ഞവരെ ചൊല്ലി കണ്ണുനീർ വാർത്തു ഞാനും...
ഭൂമിതൻ മടിത്തട്ടിൽ ഒന്നിച്ചു വളർന്നവർ, ഒന്നിച്ചാടിപ്പാടി ആർത്തുല്ലസിച്ചവർ.
എങ്ങോ മറഞ്ഞു സ്നേഹ വാത്സല്യവും, നന്മ നിറഞ്ഞ മനസ്സുകളും.
ക്രൂശിത രൂപത്തിൻ മുൻപിലെരിയുന്ന മെഴുകുതിരിപോലെ നിന്നു ഞാൻ
ഇനിയുമീ മണ്ണിൽ ജീവിക്കാനുള്ള പൊരുൾ തേടി...
കണ്ണടച്ചു നിന്നോരെന്റെ ചെവിയിൽ മൂളിപ്പാട്ടുമായ് വന്നു രാത്രി മഴ...
ദേവാലയമുറ്റത്ത് പനിനീർ കുടഞ്ഞു മറയുന്നു...
അട്ടഹാസംപോലെ ഇടി മുഴക്കവും...
വഴിത്താരയിൽ മഴ കൊട്ടി പാടുന്നു...
കാതിൽ അടക്കം പറയുന്നു...
സ്നേഹത്തിൻ ആർദ്രമാം തീരത്തു ഞാനഭയം കണ്ടെത്തുന്നു...
നഷ്ടബാല്യത്തിൻ ഓർമ്മയിൽ ഇന്നും മഴ കൊട്ടി പാടുന്നു നാട്ടുവഴിയിലൂടെ...
അരികിലില്ലെങ്കിലും അറിയുന്നു ഞാനിന്നും പ്രിയതരമോരോ വാക്കും കാതിൽ പതിക്കുന്നു...
കുട്ടിത്തത്തിൻ കുരുത്തക്കേട് വിട്ടു മാറാത്തവളെങ്കിലും നെഞ്ചിലുറക്കിയ ദുഃഖങ്ങൾ ദുഃസ്വപ്നങ്ങളായ് കണ്ടു പൊട്ടിക്കരയുന്നു...
വിട്ടുപിരിയുവാനാവാതെ ഞാൻ പ്രിയ മാതാവിനെ കെട്ടിപ്പുണരവേ...
അന്ത്യ യാത്രാമൊഴിയേകി ഞാൻ മാതാവിൻ വദനത്തിൽ ചുംബനം നൽകവേ...
വന്നൂ നീയന്നു പുതു മണ്ണിനെ നനയ്ക്കുവാൻ നൊന്തു പിടയുന്നൊരെൻ മനസ്സിനെ കുളിർപ്പിക്കുവാൻ രാത്രിമഴയായി അന്നും ഇന്നും...
°°°°°°°°°°°°°°°°°°°°°°°°°°°°
*ഒത്തൊരുമ*
✍🏻 സുജ ശശികുമാർ
ഒന്നിൽ നിന്നും തുടങ്ങി നമ്മളിന്നൊരുമയോടൊരുമെയ്യായ് നിന്നു.
ഒന്നായ നമ്മളിന്നെല്ലാ വഴിയിലും ഒന്നിച്ചു കൈ കോർത്തു നിൽക്കെ.
ജീവിതവീഥിയിൽ ഒരുമിച്ചു പോകുവാൻ ഇതുവരെ കഴിയാതെയായി.
പല വഴി പോകവേ പല പല ചിന്തകൾ നമ്മെ വേർപെടുത്തീടും.
ഒരു മനമായി പിറന്നവർ നമ്മളിന്നെവിടെ പോയ് മറഞ്ഞാലും. പിരിയുവാൻ ആവില്ല.
എന്നുമീ അകതാരിൽ ഒരു തിരി നാളമായ് നിൽപ്പു.
നേർവഴിയ്ക്കെന്നെ നയിക്കുവാനുള്ളോ രു നേരിൻ വെളിച്ചമായ് എന്നും കൂടെ വന്നെത്തുന്നു കൂട്ടിനായെത്തുന്നു ഒരുമയോടെന്നുമീ നമ്മൾ...
ഒരുമപോൽ പെരുമയൊന്നിന്നുമില്ലെന്നറിയുന്നു ഇപ്പോഴും.
ഒത്തൊരുമിച്ചു നടന്നാലെന്നും ഒത്തിരി സന്തോഷമല്ലെ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*നൊമ്പരപ്പൂവ്*
✍🏻 സുജ ശശികുമാർ
ഒരു മൺചിരാതിന്റെ തിരിമാത്രമുള്ളിൽ കത്തിയെരിഞ്ഞടങ്ങുന്നു തുണയായി.
ഒരു സാന്ത്വനംപോലെ കടലാടിയെത്തിയ കുളിർകാറ്റു മെല്ലെ തഴുകി നിൽക്കെ.
ജനാലതൻ പഴുതിലൂടെ ജലകണം കവിളിലുറ്റുന്നു
കണ്ണുനീർ ഒളിക്കുന്നു.
ഇനിയുമെന്നെ വിളിക്കുന്നു -അമ്മതൻ ശബ്ദം കേട്ടപോലെ.
കാർമേഘം ഉരുണ്ടുകൂടി ആകാശം കനക്കുന്നു.
ഓർമ്മകൾ എന്നെ തളർത്തുന്നു.
അങ്ങകലെ ചിത കത്തിയെരിയുന്നു.
നീർക്കുടം പൊട്ടുന്നു.
ആളുകൾ ചുറ്റിലും നിൽക്കുന്നു.
പെൺകുട്ടിയായതിനാൽ ചിതയ്ക്ക് തീ കൊളുത്തരുതെന്ന് ഒരു വിലക്കും.
അമ്മയ്ക്ക് ഞാൻ പെണ്ണും ആണുമാണ്.
എന്നിട്ടെന്താ ആരോ തീ കൊളുത്തി അമ്മയറിയുന്നുവോ.
അമ്മതൻ ചിതയെരിയുമ്പോൾ എന്നുള്ളം വെന്തുപോകുന്നു.
എങ്കിലും ആ അഗ്നിനാളങ്ങൾ എന്റെ മനസ്സിനെ ശക്തമാക്കുന്നപോലെ തോന്നി.
രാവിന്റെ ശൂന്യതയിൽ നോവിന്റെ നിഴലുകൾ എന്നെ പൊതിയുന്നു.
ഒറ്റപ്പെടലിന്റെ ആദി ഇല്ലാതില്ല.
കനിവിന്റെ കാണാപ്പുറങ്ങളിൽ നിന്നും സ്നേഹ വാത്സല്യത്തിൻ വാക്കുകൾ മറഞ്ഞുപോയെന്നോ.
ഇനി ഞാൻ തനിച്ചോ..
കാലത്തിൻ നൊമ്പരപ്പൂവായ് മാറിയോ ഇന്ന് ഞാൻ.
°°°°°°°°°°°°°°°°°°°°°°°°°°
മോഹഭംഗം
✍🏻 സുജ ശശി കുമാർ
വെള്ള ത്തിൽ ഒഴുകുന്ന കടലാസ് തോണി പോലെ ജീവിതകയത്തിൽ പെട്ട് ഒഴുകുന്ന കുറേ ജീവിതങ്ങൾ നമുക്ക് ഇടയിൽ ഉണ്ട്..
എന്തിനു മേതി നും മറ്റു ള്ളവരെ ആശ്രയി ക്കേണ്ടി വരുന്നു. അവർക്ക് സ്വന്തമായി പറക്കാൻ കഴിയില്ല.. ചലി ക്യാൻ കഴിയില്ല. അതിനാൽ അവർക്ക് സ്വപ്‌നങ്ങൾ ഉണ്ടെങ്കിലും. മോഹങ്ങൾ ഉണ്ടെങ്കിൽ ലും കണ്ണുനി രിൽ ഒടുങ്ങു ന്നു.. ആരുടെ യെങ്കിലും കാരുണ്യ ത്തിനു വേണ്ടി കാത്തു കിടക്കുന്നു.. പുറം ലോക കാഴ്ചകൾ കാണാതെ അകത്തു ജീവിതം തള്ളി നീ ക്കാൻ വിധി ക്ക പ്പെട്ട വർ..
നമ്മൾ പുറത്തു ള്ള വർണ്ണങ്ങൾ കണ്ടു വർണ്ണചിറകുകൾ വീശിപാറി പറക്കുമ്പോൾ അവർക്കും ആ ഗ്രഹം ഉണ്ട് നമ്മളോ ടൊപ്പം പാറി പറക്കാൻ. അവരും ഈ ഭൂമിയിൽ ജീവിക്കേണ്ട വർതന്നെ. അങ്ങനെ ഉള്ള വർക്ക് ചിറകായി, വെളിച്ച മായ് അവരുടെ ആഗ്രഹങ്ങൾ ക്കൊപ്പം കൂട്ട് നിന്നാൽ അതിൽ പരം പുണ്യ മില്ല..
അവരും ദൈവത്തിന്റെ മക്കൾ ആണ്. അവർക്കും മോഹങ്ങൾ ഉണ്ട്, സ്വപ്‌നങ്ങൾ ഉണ്ട്. അവരെ ചേർത്ത് നിർത്തി സ്നേഹിക്കാൻ മനസ്സ് ഉണ്ടാവണം. അങ്ങനെ ഉള്ള സമയത്ത് ആണ് നമ്മുടെ ജീവിതം അർത്ഥം ഉള്ളതാവുന്നത്...
°°°°°°°°°°°°°°°°°°°°°°°°°°°°°°
*കാലം ഒരു സാന്ത്വനം*
✍🏻സുജ ശശികുമാർ
ദൂരങ്ങൾ താണ്ടി ഞാൻ കനിവിന്റെ കാണാപ്പുറങ്ങൾ തേടി സങ്കടപ്പെരുമഴയായി.
നോവിന്റെ മാറാപ്പുമായ് ഹൃദയത്തിൻ വിങ്ങലോടെ വേനൽ കിനാവിന്റെ ഓർമ്മകൾ നുകർന്നു ഒറ്റയ്ക്ക് നടന്നു നീങ്ങവേ.
വഴി വിളക്കായി കത്തി നിൽക്കുന്ന നാരകം.
നാളെയുടെ നല്ല സ്വപ്‌നങ്ങളെ തൊട്ടുണർത്തുന്നു.
കണ്ണുനീർ വറ്റി വരണ്ട കണ്ണിൽ ഒരിറ്റു പ്രകാശം പരത്തി കടന്നുപോകുന്നു.
ഇന്നലകളുടെ ഓർമ്മകൾ മറച്ചുവെച്ച് ഇന്നിനെ സ്നേഹിക്കാൻ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നു.
നാളെയുടെ പുലരിയിൽ ഒരു പുഷ്പമായ് വിടരുവാൻ കൊതിക്കുന്ന ഒരു മനമുണ്ട് അതിന്നെന്റെ ഉള്ളിൽ തുടിച്ചു തുള്ളുന്നു.
പ്രതീക്ഷയുടെ പകലറിവുകൾ താണ്ടി ഇന്നലകളെക്കുറിച്ചോർക്കാതെ വന്നു പോകുന്ന ദേശാടന പക്ഷികളെപ്പോലെ കാലം നമ്മെ കൈപിടിച്ചെന്നും കൂടെ കൂട്ടുന്നു.
ഒരു കൂടപ്പിറപ്പിനെപ്പോലെ.
എന്നാൽ ഒരു ദിനം എല്ലാം നഷ്ടപ്പെട്ടു തേങ്ങി കരയുവാനാണ് നമ്മുടെ വിധി.
കരഞ്ഞു തീരുന്ന ജന്മം മുങ്ങിയും പൊങ്ങിയും തിരമാലപോലെ ഏതോ ഒരു നിമിഷം മുകളിലെത്തി പിടിക്കും മുൻപേ എരിഞ്ഞടങ്ങി വീണ്ടെടുക്കാനാവാതെ ജീവിതം നീരാവിയായ് അകന്നകന്നു പോകുന്നു പിടി കൊടുക്കാതെ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ