മാനിഷാദ
....................................
അമ്മേ നിനക്കെൻ്റെ ചിരകാല വന്ദനം ..
അറിയുന്നു നിൻ നെഞ്ചിൻ്റെയുള്ളിലായ് നീപേറുമാ..
മിശ്ര വികാരങ്ങൾ തൻ വേലിയേറ്റങ്ങളെ
നാളെ .... ശത്രു രാജ്യത്തിൻ്റെ മോചനം നേടുമാ പുത്രനെ കൂട്ടുവാൻ പോകുന്ന നേരവും..
നിൻ ഹൃത്തിൻ മിടിപ്പിൻ്റെ ശബ്ദ ദ്വനി കൾ തുടിക്കുന്നതിന്ത്യ തൻമാറിലെന്നറിയുന്നു നിൻ മക്കൾ.
നിദ്രപുൽകാത്തൊരാ അന്ധകാരത്തിൻ്റെ കത്തും നിശബ്ദത തന്നിൽ
തപ്തമാം നിൻ മൗനവും ആഴ്ന്നിറങ്ങിയോ??
വേദന മുറ്റുമാ ഹൃത്തിൻ്റെ നൊമ്പരം
ബാഷ്പ ബിന്ദുക്കളായ് നിൻ കപോലങ്ങളിൽ ചാലുകൾ കീറിയോ?
ഊറിക്കിനിഞ്ഞത് നിൻ നെഞ്ചിനെ ചുട്ടു പൊള്ളിച്ചുവോ?
ഇന്നിൻ്റെ മർത്യർ തൻ പാപക്കെടുതികൾ
ചിന്തകൾക്കപ്പുറം വന്യമായ് തീരവെ...
ഓർക്കുമോ മക്കളെ...നിങ്ങളിന്നാ ഘോഷമാക്കിയ...
ഭീകരൻമാർ തൻ പിടക്കുന്ന പ്രാണനും...ചത്തൊടുങ്ങിപ്പോയ ജീവനാളങ്ങൾക്കു മില്ലയോ ?
എങ്ങോ മകൻ്റെ വരവിനായ് കാതോർത്തു
കാത്തങ്ങിരിക്കും പല അമ്മമാരങ്ങനെ ..
ഓർക്കുക...മണ്ണിൽ പിറന്ന നാം മണ്ണിൻ്റെ മക്കളാം കുഞ്ഞു കീടങ്ങൾ തൻ ഭക്ഷണമല്ലയോ ?
രാക്ഷ്ട്രിയമെന്നൊരാ പേക്കോമരങ്ങൾ തൻ കൂത്തിൻ്റെ ഒപ്പം ഉറഞ്ഞുതുള്ളീടവെ
ചോര ചിന്തിച്ചൊരാ വിസ്പോടനങ്ങളും,
ഹീനമാം കൃത്യത്തിൽ നേട്ടങ്ങൾ കൊയ്തതും
കൂട്ടിക്കിഴിച്ച കണക്കു കൾ തീർക്കുമ്പോൾ
ആരും വരില്ലതിൻ ശാ പ മോക്ഷതിനായ്
നൂറു കണക്കായ ലഞ്ഞ് നടക്കുന്നോരാത്മാക്കൾ...കൂട്ടമായ് ശാപ മോക്ഷത്തിൻ്റെ ഒറ്റയാം വാതുക്കൽ
ഉള്ളിലേക്കെത്തുവാനുള്ളൊരാവെമ്പലിൽ
മുട്ടിവിളിച്ചങ്ങു കേ ഴുമ്പോഴന്നില്ല...അതിർത്തികൾ...പിന്നെയാവോട്ടിൻ്റെ എണ്ണലും...
രാജ്യങ്ങളില്ലൊരു സ്ഥാനമാനങ്ങളും..
നീറിപ്പിടഞ്ഞു നിൻ ചെയ്തികൾ തന്നുടെ ഭാരം നിറഞ്ഞൊരാ കെട്ടുമായ്നിൽക്കവേ
തുറക്കാത്ത വാതിലിൻ മുൻപിൽ നിൻ രോദനം...
കേൾക്കുവാനായി..
മറ്റാരുവന്നെത്തു വാൻ???
നിന്നാത്മാവു മാത്രം..എന്നറിയുക മർത്യരേ...നിന്നത്മാവുമാത്രമാണെന്നു നീ അറിയുക......
-
Grace Mathews,bangalore
വെരി ഗുഡ്
മറുപടിഇല്ലാതാക്കൂA Big Salute to you.... Bharath Matha ki Jai... ..
മറുപടിഇല്ലാതാക്കൂ