*നീയും ഞാനും*
റോജർ മൈക്ഖോഫ്
ബ്രിട്ടീഷ് കവി
വിവർത്തനം : മുബശ്ശിർ. സിപി
-------------------
ഞാൻ ശാന്തമായി വിശദീകരിക്കാം.
നീ കേൾകുന്നതന്റെ അലർച്ചയാണ്.
പഴയ മുറിവുകൾ
വീണ്ടും നീറിത്തുടങ്ങിയതായി
എനിക്ക് അനുഭവപ്പെട്ടതിനാൽ
നീ പുതിയ തന്ത്രങ്ങൾ പരീക്ഷിച്ചുകൊള്ളുക.
നീ ഇരുവശവും കാണുന്നു.
ഞാൻ നിന്റെ
മിന്നലുകളെ കാണുന്നു.
നിനക്ക് പുതിയ സ്വാർത്ഥതകൾ തോന്നിത്തുടങ്ങിയിരിക്കുന്നുതിൽ കുപിതനാണ് ഞാൻ.
ഞാൻ ഒരു പ്രാവായിരിക്കെ
നീ പരുന്തിനെ തിരിച്ചറിയുന്നു.
നീ വാഗ്ദാനം നൽകിയ ഒലിവ് ശാഖകളെനിക്ക്
മുള്ളുകളായ് അനുഭവപ്പെടുന്നു.
നിന്റെ രക്തസ്രാവത്തെ ഞാൻ മുതലക്കണ്ണീരായ് കാണുന്നു.
എന്റെ തിരിച്ചുപോക്കിനാൽ
നീയിതാ വേദനകളിൽ നിന്നും
പുറം തള്ളപ്പെട്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ