മാറുന്ന ബന്ധങ്ങൾ
-------------------------------
രചന:രചന:സുജ ശശികുമാർ
______________________
ഒരു കുഞ്ഞുജീവന്റെ നൈർമല്യമറിയാതെ എന്തിനീ പൂവിനെ തച്ചുടച്ചു. അച്ഛനെന്നമ്മ യെന്നുള്ളൊരീ വാക്കിന്റെ അർത്ഥങ്ങളെന്തേ മറന്നു പോയോ?
വാരിപ്പുണരേണ്ട കൈകളാൽ നീയെന്റെ സ്വപ്നങ്ങളെല്ലാം തകർത്തതല്ലേ? രക്തബന്ധത്തെ മറന്നൊരാ നേരത്ത് ദുഷ്ടമൃഗമായ് നീ മാറിയില്ലേ... കൈപിടിെച്ചാപ്പം നടത്തേണ്ട നിങ്ങളോടൊപ്പം നടക്കുവാനിന്നുപേടി. മാറുന്ന കാലത്തിനൊപ്പം ചലിക്കവെ മായുന്നുവോയിന്നു സ്നേഹബന്ധം. പണ്ടു ഭക്ത്യാദരാൽ വന്ദിച്ചൊരീ ബന്ധമിന്നോ ശിഥിലമായ് തീർന്നീടുന്നു. ബന്ധങ്ങളെല്ലാം ബന്ധനമാവുന്നു. ബന്ധുവായ് വന്നവർ നമ്മെ ചതിക്കുന്നു കൂടപ്പറപ്പില്ലാ, ഉറ്റവരില്ലാ ഒന്നിന്നുമിന്നൊരർത്ഥവുമില്ല.
മാറുന്ന കാലത്തിനൊപ്പം ചലിക്കവെ മായുന്നുവോ ഇന്നു സ്നേഹബന്ധം.
(ഒരു കുഞ്ഞു )
രചന:സുജ ശശികുമാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ