കേരളപ്പിറവി
.......................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം.
.....................
കേരളം, കേരളം എൻ്റെ നാട് കേരളം,
പരശുരാമൻ മഴുവെറിഞ്ഞുടലെടുത്ത കേരളം,
പുഴകളും,നദികളും ഒത്തുചേരും കേരളം,
സൂര്യനും,ചന്ദ്രനും മിഴിവേകിയ കേരളം,
കൊന്നയും,തുമ്പയും പൂത്തുലഞ്ഞ കേരളം,
തുഞ്ചൻ്റെ തത്തകൾ പാട്ടുപാടും കേരളം,
പള്ളിയമ്പലങ്ങളിൽ മണിമുഴങ്ങും കേരളം,
തുലാമഴകൾ പെയ്തിടും സുന്ദരമാം കേരളം,
നെല്ലിൻപാടം കതിരണിയും ജീവനുള്ള കേരളം,
ചിങ്ങവും,മേടവും ഉത്സവമാക്കും കേരളം,
കാളനും,ഓലനും സദ്യയിലുള്ളൊരു കേരളം,
കേരനിരകളാടുന്ന നിത്യഹരിതം കേരളം,
മാമരങ്ങൾ കുടപിടിക്കും അഴകുള്ളൊരു കേരളം,
കാടുകളും,കുന്നുകളും തിങ്ങിടും കേരളം,
വഞ്ചിപ്പാട്ടിനോളത്തിൽ നൃത്തമാടും കേരളം,
കഥകളി മുദ്രയാൽ വർണ്ണമെഴുതും കേരളം,
പുലികളിയും,കളരിയും നിറമെഴുതിയ കേരളം,
അക്ഷര ജ്ഞാനത്തിൽ അഗ്രഗണ്യൻ കേരളം,
പ്രകൃതിയുടെ ഭംഗിയാൽ മുത്തമിടും കേരളം,
കാറ്റും, മഴയും വന്നാലും തളരാത്ത കേരളം,
പാണൻ്റെ പാട്ടിന് ശ്രുതി മീട്ടിയ കേരളം,
എല്ലാമൊത്തു ചേരുമെൻ ധാത്രിയെത്ര സുന്ദരി,
എൻ നാടിൻ പേര് കേട്ടാൽ അഭിമാനപൂരിതം..
കേരളം, കേരളം എൻ്റെ നാട് കേരളം.....
ജോസഫ് ജെന്നിംഗ്സ് എം.എം
മനോഹരമായ രചന
മറുപടിഇല്ലാതാക്കൂ