എന്തു പറ്റി നമുക്ക്*
........................................
✍🏻സുജ ശശികുമാർ
.......................................
പൂനിലാവ് എങ്ങോ മാഞ്ഞു പോയോ..
കൂരിരുൾ മാത്രം ബാക്കി വെച്ചോ..
പൂത്തുലഞ്ഞാടു ന്ന നെൽവയലെങ്ങുപോയ്
കളകളം പാടുന്ന അരുവികളെങ്ങു പോയി വറ്റി വരണ്ടുവോ, ഉണങ്ങി കരിഞ്ഞുവോ, അന്നു നാം കണ്ടോരാ പ്രകൃതി തൻ സൗന്ദര്യം എങ്ങോമറഞ്ഞു പോയി.. കണ്ട തില്ല.
എന്തു പറ്റി നമുക്ക് എന്നറിയില്ല
മഴച്ചാറ്റലും വിട്ടു പോയോരു നാളിൽ നമ്മെ.. നോക്കി നിന്നു കണ്ണീർ പൊഴിച്ചു ഞാൻ. ഈ വഴി വന്നതില്ലാ വസന്തവും, ഒരു സ്നേഹത്തിൻ കണികയും, പൂത്തുലഞ്ഞില്ലാ പൂങ്കാവനങ്ങൾ.. എന്തുപറ്റി നമുക്ക് എന്ന് അറിയില്ല.. പൊള്ളുന്ന വേനലിൽ സൂര്യ ന്റെ ദൃഷ്ടി പതിച്ചു പോയി എങ്ങും. വറ്റി വരണ്ടു പോയി നമ്മുടെ ഹൃത്തി ന്റെ നീർച്ചാലുകൾ. തെളിഞ്ഞു കിടക്കുന്ന മാനം നോക്കി എന്മനം പോലെ എന്ന് ഞാൻ അഹങ്കരി ച്ചു.
ഇന്നിരുണ്ട കാർമേഘമുള്ള മാനം കണ്ടു ഞാൻ കണ്ണടച്ചീടുന്നു.
മങ്ങുന്നുവോ ഇന്നു നമ്മുടെ മനമെല്ലാം. വെയിലത്തു വാടുന്ന പുൽകൊടി കണക്കെ
ഇതളു പൊഴിഞ്ഞോരു പൂവിനെപോലെ എന്തുപറ്റീ നമുക്കെന്നറിയില്ലാ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ