അർദ്ധനാരീശ്വരൻ
.......................
രചന:സിമി N മീരാൻ ,കോതമംഗലം
............................
പറയുവാൻ ഏറെയുണ്ടെങ്കിലും ഇപ്പൊഴും പരിചിതരല്ല നാം ഹൃദയം പിളർത്തിയ. മുറിവുകൾ
മുറിവുകൾ നീറുന്ന നെഞ്ചുമായ്
ഇതു വഴി മെല്ലെ അകലുകയാണു ഞാൻ
പകലുകൾ പാതിയിരുട്ടിൽ പടർത്തിയ
പടുമുളയല്ല പതിരല്ല പാഴ് മരുഭൂവല്ല പാതി പെണ്ണാണു ഞാൻ
മറുപാതി പൂരുഷൻ അർദ്ധ നാരീശ്വരൻ
കരുണയോടൊരു കുളിർ സ്പർശനം മുറിവേറ്റ
കരളിനായ് ഒരു കുഞ്ഞു സാന്ത്വനം, നിനവിന്റെ
വറുതിയ്കുമേലേ പതിക്കുവാൻ നനവാർന്ന
വിളവുകൾ ചാലിച്ച ചന്ദനം.
പിറവി തൻ ഉഗ്രമാം ശാപങ്ങൾ ഉന്മത്തരായ് നൃത്തമാടുന്ന വേദി എൻ
ജന്മം പൊടുന്നനെ
നെറുകയിൽ വൈരം വിതറുവതാരെന്റെ സൂര്യനോ
അമ്പേറ്റു വീഴുകയാണു ഞാൻ
അന്നു നീയേല്പ്പിച്ച കൂരമ്പു കൊണ്ടു ഞാൻ
ഇന്നും പിടയുകയാണു പ്രണയമേ
അമ്പേറ്റു വീഴുകയാണു ഞാൻ എന്നുള്ളു പൊള്ളുന്നതിപ്പൊഴും
നിന്നെ ഓർത്താണെടോ
സിമി N മീരാൻ
കോതമംഗലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ