എന്റെ ചെമ്പക പൂമരം
..........................................
രചന:Manurag Nellikal
...........................................
ഇന്നെനിക്കുണ്ടരു ചെമ്പകചോട്
ഒരു വർഷാരം
കുട പിടിച്ച
ഒരു ജൂൺ മാസരാവിൽ
ഞാൻ നട്ടൊരു കാട്ടു ചെമ്പകം
സ്കൂളിലെ പടവുകളിൽ
വീണു കിട്ടിയ കുഞ്ഞൻമരം
നട്ടു നനച്ചു നോക്കിയല്ലേ....
ബാല്യവും കൗമാര കാലമത്രെയും
ഇന്നെത്തി നിൽക്കയാ യൗവനത്തിൽ
മൗനമായിരുന്നു എൻ ജീവിതത്തിൽ
തത്തയും മൈനയും
വിരുന്ന് വന്നു
ചെമ്പക കൊമ്പിൽ കൂടു കൂട്ടി
ഒരു കുഞ്ഞൻ പ്രാവും അഭയാർഥിയായി
ഒരായിരം പേർ വിരുന്നുകാരായി
കലപില കലപില കളകൂജനം
എന്നുമിവിടെ ബഹളമല്ലേ....
അതു കേട്ടുണരുവാൻ ഭാഗ്യമല്ലേ
പൂർവികർ ചെയ്തൊരു സുകൃതമല്ലേ........
.
രചന
Manurag Nellikal
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ