*ഓർമ്മക്കുറിപ്പ്*
------------------------
രചന: സുജ ശശികുമാർ
---------------------------
ശരത്കാല സന്ധ്യതൻ കുളിർകാറ്റിലിന്നു ഞാൻ
ഓർക്കാൻ മറന്നൊരു ബാല്യകാലം. ഓർക്കുന്നു ഞാനിന്നും കാറ്റും സുഗന്ധവും പൂക്കാലമെത്രമേൽ വന്നുവെന്നോ. പൂത്തുലച്ചീടുന്ന പൂങ്കാവനത്തിലെ ആർത്തനാദത്തിന്റെ കാലൊച്ചയും. ഓർക്കുന്നു ഞാനിന്നും പൂത്തൊരു കൗമാരം കാത്തുസൂക്ഷിച്ചൊരു സ്നേഹവായ്പും. കൂട്ടുകാരൊത്തൊരു കേളികൊട്ടുയരുന്ന നാട്ടും പ്രദേശത്തിൻ ഉൾക്കാഴ്ച്ചയും. ആട്ടവും പാട്ടുമായ് എങ്ങുമെത്താതെ പോയ് കൂട്ടുകാരി നിന്റെ മന്ദസ്മിതം. കാറ്റു പറഞ്ഞുപോയ് എങ്ങുമെത്താത്തൊരു ദുഃഖസ്മരണതൻ പുണ്യകാലം. കാറ്റിൻ സുഗന്ധമെന്നോതി ഞാൻ നിന്നോട് കൂട്ടുകാരി നിന്റെ സൽകീർത്തികൾ. കാണുന്നതോ നിന്റെ മൂകമാം കേളികൾ കാണാക്കിനാവിന്റെ നൊമ്പരവും. എന്നാലുമെൻ സഖീ നീ ഇന്നുമെന്നുടെ ആരോമലായ് തന്നെ വന്നു നിന്നു.
രചന:സുജ ശശികുമാർ.
Nice aayittund chechiii...
മറുപടിഇല്ലാതാക്കൂ