ജീവിത വഴി
..................................
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്.ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.
ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930-ലാണ് - ‘കൂപ്പുകൈ‘. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു.
അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.
കടപ്പാട്: വിക്കിപീഡിയ
കവിതകൾ
======================
ഓണവെളിച്ചം
...........................
വെണ്ണിലാവോളമായ്, പ്പൊൻ വെയിൽ നാളമായ്
മണ്ണിന്റെ മക്കൾക്കുമത്തിയറ്റി
മാവേലിമന്നന്റെ മാലാറ്റും പുഞ്ചിരി
മാമലനാട്ടിനെ സ്പർശിച്ചല്ലോ.
ആ വിശ്വവന്ദ്യൻ തന്നാശീർ വചനങ്ങ-
ളാറ്റിലും കാറ്റിലും കേൾക്കായല്ലോ
ഇങ്ങേതു പാഴ് മരക്കൊമ്പിലും പക്ഷികൾ
സംഗീതമേളം തുടർന്നാരല്ലോ.
ഭൂമിയിൽ പച്ചപ്പും മർത്ത്യഹൃദയത്തിൽ
പ്രേമക്കുളിർമ്മയും വ്യാപിച്ചല്ലോ.
പാടത്തും തോപ്പിലും പൂ തേടും മക്കളേ
പാടിക്കൊണ്ടങ്ങിങ്ങലയുവോരേ
മായാതെ നിൽക്കാവൂ,നിങ്ങളിലെന്നെന്നു-
മീയോണനാളുകൾ തൻ വെളിച്ചം
ഭാവി തൻ മുൾച്ചെടിപ്പൂക്കളാക്കൈകൾക്കു
നോവാതെ നുള്ളുവാനൊക്കും വണ്ണം.
------------------------------------------------------
(ബാലാമണി അമ്മയുടെ കവിതകൾ / മാതൃഭൂമി ബുക്സ്.)
====================================================
ബാലാമണി അമ്മയുടെ മഴുവിന്റെ കഥ എന്ന കവിതയുടെ ആശയം ഉണ്ടോ?
മറുപടിഇല്ലാതാക്കൂEnik kalikotta enna kavitha venm 1949 il ezhuthiyath anu
മറുപടിഇല്ലാതാക്കൂമുത്തശ്ശി
മറുപടിഇല്ലാതാക്കൂസഹപാഠികൾ കവിതയുടെ വരികൾ ഉണ്ടോ
മറുപടിഇല്ലാതാക്കൂ