ഒരു തുലാമഴ
_______________
രചന:വിനു ഗിരീഷ്
..............................
കാർകൂന്തൽ ചീകിയൊരെക്ഷിയെ പോലെ-
യാടി തിമർക്കുന്നു അവളിന്നിവിടെ, അട്ടഹാസങ്ങളും നൃത്തചുവടുകളുമീ-
വിശ്വം പ്രകമ്പനം കൊള്ളിക്കുമാടി തിമർക്കുന്നു
നൃത്ത ചുവടിൻ പരമോന്നതഭാവത്തിൽ തട്ടികളഞ്ഞൊരാവളെൻ പുഷ്പവാടിയെ, പ്രണയാർദ്രമായിയവളെ നോക്കുന്ന നേരം,
മുത്തശ്ശിയകത്ത് നിന്നു ശകാരിച്ചൊരാ അർജ്ജുന മന്ത്രം ചൊല്ല്കയിപ്പോൾ, ശകാരവാക്കിൻ ഈർഷയോടെ കൈകുപ്പി, അർജ്ജുനൻ പാർത്ഥൻ വിജയനെന്ന് ചൊന്നാൻ,
നൃത്തത്തിൽ ആലസ്യം വന്ന് ചേർന്നോ?, നൃത്തത്തിൻ പ്രകമ്പനം കുറഞ്ഞു വന്നു, ആലസ്യത്തിൻ കപടമുഖം ധരിച്ച്,
പതിയെ പതിയെ അവൾ നടന്നകന്നു.
വിനു ഗിരീഷ്
ചെങ്ങഴശ്ശേരി ഇല്ലം
കോഴഞ്ചേരി പി.ഒ.
പത്തനംതിട്ട
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ