*പെയ്തൊഴിയാതെ*
കുഞ്ഞി കുസൃതികൾ കാണാതെ
അച്ഛാ എന്ന വിളിക്കുത്തരം നൽകാതെ
നെഞ്ചത്തുറക്കാതെ
പാപ്പയും മിടായിയും
കയ്യിൽ കരുതാതെ
ആരോടും ഒന്നും മൊഴിയാതെ യാത്ര ചോദിക്കാതെ
അവൻ യാത്രയായി
രണ്ടു കുഞ്ഞു പൈതങ്ങൾ തൻ താതൻ.
കനലായ് പെയ്തിറങ്ങുന്ന
അവളുടെ കണ്ണീർ ചാലുകളിൽ ചുടു രക്തത്തിൻപാടുകൾ കാണുന്നു
പാതി വഴിയിൽ
എല്ലാം ഉപേക്ഷിച്ചു നീ പോയതെന്തേ
പറക്കമുറ്റാത്ത കുഞ്ഞു പൈതങ്ങൾ അവർ
നിഷ്കളങ്ക സ്നേഹത്തിൻ
പ്രതി രൂപങ്ങൾ മാത്രം.
അവർ കണ്ട കിനാവുകൾ
പ്രതീക്ഷകൾ
എല്ലാം തച്ചുടച്ചില്ലേ..
എല്ലാം വെന്തു വെണ്ണീറായില്ലേ..
കാലത്തിന്റെ നിർദാക്ഷിണ്യമില്ലായ്മ താങ്ങാവുന്നതിലുമപ്പുറം
ഇനിയും സ്വപ്നങ്ങളും
പ്രത്യാശകളും
പിറവിയെടുക്കും
താങ്ങായ് തണലായ് മാറും.
റോസ്‌ന മുഹമ്മദ്
പത്തപ്പിരിയം
👏👏👍
മറുപടിഇല്ലാതാക്കൂഓർക്കപ്പുറത്തുണ്ടായ എന്റെ അച്ഛന്റെ വിയോഗം..... ഈ കവിതയിലൂടെ വീണ്ടും ആ ദിവസത്തിലേക്കെത്തിയ പോലെ 😥
മറുപടിഇല്ലാതാക്കൂനല്ല കവിത.... ഉഷാറായിട്ടുണ്ട് 👍👍👍
മറുപടിഇല്ലാതാക്കൂ