കലാലയം
.................................
രചന:സിമി N മീരാൻ
...............................
എത്തി ഈ കലാലയ മുറ്റത്തുനിൽക്കെ കേട്ടൂ
ഒത്തിരി ആഹ്ളാദങ്ങൾ ഇത്തിരി പിണക്കങ്ങൾ
വരുന്നൂ ഞാനും വീണ്ടും ഉല്ലസിച്ചോടിപ്പാടി
ചിരിച്ചു തിമിർത്തോരെൻ ശൈശവം തിരയാനായ്
എത്രയോ വസന്തങ്ങൾ ഏതേതു കാലൊച്ചകൾ അക്ഷര വിളക്കുകൾ ഓർമ്മകൾ ഓണപ്പൂക്കൾ
മഴകൾ മയിൽപ്പീലിത്തുണ്ടുകൾ
മാനം കാണാ
മൗനമായ് ഹൃദയങ്ങൾ മഞ്ചാടിച്ചുവപ്പുകൾ
ഉയിരിന്നുള്ളിൽ കൂടു കൂട്ടിയ നിമിഷങ്ങൾ
ഉള്ളു നൊന്തിട്ടുമെന്നെ കൈവിടാ ചങ്ങാത്തങ്ങൾ
പീലി നീർത്തുന്നൂ മയിൽ മനസ്സിൽ മാമ്പൂമൊട്ടു പകരും സുഗന്ധിയാം ഓർമ്മ പെയ്യുന്നൂ നെഞ്ചിൽ
പവിഴം പൊഴിയുമീ പകലിൻ തുടുപ്പുകൾ
പുഴകൾ പൂമ്പാറ്റകൾ പുസ്തക വെളിച്ചങ്ങൾ
ഒക്കെയും ഞാനാവുന്നൂ ഈ കൊച്ചു കലാലയ
മുറ്റമെൻ വീടാവുന്നൂ
ഞാൻ ഒരു കുഞ്ഞാവുന്നൂ
സിമി N മീരാൻ
ഇടയപ്പറമ്പിൽ
കോതമംഗലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ