മഴ കവിത
-----------------
ചന്തമെഴുന്നൊരാപ്പൂങ്കാവനത്തിന്റെ
ചോട്ടിലായി ഞാനിന്നിരിക്കുന്നേരം
വർഷം പൊഴിയുന്ന നേരത്തിതല്ലോ
പക്ഷികൾ ചേക്കേറി പൂമരത്തിൽ!
തരുണിയായെന്നിലായി
പെയ്തോരു പൂമഴ
ഞാനിന്നു നനുനനെ നനയുന്നേരം
ആകാശവീചിതൻ കോണിലായി കണ്ടുഞാൻ
മാമഴവില്ലിന്റെ വർണ്ണങ്ങളും
ഇന്നലെക്കണ്ടോരു സ്വപ്നങ്ങളൊക്കെയും
നിന്നിൽ നനഞ്ഞവയായിരുന്നു
തുള്ളിത്തുളുമ്പി നീ പെയ്തൊഴിയുന്നു-
വെൻ ജീവിതമാം സ്വപ്നശൃംഗങ്ങളിൽ!
വൃഷ്ടിയും, മാരിയും, വർഷവുമെന്നിവ
നിന്നുടെ നാമങ്ങളായിരിക്കേ
താളം പിടിച്ചു നീ പെയ്യുമ്പോളെന്നുള്ളം
ആനന്ദദായകമായിരുന്നു.
©രചന : മഹി, ഹരിപ്പാട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ