താരാട്ടുപാട്ട്
----------------------
രചന:ഡോ.പി.വി.പ്രഭാകരൻ
--------------------------
ആലോലമാടുണ്ണി ആലോലം നീ.
താലോലമാടുണ്ണി താലോലം നീ.
ആടാടു വേഗമിന്നാടാടുണ്ണീ.
ചാടാടു മോദേന ചാടാടുണ്ണീ.
(രാരിരാ രോരാരി രാരിരാ രോ)
അമ്മയ്ക്കുമച്ഛനും കുഞ്ഞു മണി
അമ്മൂമ്മയ്ക്കെന്നുമേ കണ്ണിലുണ്ണി.
വീട്ടാർക്കെല്ലാം നീ കുറുമ്പിക്കുട്ടി.
നാട്ടാർക്കെന്നുമീ കുണുങ്ങിക്കുട്ടീ.
(രാരിരാ രോരാരി രാരിരാ രോ)
ഇങ്കു തരാമിന്നു നീയുറങ്ങൂ.
തങ്കക്കുടമേ ഉറങ്ങുറങ്ങൂ.
കാച്ചിയ പാലിലോ തേനൊഴിക്കാം.
കൊച്ചിളം വായിലങ്ങിറ്റു തരാം.
(രാരിരാ രോരാരി രാരിരാ രോ)
അമ്മിഞ്ഞപ്പാലു കുടിച്ചില്ലെ നീ.
ഇമ്മിണിക്കരളേ നീയുറങ്ങൂ.
അമ്മ വന്നുമ്മ തരാം നിനയ്ക്കു.
കൺമണിക്കുഞ്ഞേ ഉറങ്ങുറങ്ങൂ.
(രാരിരാ രോരാരി രാരിരാ രോ)
മിന്നാമിന്നിനെ പിടിച്ചു തരാം
മിന്നും പൊന്നുടുപ്പിട്ടു തരാമേ.
മാനത്തെക്കൊമ്പനെ കാട്ടിത്തരാം.
പാനയങ്ങിന്നു പാടിത്തരാം ഞാൻ.
(രാരിരാ രോരാരി രാരിരാ രോ)
ഡോ.പി.വി.പ്രഭാകരൻ വൃത്തം: ഉപമഞ്ജരി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ