ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

കുറുങ്കവിതകൾ

(യൂസഫലി കേച്ചേരി)

ഗുണ്ടകള്‍ ഉണ്ടാകുന്നത്
കള്ളനും പോലീസും ഒത്തുകളിക്കയാല്‍
 ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം
......................................................
കവിയുടെ ധര്‍മ്മം
വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി
പാടി, പുഴുവതു തിന്നുതീര്‍ത്തു
...................................................
പക്ഷവാദം
വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി
ഗ്രാമത്തിന്‍ രക്തവും പച്ചവെള്ളം
........................................................
ഇറക്കം
ഏറ്റമിറക്കവുമുള്ള മണ്ണില്‍ വില-
ക്കേറ്റത്തിനല്പവുമില്ലിറക്കം
........................................
രാഷ്ട്രീയം
രാഷ്ട്രസമ്പത്തുകള്‍ പോക്കറ്റിലാക്കുന്ന
രാഷ്ട്രീയമില്ലാത്ത നേതാവാരോ?
...............................................
കുടിവെള്ളം
ഊരില്‍ കുടിവെള്ളമില്ലെങ്കിലും ജല-
പീരങ്കിയില്‍ നീര് സുലഭമല്ലോ
................................................
സീറ്റുവേണം
ഏവര്‍ക്കും സ്വര്‍ഗത്തില്‍ സീറ്റുവേണം പക്ഷേ
ചാവാനൊരാളും ഒരുക്കമല്ല



 ഹൈക്കു' കവിതകള്‍

വിവര്‍ത്തനം: സച്ചിദാനന്ദന്‍

 ( കടപ്പാട്http://www.mathrubhumi.com/books/article/fiction/1987/)

ഇസ്സാ (1762 -1826)
കാണുക കൂണ്‍,
മൃതിവാഹകന്‍
എത്ര മനോഹരന്‍!
..........................................
അണയുകയായ് വാര്‍ദ്ധക്യം
അതിലസൂയാലുവീ ലോകം
അസഹ്യമീ ശൈത്യം.
......................................
ഒരാള്‍- ഒരേയൊരാള്‍
ഒരീച്ച - ഒരൊറ്റയീച്ച
ഒരു കൂറ്റന്‍ അതിഥിമുറിയില്‍.
..................................................
ഒരു മഞ്ഞിന്‍തുള്ളി മറഞ്ഞുപോകുന്നു:
'നികൃഷ്ടമീ ലോകം
ഇതിലല്ലെന്നിടം.'
....................................
ഈ മഞ്ഞിന്‍തുള്ളിയുലകം
ഇതൊരു മഞ്ഞിന്‍തുള്ളിയുലകം
എങ്കിലും, അതു നേരെങ്കിലും...
..........................................

ഷികി (1867 - 1902)
 വാനമില്ലൊട്ടും
ഭൂവുമില്ലൊട്ടും
എന്നാലുമീ ഹിമപാതം.
.................................
മഞ്ഞുകണക്കു നിലാവ്,
ഒരു ശ്മശാനശിലയുടെ ഛായ.
ഒരു പൈന്‍മരത്തിന്റെ ഛായ.
..............................................
ബാക്കിയെല്ലാവരും വീടു തേടുന്നു,
വെടിക്കെട്ടു തീര്‍ന്നു
കൂരിരുള്‍ വന്നു.
.................................
 ഇടിമിന്നല്‍ ചിതറുന്നു-
വിടപിതന്‍ വിടവില്‍
നീര്‍ കണ്ടവന്‍ ഞാന്‍.
.....................................
ഹേമന്തനദിയില്‍
നിരാകൃതം
നായിന്‍ജഡം.
....................................

ബ്യൂസണ്‍ (1715-1783)

പോകുന്നൊരെനിക്കും ബാക്കി-
യാകുന്ന നിനക്കും-
രണ്ടു ശരത്കാലം.
.....................................
 സ്വര്‍ണ്ണത്തട്ടികമേല്‍
ആരുടെ വേനല്‍വസ്ത്രങ്ങള്‍?
ശരത്കാലമാരുതന്‍.
.....................................
കുത്തിത്തുളയ്ക്കുംതണുപ്പ്
മരിച്ചൊരെന്‍പെണ്ണിന്റെ ചീര്‍പ്പ്
ഞങ്ങള്‍ കിടക്കുംമുറിയിലെന്‍ കാല്‍ച്ചോട്ടില്‍.
...................................................
കടം വാങ്ങിച്ചൊരീപ്പഴങ്കവചമെ - 
ന്നുടലോടൊട്ടിയേ കിടക്കുന്നു.
അഹോ, മഹാശൈത്യം.
..................................................
 കാറ്റു പടിഞ്ഞാറുനിന്നെങ്കില്‍
കരിയില കുന്നായിക്കൂടുന്നൂ
-എവിടെയാണെന്നോ, കിഴക്കുദിക്കില്‍.
....................................................

എത്സുജിന്‍
പോകയായി വര്‍ഷമെന്റെ
തല നരച്ചതച്ഛനമ്മ-
മാരില്‍നിന്നൊളിച്ചുവെപ്പു ഞാന്‍.
ജോസോ
മലകള്‍, സമതലങ്ങള്‍,
മഞ്ഞിതിന്റെയടിമകള്‍-
മാഞ്ഞുപോകുമൊക്കെയും.
ഒനിത്സുറാ
അലയുംകിനാവുകള്‍
കരിയും നിലങ്ങളില്‍
പിരിയുന്ന കാറ്റിന്‍കരച്ചില്‍.

ബാഷോ ( 1644 - 1694)
പഴങ്കുളത്തില്‍
തവളച്ചാട്ടം
ജലനാദം.
.........................................
വേനലിന്‍ പുല്‍നാമ്പുകള്‍: 
കരുത്തന്‍ യോദ്ധാക്കള്‍ത-
ന്നുജ്ജ്വലസ്വപ്‌നങ്ങള്‍ക്കൊരവശിഷ്ടം.
.....................................................

സൊസെകി
വീശുന്ന കാറ്റിനോടൊന്നു ചോദിക്കൂ,
ഏതിലയാണിനി-
യീമരത്തില്‍നിന്നു വീഴുന്നതെന്ന്.
മോരിതാകെ
ഒരു പുലരൊളി-
അതു താനിന്നെന്‍
ജീവനകഥയും.
ചിയോ
ഏതു വയലിലാണാവോ
മിന്നാമിനുങ്ങുകള്‍ തേടിക്കളിക്കുന്ന-
തോടിമറഞ്ഞവ, നെന്‍ കൊച്ചുപുത്രന്‍.

(മൂന്നാംലോക കവിത എന്ന വിവര്‍ത്തനപുസ്തകത്തില്‍ നിന്ന്)
==============================

ആഹ്ലാതത്തിൻ ഗിരി-
ശ്രിന്ഗത്തിൽ നിന്നും 
ഭാരമില്ലാതെ  പറന്നു 
പാശ്ചാത്താപത്തിന്റെ
പടുകുഴിയിലേക്ക്
                       -ജിഎം

"മൊട്ടക്കുന്ന് ലോറിയിലേറി,
പാടത്തേയ്ക്ക് പോകുന്നു"  
                                  -ജിഎം 

കരിക്കട്ട 
..........................
ഇന്നലെ തീക്കനലായി ജ്വലിച്ചിരുന്ന ഞാൻ 
ഇന്ന് വെറും കരിക്കട്ട 
                        -ജി എം
നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge