വസന്തം
````````
കവിത - കുറ്റീരി അസീസ്
```````````````````````
കാടന്ന് കനത്ത് നിന്നു
ഇലയുണ്ട് പൂക്കളില്ല.
അരുവികള്‍ നിറഞ്ഞ് നിന്നു
താഴോട്ടൊഴുകിയില്ല.
കാറ്റു വീശി ഇലകളാടി
സുഗന്ധം ഇറ്റും ഇല്ലായിരുന്നു.
പൂക്കാതെ, ഒഴുകാതെ
മണം പരത്താതെ അവര്‍
ആരോ വരാഞ്ഞതില്‍ പിണങ്ങി നിന്നു,
വന്നാല്‍
സ്വാഗതമോതാന്‍
ഒരുങ്ങി നിന്നു.
വസന്തം വരുമെന്ന് പറഞ്ഞതും സ്വപ്നം കണ്ട്
കണ്ണിലെണ്ണയൊഴിച്ച കാത്തിരപ്പായിരുന്നു അത്.
കാലം കറുത്തകൈകളാല്‍
ജുഗുപ്സ ചേര്‍ത്ത് ഗര്‍ജ്ജിച്ചു
പേടിച്ചരണ്ട് ചിലര്‍ കാടുവിട്ടോടി
ശേഷിച്ചവരുടെ കാത്തിരിപ്പ്,
ഒടുവില്‍ ശുഭം
കാലം കനിഞ്ഞു
യാത്രാമംഗളമോതി
മലമുകളില്‍ മയില്‍ നൃത്തമാടി
മഴവില്ല് നിറങ്ങളുടെ വലയം തീര്‍ത്തു.
കരിമുകിലിന് കാമം,
ഭൂമിയെ പുല്കാന്‍ അടങ്ങാത്ത ആര്‍ത്തി
കണ്‍മിഴിയില്‍ സുര്‍മ
കൈവെളളയില്‍ നിറമൈലാഞ്ചി
വസന്തം വരികയാണ്
നിറമുണ്ട് മണമുണ്ട് വണ്ടുകള്‍ ഒപ്പമുണ്ട്.
കാടും മേടും പൂത്തുലഞ്ഞു
കടലും കായലും നീരരുവികളും
മതിമറന്നഴിഞ്ഞാടി.
ഒഴുക്കിന്റെ താളം
തിരകളുടെ സംഗീതം.
കാട് ചിരിച്ചു, പോയവര്‍ മടങ്ങി.
എന്നും ഇങ്ങനെയാവട്ടെ
വസന്തം ഈ കരയില്‍ തന്നെ പൂവും പൂന്തേനുമായി
കാറ്റിലാടിക്കഴിഞ്ഞോട്ടെ.
***********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ