നീയും ഞാനും
............................
രചന:സിമി N മീരാൻ
..............................
എത്ര നാളായി തമ്മിൽ കണ്ടിട്ടു ദേവാ
നമ്മൾ എത്ര മോഹിതർ തമ്മിൽ അത്ര മേൽ അടുത്തവർ
എത്രയോ ദൂരം കടന്നൊരുമിച്ചവർ നമ്മൾ
അത്ര മേൽ സ്നേഹിച്ചവർ
ആത്മാവു പകുത്തവർ
എത്ര ദുഃഖങ്ങൾ കയ്പുനീരുകൾ കുടിച്ചു നാം
എത്ര മോഹങ്ങൾ തീർക്കും
അഗ്നിയിൽ ദഹിച്ചു നാം
എത്രയോ സഹനങ്ങൾ ഏകാന്ത നിമിഷങ്ങൾ
എത്രയോ നൈരാശ്യങ്ങൾ എരിയും കനലുകൾ
എന്റെ ഉൾമുറിവുകൾ ഉണങ്ങീലിന്നോളവും
എന്നെ നീ അറിഞ്ഞ പോൽ
അറിഞ്ഞീലൊരുവരും
വെണ്ണപോലെ ഉരുകുകയാണെന്റെ നെഞ്ചകം പ്രിയനിന്നും വരില്ലയോ
Written by Simi Meeran

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ