*ഓണം*
ചിങ്ങം പിറന്നു മാനം തെളിഞ്ഞു
പൂനിലാ ചന്ദ്രൻ പാലൊളി തൂകി
കാടും മേടും തൊടിയും
പൂങ്കാവനമെ ല്ലാം പൂത്തു
വർണ്ണ നറുമണം പരത്തി
തുമ്പപ്പൂക്കൾഓണപ്പാട്ടിൻ
താളം പിടിച്ചു
ഊഞ്ഞാലാടി പൂത്തുമ്പികൾ
കുടചൂടി നിൽക്കുന്നു
കാർത്തിക പൂവ്
ഓണ സദ്യയൊരുക്കാൻ
പുത്തരി പാടത്തു സ്വർണ്ണക്കതിർവിളഞ്ഞു
കാർഷിക വിളകളെല്ലാമൊരുങ്ങി.
അത്തം പത്തിന് പൊന്നോണം .
ഓണത്തപ്പനെ വരവേല്ക്കാൻ പൂക്കളമിടാൻ മുറ്റമൊരുങ്ങി
ബാലികാ ബാലന്മാർ പൂക്കുടയേന്തി
പൂവേപൊലി പൂവെ പൊലി പൂവെ
തെച്ചി മുല്ല ചെമ്പകം ചേമന്തി
തുടങ്ങി കുട്ട നിറയെ പൂക്കളു
മായവർ പൂക്കളമിട്ടു.
മാവേലി തമ്പുരാനെ വരവേല്ക്കാൻ
പൊന്നോണത്തിനായ് നാടും
നഗരവും ഒരുങ്ങി.
........... വിജി വട്ടപ്പാറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ