ലിറ്റിൽ ബോയ്
-----------------------
രചന:രാഹുൽ കക്കാട്ട്
-----------------------
യുദ്ധ നീതി ജീവിത സ്നേഹ ബന്ധങ്ങളോട് കലഹിച്ചഅതേ പകലിൽ തന്നെയാണ് യുറേനിയത്തിന്റെ ചുംബനത്തിൽ ആ രണ്ട് നഗരങ്ങളും ധൂളിയാക്കപ്പെട്ടത്. കടും നിറത്തിൽ മണ്ണ് ചുവപ്പിച്ച ഇളം ചോര ചാലുകൾ സൃഷ്ട്ടിച്ചു ഒഴുകിയത് . ഷണ നേരത്താൽ തിരക്കിന്റെ ഒറ്റയുടുപ്പിനുള്ളിൽ ദിനചര്യകളുടെ ഉടലായ നഗരത്തെ ഘനീഭവിപ്പിച്ച നിലവിളികളും , കരച്ചിലും മുഴക്കി ഉറ്റവരെയും ഉടയവരെയും നഷ്ടമായ ശരീര അവയവങ്ങളും തിരയുന്നവരുടെ മരിച്ചു പോയവരുടെ ശ്മശാനമാക്കിത്തീർത്ത ആ ചെറിയ കുട്ടി. ഉടഞ്ഞു വീണ് നിലം പൊതിയ കൂറ്റൻ കെട്ടിട ഗോപുരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കത്തിത്തീർന്ന അവസാന ശ്വാസ നീർ കുമിളകൾ പുറത്തു കടക്കാനാവാതെ മരിച്ച പോയൊരു ആത്മാവിന്റെ വ്യാപ്തിയിൽ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ഉയർന്ന താപത്താൽ വെന്തുരുകിയ കൈ കാലുകൾ , പൊട്ടി അടരുന്ന അസ്ഥിമഞ്ചരങ്ങൾ മൂടിയ ചാരം . മേലെ , ഉയരത്തിൽ മൂളി പറക്കുന്ന യുദ്ധ വീമാനങ്ങൾ , വൈമാനികർ തെല്ലു ഭയപ്പാടോടെ ജീവന്റെ അവസാന കണിക ചിക്കി തിരയുന്നു.ഓരോ ജീവനും നുള്ളിയെടുത്തു അവർ ആഹ്ലാദം പറയുന്നു , നമ്മൾ അവരെ പൂർണമായും പരാജയപ്പെടുത്തിയിരിക്കുന്നു. അതെ , കത്തിയെരിഞ്ഞ ആ നഗര ജീവികളോടൊപ്പം ഭൂമിലെ പകുതിയിലേറെയുള്ള മനുഷ്യത്വത്തിനും വംശനാശം സംഭവിച്ചു പോയിരിക്കുന്നു. തുടരുന്ന ഓരോ വർഷവും അതേ ദിവസങ്ങൾ പുതുക്കി പണിത ഓര്മപ്പെടുത്തലാകുന്നു.
രാഹുൽ കക്കാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ