മന:സങ്കീർത്തനം.
================
സ്നേഹം വിളമ്പും
സേവകൻ പാരിൻ
അനിഷേധ്യ പീഠത്തി-
നരികിലെത്തീ,
പൊട്ടിച്ചിരിച്ചൂ സ്വർഗ്ഗം
കൂടി സ്തുതിച്ചൂ സർവ്വം
എങ്കിലു, മവനാ പീഠത്തി-
ലൊന്നിരുന്നരുളാൻ മാത്രം
നിന്നതില്ലാ,
നേരേ നടന്നവൻ കണ്ണീർ -
മിഴികളെ കരളോടിണക്കാൻ
ശ്രമിച്ചൂ;
സ്വർഗ്ഗസ്ഥനാകും പിതാവിൻ
വാക്കു കാക്കാൻ.
സൗഭാഗ്യമെല്ലാം ത്യജിച്ചൂ
അവനാത്മസുഖങ്ങൾ മറന്നൂ
ഇനിവിന്റെ പാഠങ്ങൾ ചൊല്ലീ
അവനൻപിന്റെ,യമൃതം കിനിഞ്ഞൂ
വഴിതെറ്റി നീങ്ങും സൃഷ്ടികൾ -
ക്കൊരു സ്പർശ നൈവേദ്യമേകി -
ത്തിരുത്തീ;
സ്വയം പാപങ്ങളേറ്റവനന്യന്റെ
പരിശുദ്ധി കാത്തൂ
ഇന്നും ജീവന്റെ,യാലംബമായീ
രക്ഷകർത്താവിൻ മാനസമോടേ
ഈ പാരിനു സ്നേഹം വിളമ്പാൻ.
സന്ദേശമെങ്ങും വിതച്ചൂ
ശുഭ്ര തേജസ്സിലെന്നും നിറഞ്ഞൂ
കനവിന്റെ പാടങ്ങൾ തേവീ
നല്ല ഹൃത്തിന്റെ വിളകൾ കൊയ്തൂ
മതികെട്ടു നീന്തും മനുജർ -
ക്കൊരു ലക്ഷ്യസങ്കേതമായ -
വൻ മാറീ
ദിനം പാഥേയമോടൊരു സമ്പന്ന
സംസ്കൃതി നീട്ടീ
മണ്ണിൽ വാഴ്വിന്റെ,യാരൂഢമായീ
നിദ്രയില്ലാത്ത ജാഗ്രതയോടേ
ഈ പാരിനു സൗഭഗം നൽകാൻ.
ശ്രീരാജ് ആർ.എസ്സ്
ശ്രീനിലയം, മണക്കാല,
പി.ഒ. അടൂർ, പത്തനംതിട്ട
പിൻ - 691551
ഫോൺ -9633437487.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ