പൊളിച്ചടുക്കൽ
.............................
ടി.കെ.ഹാരിസ് മാനന്തവാടി
-------------------------
നോട്ട്
അധികരിച്ചപ്പോൾ
കുട്ട നിറയെ
നോട്ട് കെട്ടുമായി ചുരം കയറി.
സ്ഥലം കൊടുപ്പാനുണ്ടോ
നാട് കൊടുക്കാനുണ്ടോ..??
റിസോട്ട് കെട്ടാം
മാളിക പണിയാം
സ്ഥലം കൊടുക്കാനുണ്ടോ.. ?
കോടികൾ നൽകാം
സ്ഥലം കൊടുപ്പാനുണ്ടോ?
കാട്വിറ്റു,
കാറ് വാങ്ങി
തോട്ടം വിറ്റ് മാള്‍ പണിതു.
വയല്‍ വിറ്റ് പുകില് വാങ്ങി..
നോട്ട്
നിരോധിച്ചപ്പൊൾ അവർ വീണ്ടും ഇറങ്ങി..
സ്ഥലം കൊടുക്കാനുണ്ടേയ്..
സ്ഥലം വിൽക്കാനുണ്ടേയ്..
കുറഞ്ഞ വിലയിൽ
റിസോട്ട് വിൽക്കാനുണ്ടേയ്..
പ്രളയം വന്നു.
ദുരന്തം പൊളിച്ചു. വഴികളെല്ലാം കുഴികളിൽ ഒളിച്ചു.
ഒലിച്ചിറങ്ങിയ മലയിലേക്ക് നോക്കി അവർ വീണ്ടും ആർത്തു ചോദിക്കുന്നു..
ന്റെ റിസോട്ട് കാണാനുണ്ടോ?
ന്റെ മാളിക കണ്ടവരുണ്ടോ?
അപ്പോഴും ചോദ്യങ്ങൾ ചോദിക്കാൻ പോലും ശബ്ദമില്ലാതെ
കുറേ അരികു ജീവിതങ്ങൾ മരച്ചുവട്ടിൽ അഭയം തേടി..
ടി.കെ.ഹാരിസ് മാനന്തവാടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ