*തൊഴിലാളി*
............................
രചന:വിജയകൃഷ്ണൻ മണ്ണൂർ
...........................
'തൊഴിലാളി' യെന്നോ നിനക്കിട്ട പേർ
ലോക സ്രഷ്ടാവു നീയെന്നിരിക്കേ
തൊഴുതു നിൽക്കുന്നു ഞാൻ നീയെനിക്കായ് തീർത്ത
സ്വപ്നസൗഭാഗ്യ സൗധങ്ങൾ കാൺകെ
നിൻ വിയർപ്പിററിറ്റു ചേർന്നോരാ കല്ലുകൾ
നീയതിൽ ചാലിച്ചു ചേർത്തൊരു വർണ്ണങ്ങൾ
നിൻ നിഴൽ വീഴാത്ത ദിക്കുകളില്ലതിൽ
നിൻ മുഖമൊന്നു തിരയുന്നു കണ്ണുകൾ
വൃത്തിയിലെന്നെ വിളിക്കുന്ന മുറ്റവും
ചിത്തം തുറന്നു ചിരിക്കുന്ന പൂക്കളും
മുന്നിൽ പരന്നു മുന്നേറുന്ന പാതയും
പറയുന്നോരായിരം കഥകളിൽ നിൻ മുഖം
മൃഷ്ടാന്നമുണ്ടു മയങ്ങും കിനാക്കളിൽ
സ്രഷ്ടാവു മെല്ലെ വന്നെത്തി നോക്കുന്നുവോ
പാടത്തു വിത്തു വിതച്ചു വരമ്പത്തു
കൂലിക്കു കാതോർത്തു നീളും കരങ്ങളായ്
'തൊഴിലാളി' നീയും തൊഴിൽ തേടി ഞാനും
അലയുന്ന പാതയിൽ കൺകോർത്തു നിൽക്കേ
അറിയുന്നു ഞാനുമൊരു 'തൊഴിലാളി' മാത്രം
ഇന്നത്തെയന്നമാണെന്റേയും ലക്‌ഷ്യം
'
തൊഴിലാളി' യെന്നോ നിനക്കിട്ട പേർ
ലോകസൃഷ്ടാവു നീയെന്നിരിക്കേ
തൊഴുതു നിൽക്കുന്നു ഞാൻ നീയെനിക്കായ് തീർത്ത
സ്വപ്നസൗഭാഗ്യ സൗധങ്ങൾ കാൺകെ
............................
രചന:വിജയകൃഷ്ണൻ മണ്ണൂർ
...........................
'തൊഴിലാളി' യെന്നോ നിനക്കിട്ട പേർ
ലോക സ്രഷ്ടാവു നീയെന്നിരിക്കേ
തൊഴുതു നിൽക്കുന്നു ഞാൻ നീയെനിക്കായ് തീർത്ത
സ്വപ്നസൗഭാഗ്യ സൗധങ്ങൾ കാൺകെ
നിൻ വിയർപ്പിററിറ്റു ചേർന്നോരാ കല്ലുകൾ
നീയതിൽ ചാലിച്ചു ചേർത്തൊരു വർണ്ണങ്ങൾ
നിൻ നിഴൽ വീഴാത്ത ദിക്കുകളില്ലതിൽ
നിൻ മുഖമൊന്നു തിരയുന്നു കണ്ണുകൾ
വൃത്തിയിലെന്നെ വിളിക്കുന്ന മുറ്റവും
ചിത്തം തുറന്നു ചിരിക്കുന്ന പൂക്കളും
മുന്നിൽ പരന്നു മുന്നേറുന്ന പാതയും
പറയുന്നോരായിരം കഥകളിൽ നിൻ മുഖം
മൃഷ്ടാന്നമുണ്ടു മയങ്ങും കിനാക്കളിൽ
സ്രഷ്ടാവു മെല്ലെ വന്നെത്തി നോക്കുന്നുവോ
പാടത്തു വിത്തു വിതച്ചു വരമ്പത്തു
കൂലിക്കു കാതോർത്തു നീളും കരങ്ങളായ്
'തൊഴിലാളി' നീയും തൊഴിൽ തേടി ഞാനും
അലയുന്ന പാതയിൽ കൺകോർത്തു നിൽക്കേ
അറിയുന്നു ഞാനുമൊരു 'തൊഴിലാളി' മാത്രം
ഇന്നത്തെയന്നമാണെന്റേയും ലക്‌ഷ്യം
'
തൊഴിലാളി' യെന്നോ നിനക്കിട്ട പേർ
ലോകസൃഷ്ടാവു നീയെന്നിരിക്കേ
തൊഴുതു നിൽക്കുന്നു ഞാൻ നീയെനിക്കായ് തീർത്ത
സ്വപ്നസൗഭാഗ്യ സൗധങ്ങൾ കാൺകെ
*വിജയകൃഷ്ണൻ മണ്ണൂർ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ