പ്രളയക്കാഴ്ചകൾ
==============
രചന:സിമി N മീരാൻ
==============
വെറുതെ മോഹിക്കുന്നൂ പിന്നെയും ഞാൻ എന്തിനോ
മഴ പെയ്തു തോരുന്ന നാളുകൾ ദുരന്തത്തിൻ
ഒടുങ്ങാപ്പെയ്ത്താണെങ്ങും കണ്ണുനീർ കൂടാരത്തിൽ
അലിയാൻ വിധിച്ചതിൽ
ആരുടെ പേരാണിനി
പ്രളയം ഒടുങ്ങാത്ത പ്രളയം ദുരന്തത്തിൻ ഉരുൾപൊട്ടിവീഴുന്ന ഹൃദയം കാലം തെറ്റും
മഴയിൽ മടങ്ങാത്ത വിളിയൊച്ചകൾ
ചോർന്ന പുരയിൽ കരാളമാം
വിശപ്പിൻ വ്യാളീമുഖം
മഴ പെയ്യുന്നൂ വീണ്ടും മദിച്ചു പുളച്ചാർത്തു മഴ പെയ്യുന്നൂ വീണ്ടും
മരണക്കയങ്ങളിൽ അടർന്നു പോകുന്നേതു വിളിയൊച്ചകൾ
നേർത്ത മിടിപ്പും
നിലച്ചൊരെൻ നെഞ്ചിലെ ബലിച്ചോറു തിരയുന്ന പക്ഷിക്കുമപ്പുറം വീണ്ടും വീണ്ടും
മഴ പെയ്യുന്നൂ
തോരാക്കണ്ണീരു ചൊരിയും പോ ൽ ആർത്തുപെയ്യുന്നൂ മഴ
പെയ്യുന്നൂ വീണ്ടും വീണ്ടും
സിമി N മീരാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ