ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ഓഗ 14

അഗ്നിമുദ്രകൾ


അഗ്നിമുദ്രകൾ
__________________
(രചന:Rema Prasanna Pisharody, Bangalore
Phone: 9611101411)
_______________________

ഇരുപുഴകൾ കൈവഴികളില്ലാത്തവർ
ഒഴുകിയെന്നേ കടലിൽ മറഞ്ഞവർ
പുതിയ സന്ധ്യയെ കണ്ടത്ഭുതത്തിന്റെ
മഴകളായി  പുനർജന്മമേറ്റിയോർ
എഴുതുവാൻ ചിലമ്പേറ്റി വനത്തിലെ
കഠിനകാലങ്ങൾ ദുർഗയെതേടിയോർ
തപസ്സിലായവർ, വീണ്ടും ജപകാല
പുലരിയിൽ പുതുവേഷം ധരിച്ചവർ
അരണിയിൽ നിന്നു സൂര്യനെ തേടിയോർ
അനുസ്വരങ്ങളിൽ ആത്മാവ്തേടിയോർ
പഴയ ഭിത്തിയിൽ മായാതെ നിൽക്കുന്ന
വിടവ്കണ്ട്  വിതുമ്പിക്കരഞ്ഞവർ
ചിതകൾ കത്തിയെരിയുമിടങ്ങളിൽ
കുളിരുമായി ജലം തൂവി നിന്നവർ
അവരെവിടെയന്നാത്മാഹുതിചെയ്ത-
നദികളെല്ലാമെവിടെ?, മറഞ്ഞുവോ!

മഴയുടെയുത്ഭവം പർവ്വതങ്ങളിൽ-
ഇടറിവീഴുന്ന ശ്യാമമേഘങ്ങളിൽ;
ചിതറിവീണർദ്ധരാവിലെ സ്വാതന്ത്ര്യ-
മൊരു പകുത്തരക്തപ്പുഴയ്ക്കുള്ളിലായ്
നെടുകെ കീറിയ ഭാരതഭൂപടം
പലയിടങ്ങളുടഞ്ഞു കരയവെ
മഷിപുരണ്ട മിഴികൾ വിതുമ്പവെ
വിഷമിരുണ്ട നീർച്ചോല മരിക്കവെ
പകലിരവുകൾ, സംവൽസരങ്ങളിൽ
പതിയെ നീങ്ങിയ നൂറ്റാണ്ടുകൾക്കുള്ളിൽ
കടലുകൾസാക്ഷി, കല്പകാലത്തിന്റെ
സ്മൃതികൾ സാക്ഷി ഇതാണിന്ന് ഭാരതം..

വരികളിൽ വർണ്ണമേകുവാനാകാത്ത
നിഴലറുതി, നിലയ്ക്കാത്ത താണ്ഡവം
അതിരിലെന്നുമൊടുങ്ങാത്ത ഗന്ധക-
പ്പുകയൊഴുകുന്ന താഴ്വാരമുണ്ടതിൽ
നദികളുണ്ടതിൽ, നഷ്ടങ്ങളുണ്ടതിൽ
വഴിപിരിഞ്ഞൊരു നോവുകളുണ്ടതിൽ
നിറയെമഞ്ഞുമായ് ഹിമശൃംഗമുണ്ടതിൽ
പലവിധമുള്ള ഭാഷകളുണ്ടതിൽ
അധികമെങ്കിലും സ്വപ്നങ്ങൾ നെയ്യുന്ന
പഴയകാലത്തിൻ നൂൽചക്രമുണ്ടതിൽ.
പുതിയസൂര്യന്റെ അഗ്നിയിൽ നീറ്റിയ
പുലരിയുണ്ട്, ത്രിവർണ്ണവുമുണ്ടതിൽ.

എഴുതിയാലും നിറയാത്ത സംസ്കൃതി
ഇത് സ്വതന്ത്രമാമിന്ത്യതൻ മൺതരി
അവിടെയുണ്ടെന്റെ പൂർവ്വികർ, രണ-
ഭൂവിലടർനയിച്ച സുധീര മനസ്സുകൾ,
ജനിമൃതികൾ പരിത്യാഗമാം ഹോമ-
ഹവനകുണ്ഡത്തിലാഹൂതി ചെയ്തവർ
അവരെയോർക്കുന്നു ഞാനിപതാകയെ
ഹൃദയമേറ്റിയുയർത്തട്ടെ ജീവനായ്
ഇത് സ്വതന്ത്രമാം രാവിന്റെയോർമ്മകൾ
എഴുതിയാലും മതിവരാത്തോർമ്മകൾ,
സ്മൃതിയിത് ജന്മജന്മാന്തരങ്ങളിൽ
എഴുതിസൂക്ഷിച്ചു വയ്ക്കേണ്ട മുദ്രകൾ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge