വൃാകുല മാനസം
.....................................
രചന:ഡോ. പി.വി.പ്രഭാകരൻ .
വൃത്തം : ദ്രുതകാകളി.
...................................
രചന:ഡോ. പി.വി.പ്രഭാകരൻ .
വൃത്തം : ദ്രുതകാകളി.
...................................
(മോഹിച്ചതു ലഭിക്കാത്തതിലുള്ള മനസ്സിെൻറ വൃാകുലാവസ്ഥയെപ്പറ്റി ഇവിടെ ചിത്രീകരിക്കുന്നു.)
പാഴുറ്റൊരഴലിന്നലയാഴി തൻ,
ആഴക്കയത്തിൽ മുങ്ങിത്താണു പോയി,
ആഴിയതിൽ നീന്തി നീന്തിയങ്ങിതാ,
പാഴായിതെൻ കൈകാലുകൾ രണ്ടുമേ..
കൂരിരുൾ മൂടിയെൻ ലോല ഹൃദന്തം,
പാരാതെ കൂരിരുൾ മൂടിക്കിടപ്പൂ.
മാരി പെയ്തൊഴിയും നഭസ്സു പോലേ,
വാരൊളിയിൽ തെളിയില്ലേയതിനി?
എന്തു പറ്റിയീ മനതാരിനയ്യോ,
എന്തിനു കേഴുന്നതിങ്ങിനേ, വൃഥാ,
ചിന്തിച്ചു നോക്കുകിലാദൃാന്ത ഹേതു,
എന്തെന്നു മേതെന്നുമറിയുന്നില്ല.
പട്ടു മെത്തയിലേറിക്കിടന്നിട്ടും
ഒട്ടുനിദ്ര വരാത്തൊരെൻ മനമേ?
കൂട്ടിലകപ്പെട്ട പൈങ്കിളി, നീയീ,
കാട്ടിലേക്കെന്തേ പറക്കാനൊരുങ്ങൂ?
ഒറ്റക്കിരുന്നു കരയും മനസ്സേ,
ഉറ്റവരാരും തിരിഞ്ഞു നോക്കീടാ.
ആറ്റു നോറ്റു നീ സൂക്ഷിച്ചയാർദ്രത,
ആറ്റിലൊഴുക്കിക്കളയരുതേവം.
ക്ഷേത്രമതിന്നകത്താശ വന്നെന്നാൽ,
ആർത്ത നാദാൽ കരയരുതീ വിധം.
ആർദ്ര ചിത്തേന മരുവൂ മനമേ,
തീർത്തുമചഞ്ചലമാകരുതേതും.
ഇമ്മഹിയിൽ വയ്യ വാസമെന്നോതി,
വെണ്മലർ കരിഞ്ഞൂ മറയും പോലേ,
മാമക മനതാരിനെ വിട്ടെങ്ങും,
നിർമലേയകന്നു പോയിടൊല്ലേ നീ.
മോഹത്തിമിരാന്ധത മൂലമോ നീ,
കാഹളമോതി വിട്ടു പോവതെന്നേ.
ആഹാ വരും നല്ലൊരു നാൾ വീണ്ടുമേ,
നീഹാരമായന്നു കുളിരേകും നീ.
മന്നിലെൻ ജീവനുള്ള നാളെത്രയും
പൊൻനിലാവായെന്നുള്ളിലിരിപ്പൂ നീ,
മുന്നമേയെന്നാശാപതിരുകളേ,
ഒന്നൊഴിയാതെ ഞാൻ വലിച്ചെറിയാം.
ഡോ. പി.വി.പ്രഭാകരൻ . വൃത്തം : ദ്രുതകാകളി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ