_*ശലഭം*...
...........................
പനനീർ ദളങ്ങൾ വിടർത്തി
ചാഞ്ചാടിയാടും നിർമ്മല സൂനത്തെ
ഒരു പ്രണയിനിയെപ്പോൾ തലോടി
സ്വർണ്ണ ചിറക്കുകൾ വിടർത്തി
പ്രകൃതിയിൽ ഉന്മാദത്തോടെ
തത്തിക്കളിക്കുന്നഴകുളളയാ ശലഭം .
പാറി പറന്നു നടക്കുമാവർണ്ണ ശലഭം
പരിമളം പരത്തി നാണിച്ചു നിൽക്കുമാ പുഷ്പത്തെതലോടി പ്രേമമോടവൾ
തൻ മധുകണങ്ങൾ നുകരുന്നു .
കാതിൽ പ്രണയ രഹസ്യംചെല്ലി
ദളങ്ങളിൽ മുത്തിയും നുകർന്നും
നാണിച്ചിതൾ വിടർത്തി നിൽക്കും പുഷ്പത്തിൻ സുഗന്ധത്താൽ
പൂമ്പൊടിയേറ്റു പരാഗണം നടത്തുന്നു
പലവർണ്ണ ശലഭങ്ങൾ പാറി പറന്നു
പ്രകൃതിയിൽ വർണ്ണരാശി ചാർത്തി
പൂക്കളിൽ നിന്നും പൂക്കളിലേക്ക്
തെന്നി തെന്നി പറന്നകലുന്നു.
ഇനിയൊരു ജന്മമുണ്ടെങ്കിൽ
ഞാനും മറ്റൊരു പൂവായ്
പിറന്നങ്കിലെന്നു വെറുതെ
മോഹിച്ചു പ്രാകുന്നു ശലഭം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ