പിഴച്ചവൾ
..............................
രചന:സുജ ശശികുമാർ
..................................
സന്ധ്യ മയങ്ങുന്ന നേരത്തൊരു ദിനം
മുത്തശ്ശി നാമം ജപിച്ചിരിക്കെ. ഓടിവന്നുണ്ണി മുത്തശ്ശിതൻ മടിയിൽ
തലചായ്ച്ചു കിടക്കവെ. ചുവന്നു കലങ്ങിയോരാ മിഴികൾ
കണ്ടോരു മുത്തശ്ശി ഉണ്ണിയോടാരാഞ്ഞു.
എന്തേ... എന്നുണ്ണിതൻ കണ്ണുകൾ നനഞ്ഞുപോയ്
മുഖമൊന്നു വാടി, മുത്തശ്ശിയെ നോക്കി
ഉണ്ണിചോദിക്കുന്നു.
എന്തേ... മുത്തശ്ശി പിഴച്ചവളെന്നാൽ. എന്നമ്മ പിഴച്ചവളാണത്രേ ഞാൻ പിഴച്ചു പെറ്റോരു സന്താനവും. ഉണ്ണിതൻ ചോദ്യം കേട്ടു മുത്തശ്ശി പകച്ചുപോയ്. ഒരു നാളും കേൾക്കാൻ കൊതിച്ചതല്ലി വാക്കുകൾ. ഉണ്ണിതൻ കണ്ണുനീർ തുടച്ചോണ്ടു മുത്തശ്ശി ചൊല്ലിയീവിധമോരോ കഥകളും.
എൻ മകൾ പിഴച്ചവളല്ലായെന്നും ചെറുപ്രായത്തിൽ പറ്റിയോരു തെറ്റിന്റെ ശിക്ഷയാണിതെന്നും.
ജീവിതം ഹോമിച്ചിട്ടും, ആത്മാവു വെടിഞ്ഞിടുമീ മണ്ണിൽ ഇന്നും മുഴങ്ങുന്നുവോയീ ക്രൂരവാക്കുകൾ. ഉണ്ണിതന്നുള്ളം പിടഞ്ഞുതുള്ളി ഒളിയമ്പുപോലെ നുഴഞ്ഞുകേറീ. എന്തിനെന്നമ്മേ പെറ്റിട്ടതീ മണ്ണിലെന്നെ തനിച്ചാക്കി പോയതെന്തേ? ഇത്തരം പരിഹാസം കേട്ടു മടുത്തമ്മേ
ഞാനുമടുത്തേക്കു വരികയാണെന്നമ്മതൻ അരികിലേക്കെത്തിടും ഞാൻ.
രചന:സുജ ശശികുമാർ
Kavithakal nannakunnund chechi
മറുപടിഇല്ലാതാക്കൂ